2020, ജൂലൈ 14, ചൊവ്വാഴ്ച

തിരുനന്തിക്കര ശിവക്ഷേത്രം.






4.തിരുനന്തിക്കര ശിവക്ഷേത്രം. 
===============================================
ശിവാലയ ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവിൽ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയിൽ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന് ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.എത്തിച്ചേരാനുള്ള വഴി തൃപ്പരപ്പിൽ നിന്നു കുലശേഖരം വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുനന്തിക്കരയിലെത്താം.
കേരളീയ മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ളതാണിത്. ഇതിനോടുചേര്‍ന്ന് ജൈന ഗുഹാക്ഷേത്രവുമുണ്ട്. തിരുനന്ദിക്കര ക്ഷേത്രത്തില്‍ ഉത്സവവും ശിവരാത്രി നാളുകളിലാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഔട്ട്ഡോർ