2020, ജൂലൈ 14, ചൊവ്വാഴ്ച

തിരുനട്ടാലം ശ്രീ ശങ്കരനാരായണ ക്ഷേത്രം




 
12. തിരുനട്ടാലം ശ്രീ ശങ്കരനാരായണ ക്ഷേത്രം
==========================================

തൃപ്പന്നിക്കോട് ഭക്തവത്സലനെ വണങ്ങിയ ശേഷം വീണ്ടും യാത്ര തുടരുന്നു. ഇവിടെ നിന്നും 5 കി.മി ദൂരം സഞ്ചരിച്ചാൽ അവസാന ലക്ഷ്യസ്ഥാനമായ പന്ത്രണ്ടാം ശിവാലയത്തിൽ എത്തിച്ചേരാം. ഈ ശിവാലയത്തിലേക്കുള്ള യാത്ര മദ്ധ്യയിൽ തന്നെ സൂര്യപ്രഭയ്ക്ക് മങ്ങലേറ്റുകൊണ്ട് സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. അങ്ങനെ ശിലായ ഓട്ടത്തിന്റെ സമാപന ക്ഷേത്രമായ തിരുനട്ടാലത്ത് എത്തിച്ചേരുന്ന ഭക്തർ ഇവിടെത്തെ തീർത്ഥകുളത്തിൽ കുളിച്ച് ഇറനണിഞ്ഞ് ക്ഷേത്രദർശനം നടത്തുന്നു. ഇവിടെത്തെ ഈ കുളത്തിൽ പണ്ട് മുതലയുണ്ടായിരുന്നതിനാൽ നക്രാലയം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലക്രമത്തിൽ നട്ടാലയം എന്നായി എന്ന് സ്ഥലപുരാണം പറയുന്നു.

ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവായതാണ്. ശിവനും വിഷ്ണുവും ഒന്നു തന്നെയാണെന്ന് ബോധ്യപ്പെടുത്താനാണ് ശങ്കരനും നാരായണനും ഒത്തുചേർന്ന് ശങ്കരനാരയണ സ്വാമിയായി ഇവിടെ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ കാണുന്ന വിഗ്രഹത്തിന്റെ ഒരു ഭാഗം ഉടുക്കേന്തിയ മഹാശിവനും മറുഭാഗം ശംഖ്ചക്ര ദാരിയായ മഹാവിഷ്ണുവുമാണ്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി മാറുന്ന ഈ ശിവാലയ ഓട്ടം, അങ്ങനെ ശ്രീ ശങ്കരനാരായണ സ്വാമിയുടെ തിരുമുന്നിൽ ഭക്തിനിർഭരമായി തൊഴുത് നെറ്റിയിൽ ഇവിടെ നിന്നും കിട്ടുന്ന വിഭൂതിയും ചന്ദനവും തൊടുന്നതോടെ പരിസമാപിക്കുന്നു. *എന്നാലും ശിവാലയ ഓട്ട തീർത്ഥാടനത്തിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ ഇനിയും ഒരു ക്ഷേത്രത്തിലൂടെ ദർശനം നടത്തേണ്ടത് അനുവാര്യമാണ്. ആ ക്ഷേത്രം തിരുവട്ടാർ ആദികേശവ ക്ഷേത്രമാണ്. അതായത് ശിവാലയ ഓട്ടത്തിന്റെ രണ്ടാമത്തെ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് ഇത്.


ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഔട്ട്ഡോർ, ടെക്‌സ്‌റ്റ് എന്നിവ