2020, ജൂലൈ 14, ചൊവ്വാഴ്ച

0. തിരുവിതാംകോട് ശ്രീ മഹാദേവ ക്ഷേത്രം





10.തിരുവിതാംകോട് ശ്രീ മഹാദേവ ക്ഷേത്രം
========================================
തിരുവിടൈകോട് ദർശനം കഴിഞ്ഞ് യാത്ര തുടരുന്നു. ഇവിടെ നിന്ന് 7 കിലോമീറ്റർ ദേശിയപാത വഴി സഞ്ചരിച്ചാൽ തക്കല എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം ഈ ദീർഘയാത്രക്ക് ക്ഷീണം വരുത്തിയേക്കാം. പക്ഷേ വഴിയോരത്തോട് ചേർന്നുള്ള ഇവിടെത്തെ തമിഴ് ഭക്തരുടെ സൽക്കാരം നമ്മുടെ ക്ഷീണമകറ്റി ലക്ഷ്യസ്ഥാനത്തിൽ എത്തിച്ചേരാനുള്ള ഊർജ്ജമായി മാറുന്നു.അങ്ങനെ തക്കലയിൽ നിന്ന് 2 കിലോമീറ്റർ കേരളപുരം റൂട്ടിൽ സഞ്ചരിച്ചാൽ നമുക്ക് പത്താം ശിവാലയമായ തിരുവിതാംകോട് എത്തിച്ചേരാം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണ് തിരുവിതാംകോട്. ഇവിടെ ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മറ്റൊരു ശ്രീകോവിലിൽ മഹാവിഷ്ണു കുടികൊള്ളുന്നു. ഇവിടെ ശ്രീ മഹാദേവന്റെ ശ്രീകോവിലിനു മുന്നിലും ശ്രീ മഹാവിഷ്ണുവിന്റെ ശ്രീകോവിലിനു മുന്നിലും രണ്ട് കൊടിമരങ്ങൾ കാണാൻ സാധിക്കുന്നു. ശ്രീകോവിലിന്റെ വാതിലിനെക്കാൾ വലുതാണ് ഉള്ളിലെ ശിവലിംഗ പ്രതിഷ്ഠ. ഇവിടെത്തെ ശ്രീ മഹാദേവനെ പാതിരിപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. മൂന്നു ഏക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്ര സന്നിധിയാണ് ഇവിടം. തിരുവിതാംകൂറിന്റെ ആദ്യ തലസ്ഥാനമായിരുന്നു ഈ തിരുവിതാംകോട്.


Melparampath temple TempleSecret