2020, ജൂലൈ 14, ചൊവ്വാഴ്ച

8. മേലാങ്കോട് ശിവക്ഷേത്രം 9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം




8. മേലാങ്കോട് ശിവക്ഷേത്രം
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
==========================================
കല്ക്കുളം മഹാദേവരെ ദർശിച്ച് യാത്രയാവുന്ന ഭക്തർ തുടർന്നെത്തുന്നത് മേലാങ്കോട് ശിവക്ഷേത്രത്തിലാണ്. സാക്ഷാൽ കാലകാല രൂപത്തിലാണ് പരമേശ്വരൻ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.എത്തിച്ചേരാനുള്ള വഴി പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റൽ സഞ്ചരിച്ചാൽ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം
=========================================
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒൻപതാം ശിവാലയമായ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. അതായത് ദേശിയപാതയയിലെ വില്ലുക്കുറിക്കു സമീപമാണ് ഈ ക്ഷേത്രം.
അപൂർണ്ണമായ ശിവലിംഗവും കൊമ്പു മുറിഞ്ഞ നന്ദിയുമാണ് ഈ ക്ഷേത്രത്തിലെ പ്രത്യേകത. ഇതിനു പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്. ക്ഷേത്ര വിഗ്രഹം നിർമ്മിക്കുവാൻ വന്ന ശില്പികൾ ആദ്യം പണികഴിപ്പിച്ചത് നന്ദിയുടെ വിഗ്രഹമായിരുന്നു. ശിവലിംഗ പണി പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിനിടയിൽ നിയന്ത്രണമില്ലാത്ത നന്ദി ആ പ്രദേശമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി അതിനാൽ ആദ്യം നന്ദി വിഗ്രഹത്തിന്റെ കൊമ്പു മുറിച്ചു മാറ്റി, എന്നിട്ടും പരിഹാരം കാണാൻ കഴിയാത്തതിനാൽ വേഗം തന്നെ അപൂർണ്ണമായ ശിവലിംഗ പ്രതിഷ്ഠ നടത്തി. ശേഷം നന്ദി വിഗ്രഹത്തെ പ്രതിഷ്ഠിച്ചു. അങ്ങനെ നന്ദി ശാന്തനായി. ചടയപ്പന്‍ അഥവാ ജടയപ്പന്‍ എന്ന നാമത്തിലാണ് ഇവിടെത്തെ ശിവലിംഗ പ്രതിഷ്ഠ.
ഇവിടെത്തെ മറ്റൊരു പ്രത്യേക്ത ആൽ, അരശ്ശ്, വേപ്പ് തുടങ്ങിയ മൂന്ന് മരങ്ങൾ ഒന്നിച്ച് നിൽക്കുകയും, ഈ മരച്ചുവട്ടിൽ ഗണപതി ഭഗവാനും നാഗരാജാവും കുടികൊള്ളുകയും ചെയ്യുന്നു.
18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കോട് സിദ്ധൻ സമാധിയായത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും വിശ്വാസിക്കുന്നു.
9. തിരുവിടൈക്കോട് ശ്രീ മഹാദേവ ക്ഷേത്രം