2020, ജൂലൈ 14, ചൊവ്വാഴ്ച

11. തൃപ്പന്നിക്കോട് ശ്രീ മഹാദേവ ക്ഷേത്രം




11. തൃപ്പന്നിക്കോട് ശ്രീ മഹാദേവ ക്ഷേത്രം
=========================================
തിരുവിതാംകോട് നിന്നു തുടരുന്ന യാത്ര കുഴിക്കോട് - പള്ളിയാടി വഴി ഏതാണ്ട് 8 കിലോമീറ്റര്‍ സഞ്ചരിച്ച് പതിനൊന്നാം ശിവാലയമായ തൃപ്പന്നിക്കോട് ക്ഷേത്രത്തിൽ എത്തുന്നു. ഇവിടെ കുടികൊള്ളുന്ന മഹാദേവൻ പ്രസന്ന ഭാവത്തിലുള്ള ഭക്തവത്സലനാണ്.

വരാഹരൂപം കൊണ്ട് ഹിരണ്യ നിഗ്രഹം നടത്തിയ മഹാവിഷ്ണു സ്വന്തം രൂപം തിരിച്ചു കിട്ടാതെ ലോകമെങ്ങും നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഒടുവിൽ മഹാദേവൻ പ്രത്യക്ഷനായി വരാഹത്തിന്റെ കൊമ്പു മുറിച്ച് മാറ്റുകയും തുടർന്ന് മഹാവിഷ്ണുവിന് സ്വന്തം രൂപം തിരിച്ചു ലഭിക്കുകയും ചെയ്തു എന്നൊരു കഥ സ്കന്ദപുരാണത്തിൽ ഉണ്ട്. അങ്ങനെ വരാഹത്തിന്റെ കൊമ്പു മുറിച്ച ഭാവത്തിലുള്ള മഹാദേവനാണ് തൃപ്പന്നിക്കോട് വാഴുന്ന ഭക്തവത്സലൻ.

കൊല്ലവർഷം 1820-ൽ ശ്രീ മൂലം തിരുനാൾ മഹാരാജാവിന് സ്വപ്ന ദർശനമുണ്ടായി. സ്വപ്നത്തിൽ പ്രത്യക്ഷനായ മഹാദേവൻ "ഞാൻ നനയുകയാണ് " എന്ന് പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ മേൽക്കൂരയില്ലാത്ത ഈ ക്ഷേത്രം ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പുനരുദ്ധാരണം ചെയ്തു. വൃത്താകൃതിയോടുള്ള ശ്രീകോവിലാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. അതിനാൽ തന്നെ കേരള ക്ഷേത്രശില്‍പ്പ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.





ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ടെക്‌സ്‌റ്റ്, ഔട്ട്ഡോർ എന്നിവ