2019, മേയ് 12, ഞായറാഴ്‌ച

പാലപെട്ടി ഭഗവതി ക്ഷേത്രം തൃശൂർ ജില്ല




പാലപെട്ടി  ഭഗവതി ക്ഷേത്രം 
തൃശൂർ  ജില്ലയിലെ എടമുട്ട ത്തിനടുത്ത്  പാലപ്പെട്ടി വളവിൽ  തൃപ്രയാർ കൊടുങ്ങല്ലൂർ റൂട്ടിൽ  പാലപ്പെട്ടി വളവു സ്റ്റോപ്പ്‌ .പ്രധാനമൂർത്തി ഭദ്രകാളി. ദാരു വിഗ്രഹമാണ്ചാന്താട്ടമുണ്ട് .പടിഞ്ഞാട്ടു ദർശനം രണ്ടു നേരം പൂജയുണ്ട് തന്ത്രി പടിഞ്ഞാറേടത്ത് മന കൊടുങ്ങല്ലൂരിൽ നിന്നും അയിരൂർ രാജ്യത്തേയ്ക്കു  അയിരൂർ അയ്യായിരം  ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച ഭഗവതിയെന്നു  ഐതിഹ്യം ആദ്യം ഇവിടെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമായിരുന്നു ഈ ക്ഷേത്രത്തിനടുത്ത് അയിരൂർ ശാർക്കര കോവിലകത്തിന്റെ ശാഖയുണ്ട് പിന്നീട് ഒരു വരിക്കപ്ലാവിന്റെ കടകൊണ്ടു കൊടുങ്ങല്ലൂരിലും നടുകൊണ്ടു പാലപ്പെട്ടിയിലും തലകൊണ്ട് കുമരഞ്ചിറയിലും വിഗ്രഹങ്ങൾ പണിതീർത്തു എന്ന് പാഴ്മയുണ്ട്. തുല്യ അകലത്തിലാണ് ഈ ക്ഷേത്രങ്ങൾ എന്ന് തോന്നുന്നു. ഉപദേവത ശിവൻ ഗണപതി, വേട്ടയ്ക്കൊരുമകൻ. കുംഭത്തിലെ അശ്വതി നാളിൽ  വേല.അന്ന് നട അടയ്ക്കുകയില്ല ഭരണി ദിവസം ഉച്ചപൂജ കഴിഞ്ഞാൽ നടയടച്ചാൽ പിന്നെ ഏഴു ദിവസം കഴിഞ്ഞേ തുറക്കുകയുള്ളു. നട  അടയ്ക്കുന്നതിന് മുൻപ് രാമായണം കൂത്തിൽ രാവണനെ കൊന്നു രാമശരം അർപ്പിക്കണം .എന്നും ചിട്ട .പഴയ തെക്കേ മലബാറിൽ  ഈ ക്ഷേത്രത്തിൽ മാത്രമേ  തോല്പാവക്കൂത്ത് ഉള്ളു. അയിരൂർ കോവിലകം വക ക്ഷേത്രമായിരുന്നു   ക്ഷേത്രത്തിലെ ആദ്യത്തെ പറ കോവിലകം വകയാണ് 1950  ൽ ക്ഷേത്രം എച് .ആർ ആൻഡ് സി.ഇ യ്ക്ക് കൈമാറി .മലപ്പുറം ജില്ലയിലും ഒരു പാലപ്പെട്ടി ക്ഷേത്രമുണ്ടു ഇത് ചാവക്കാട് പുതുപൊന്നാനി   റൂട്ടിലെ പാലപ്പെട്ടിയിലാണ് ഇവിടെയും പ്രധാനമൂർത്തി ഭദ്രകാളിയാണ്. പടിഞ്ഞാട്ടു ദർശനം .ശില  കണ്ണാടിയാണ് .അതിനാൽ പാലപ്പെട്ടിയിൽ നിന്നും ആവാഹിച്ചു കൊണ്ടുവന്നതാണന്നു   കരുതുന്നു. സാമൂതിരിയുടെ കാലത്തു കൊണ്ടുപോയതായിരിക്കാം  ഇവിടെ മീനത്തിലാണ് പാവക്കൂത്തു  മീനം ഒന്നിന് തുടങ്ങും പന്ത്രണ്ടിന് പൂരം  ഇപ്പോൾ ഗുരുവായൂർ ദേവസം .