വൈലൂർ ശിവക്ഷേത്രം
തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിൽ . ചാലക്കുടി തൃശൂർ എൻ.എഛ് ലെ നെല്ലായ് തെക്കേ സെൻട്രലിൽ നിന്ന് ഒരു കിലോമീറ്റര് അകലെ പടിഞ്ഞാറു ഭാഗത്ത്. പ്രധാനമൂർത്തി ശിവൻ കിഴക്കോട്ടു ദർശനം .മൂന്നു പൂജ, രണ്ടു തന്ത്രിമാർ അണിമംഗലവും അഴകവും മാസത്തിൽ ഒരു ദിവസം തന്ത്രി പൂജിയ്ക്കണം എന്ന് ചിട്ട .ഉപദേവത ,ഗണപതി,വടക്കുംതേവർ നാഗരാജാവ് നന്ദി കുംഭത്തിലെ ശിവരാത്രി വാവ് ആറാട്ടായി എട്ടു ദിവസത്തെ ഉത്സവം .കൈമുക്ക് വൈദികന്റെ ക്ഷേത്രമാണ് നാട്ടുകാരുടെ സമിതിയുണ്ട് ക്ഷേത്രത്തിന്റെ ധ്വജവും ബലിക്കല്ലും അൽപ്പം ഇടത്ത് ഭാഗത്തേയ്ക്ക് മാറിയാണ് .മണ്ഡപത്തിനു അൽപ്പം താഴ്ച്ചയുണ്ട് വൈലൂറപ്പാണ് കൈമുക്ക് കാണാൻ വേണ്ടി ഇങ്ങിനെ സംഭവിച്ചതാണെന്നു ഐതിഹ്യം .ചിങ്ങത്തിലെ തിരുവാതിര നാളിൽ കൈമുക്ക് വൈദികൻ തിളച്ച നെയ്യിൽ കൈമുക്കി ഈ ക്ഷേത്രത്തിൽ വച്ച് സത്യം ചെയ്തു എന്നൊരു പഴമയുണ്ട്. .പരീക്ഷണത്തിൽ കൈപൊള്ളാതെ വിജയിച്ചതുകൊണ്ടാണ് ഇല്ലാത്തതിന് കൈമുക്ക് എന്ന പേര് വന്നത് എന്ന് മറ്റൊരു പഴമ