2020, ജൂലൈ 14, ചൊവ്വാഴ്ച

6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം =============================





 
6. പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം
=============================



പൊന്‍മനയിലെ തമ്പിലേശ്വര സന്നിധിയിൽ നിന്നു വലിയാറ്റുമുഖം വഴി 11 കിലോമീറ്റര്‍ സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിൽ എത്തിയാൽ അവിടെ നിന്ന് 1 കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ച് ആറാം ശിവാലയമായ പന്നിപ്പാകം ക്ഷേത്രത്തിലെത്താം. ഇവിടെ എത്തുമ്പോഴേക്കും ഇരുൾ നിറഞ്ഞ പാതകളെ വകഞ്ഞുമാറ്റി കൊണ്ട് പ്രഭാത കിരണം വന്നെത്തി കഴിയും. പ്രഭാതത്തിലെ സൂര്യപ്രഭ ഏറ്റുവാങ്ങി പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയിൽ ആറാം ശിവാലയം സ്ഥിതിചെയ്യുന്നു. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം.

ഈ ക്ഷേത്രത്തിലെ മൂർത്തി ഭാവം കിരാതമൂർത്തിയാണ്. അതായത് അർജ്ജുനന് പാശുപതാസ്ത്രം കൊടുക്കുന്നതിന് മുമ്പത്തെ ശിവഭാവത്തിലുള്ള പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും വലിയ കാലഭൈരവ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശിവ ഭഗവാന്റെ ഉഗ്രരൂപത്തിലെ ഒരു ഭാവമാണ് കാലഭൈരവൻ


ഫോട്ടോയുടെ വിവരണം ലഭ്യമല്ല.