മരുതമലൈ ക്ഷേത്രം, കോയമ്പത്തൂര്‍
മുരുകനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മരുതമലൈ എന്നുപേരുള്ള കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയകാലത്ത് കൊങു വെട്ടുവ ഗൗണ്ടര്‍ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. പ്രശസ്ത മുരുക ക്ഷേത്രമായ ആറുപടൈവീടു ക്ഷേത്രം കഴിഞ്ഞാല്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണിത്. മരുതമലൈ മുരുകന്റെ ഏഴാമത്തെ പടൈ വീടാണെന്നാണ് വിശ്വാസികള്‍ കരുതിപ്പോരുന്നത്. പഴക്കം ചെന്ന ഈ ക്ഷേത്രത്തില്‍ ഒട്ടേറെ ലിഖിതങ്ങളുണ്ട്. തിരുമുരുകന്‍പൂണ്ടി ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളിലും മരുതമലൈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലിഖിതങ്ങള്‍ പ്രകാരം ഈ ക്ഷേത്രത്തിന് 1200 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലമുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് 15 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.