ഓങ്ങല്ലൂർ തളി ക്ഷേത്രം പാലാക്കാട് ജില്ല
=================================
പഴയ തളി ക്ഷേത്രങ്ങളിൽ ഒന്ന് പാലാക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിൽ പട്ടാമ്പി -ഷൊർണൂർ റൂട്ടിൽ മഞ്ഞളുങ്കൽ സ്റ്റോപ്പ് പ്രധാനമൂർത്തി ശിവൻ ലിംഗത്തിനു നല്ല പൊക്കവും വണ്ണവുമുണ്ട് മൂന്നു നില ശ്രീകോവിൽ കിഴക്കോട്ടു ദർശനം .രണ്ടുനേരം പൂജയുണ്ട് തന്ത്രി പടിഞ്ഞാറേടത്ത് കാലടി .ഉപദേവത ദക്ഷിണാമൂർത്തി ഗണപതി അഷ്ടമി ത്തേവർ (ശിവൻ),അയ്യപ്പൻ ഇവയിൽ ഗണപതിയും ദക്ഷിണാമൂർത്തിയും തെക്കോട്ടു ദർശനമാണ് .പഴയകാലത്ത് അഷ്ടമി വാരമുണ്ടായിരുന്നു പ്ലാച്ചേരി തമാനൂർ ,കറുത്തേടത്ത് ,പാലക്കാട് എരണ്ടപ്പുറത്തുകാട് പേരമംഗലൂർ മുല്ലപ്പള്ളി മനക്കാരുടെ ക്ഷേത്രം ഇവരിൽ മുല്ലപ്പള്ളി അന്യം നിന്നു . കേരളത്തിൽ നമ്പൂതിരിമാരുടെ ആറു കളരികളിൽ ഒന്ന് ഈ ക്ഷേത്രത്തിന്റെ ഊരാളന്മാരിൽ ഒരാളായ പുലാച്ചേരി എന്ന പ്ലാച്ചേരിമനയിലായിരുന്നു .എന്ന് പഴമ .മറ്റു നമ്പൂരി കളരികൾ ആളൂർ വെളുത്തില്ലം .തിരുവേഗപ്പുറ ,കൊടുമുടിക്കാഴ്ച ലക്കിടി പൂന്തോട്ടം എടപ്പാൾ പഴമ്പുറം തൃശൂർ പോരേറ്റ്യേടം കളരി നശിച്ച പണിക്കർമാർ കളരിമൂർത്തികളുടെ കോപം കണ്ടാൽ കൊച്ചി രാജാവിന്റെ ആയുധഗുരുസ്ഥാനമുള്ള പോരേറ്റ്യേടം കളരിയിൽ വഴിപാട് നടത്തി വരുമായിരുന്നു എന്നതാണ് പഴയ കേരളത്തിലെ പതിവെന്ന് പറയുന്നു 18 നാട്ടിൽ 108 കളരികൾ .