2020, ജൂലൈ 14, ചൊവ്വാഴ്ച

5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം ==========================================



5. പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം
==========================================

തിരുനന്തിക്കരയിലെ നന്ദികേശ്വര ദർശനം കഴിഞ്ഞ് കുലശേഖരം - പെരുഞ്ചാണി റോഡിലൂടെ 8 കി.മി സഞ്ചരിച്ചാല്‍ മഹേന്ദ്രഗിരിയിൽ നിന്നുത്ഭവിച്ചെത്തുന്ന പയസ്വിനി നദീതീരത്തുള്ള അഞ്ചാം ശിവാലയമായ പൊന്മനയിലെത്താം. ഇവിടെ ശ്രീ മഹാദേവൻ തിമ്പിലേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. പണ്ടു കാലത്ത് പശുക്കളെ മേച്ച് ജീവിച്ചിരുന്ന ഒരു സാധാരണകാരനാണ് തമ്പിലൻ. ഒരിക്കൽ ഇയാൾ പശുക്കൾക്ക് പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ അരിവാൾ ഒരു കല്ലിൽ കുരുങ്ങി. ആ അരിവാൾ വലിച്ചെടുത്തപ്പോൾ അതിൽ രക്തത്തിന്റെ പാട് കണ്ടതിനാൽ ആ ഭാഗത്തെ കാട്ടുച്ചെടികളും വള്ളികളും വകഞ്ഞുമാറ്റി. അപ്പോൾ അയാൾക്ക് അവിടെ കാണാൻ സാധിച്ചത് രക്തം വാർന്നു കൊണ്ടിരിക്കുന്ന ഒരു ശിവലിംഗത്തെയാണ്. അദ്ദേഹം ഉടൻ തന്നെ ഭഗവാനെ അവിടെ കടിയിരുത്തി പൂജിക്കാൻ തുടങ്ങി. കാലക്രമത്തിൽ തിമ്പിലാൻ കുടി മഹാദേവൻ തമ്പിലേശനായി അറിയപ്പെട്ടു. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതായി ചരിത്രം പറയുന്നു.
മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം
തുടർന്ന് വായിക്കുക

5.പൊന്മന തിമ്പിലേശ്വരൻ മഹാദേവക്ഷേത്രം