ശ്രീ വൈരി ഘാതകൻ ക്ഷേത്രം
ശ്രീ വൈരി ഘാതകൻ ക്ഷേത്രം
=============================
=============================
നൂറ്റാണ്ടുകളോളം തകർന്ന് മണ്ണടിഞ്ഞു കിടന്ന കക്കറയിലെ കീഴാറ്റിൽ ശ്രീ വൈ രി ഘാതക ൻ ക്ഷേത്രം പ്രദേശ വാസ്സികളും നല്ലവരായ ഒരു കൂട്ടം നാട്ടുകാരുടെ അത്യുൽസാഹവും, ശ്രമഫലവും, സർവോപരി ഭഗവാൻറെ കൃപാ കടാക്ഷ ത്താലും പുനരുദ്ധാരണത്തിന് സജ്ജമായിരിക്കുകയാ ണ്. ക്ഷേത്രം സ്ഥാപിത മായ കാലത്തെ കുറിച്ചോ, തകർന്ന് പോകാനുണ്ടായ കാര ണങ്ങളെ കുറിച്ചോ, ഇന്നുള്ളവർക്കു വ്യക്തമായ ധാരണയൊന്നും ഇല്ല. അറിയാവുന്നരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. എന്നാലും മണ്ണടിഞ്ഞു പോയ ക്ഷേത്രാവശിഷ്ടങ്ങളിൽ നിന്നും, മണ്ണിനടിയിൽ നിന്നും കുഴിച്ചെടുക്കപ്പെട്ട ക്ഷേത്രകുളത്തിൻറെ അവശിഷ്ടങ്ങളും കാണു മ്പോൾ ഒരു കാലത്ത് വളരെ പ്രതാപത്തോടും ഔശര്യത്തോടും നില നി ന്നിരുന്ന ഒരു ക്ഷേത്രമായിരുന്നെന്ന് അനുമാനിക്കാം.
തകർന്നു പോയൊരു ക്ഷേത്രം പുനരുദ്ധരിക്കാൻ കൈവരുന്ന അവസ്സരം ഒരു മഹാ ഭാഗ്യമാണ് . കാരണം വിശ്വാസ്സപരമായി ഒരു ക്ഷേത്രം പുനരുദ്ധരിച്ചാൽ ഏഴു തലമുറകൾക്കു പുണ്ണ്യവും സുകൃതവുമാണ്. ജീവിതത്തിൽ ഇങ്ങിനെ യൊരു സൗഭാഗ്യം സുകൃതം ചെയ്ത അപൂർവ്വം ജൻമ്മങ്ങൾക്ക് മാത്രമേ കൈ വരികയുള്ളൂ. ക്ഷേത്രത്തിൽ പല മാസ്സങ്ങളും, വർഷങ്ങളും, പല നൂറ്റാണ്ടു കളും വിശ്വാസികൾ പലരും പ്രാർത്ഥിക്കാൻ വരുന്നു. അതിനുള്ള സൗകര്യം ഉണ്ടാക്കിയതിൽ നമ്മളും ഒരു ഭാഗമാകുന്നു, അങ്ങിനെ നമ്മളറിയാതെ തന്നെ നമ്മളും കാലാകാലങ്ങളോളം പുണ്ണ്യ കർമ്മത്തിൻറെ ഉത്തരവാദിയായി മാറു ന്നു.
ഒരു ദേശത്തെ മൊത്തം ജനതയുടെ ജീവിത ശൈലിയുടെ കേന്ദ്ര ബിന്ദുവായാണ് ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്. താന്ത്രിക ക്രിയകളും, ക്ഷേത്ര വിശ്വാസ്സങ്ങളും, ആചാരങ്ങളും, ഉൽസ്സവങ്ങളും ക്ഷേത്രത്തിൻറെ അഭിവൃദ്ധിയോടൊപ്പം നാടി ൻറെ പുരോഗതിക്കും സർവോപരി ജനങ്ങളുടെ പുരോഗതിക്കും നിദാനമാണ് ധർമ്മച്യുതിയോടൊപ്പം അധർമ്മവും ക്രമാധീതമായി വർദ്ധിച്ചു വരുന്ന കലി കാലത്ത് ക്ഷേത്ര ദർശനത്തോടൊപ്പം, സപ്താഹങ്ങളിലും, സത് സംഘങ്ങളിലും പങ്കെടുക്കുകയും ദാന ധർമ്മാദി കർമ്മങ്ങളിൽ ഭാഗമാകുകയും ചെയ്യുക എന്നു ള്ളതിന് വളരെയധികം പ്രാധാന്യമുണ്ട്. എങ്കിൽ മാത്രമേ മനുഷ്യ മനസ്സുകളിൽ ഈശ്വര ചിന്ത നിലനിർത്തുവാനും, പരമ ലക്ഷ്യമായ മോക്ഷ പ്രാപ്തി കൈവ രിക്കാനും സാധ്യമാകുകയുള്ളൂ.
മൂല്യ ച്യുതിയിൽ ആണ്ടുകിടക്കുന്ന ഈ കാലത്ത് സാമാന്യ ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ദാരിദ്ര്യം, രോഗം തുടങ്ങിയ കഷ്ട, നഷ്ടങ്ങൾക്കും, ദുരിത നിവാരണത്തിനുമായി ഈശ്വരാരാധന നടത്തുന്നതിനായി ട്ടാണ് ക്ഷേത്രങ്ങളും ആരാധന സമ്പ്രദായവും പൂജാ വിധി കൽപ്പിച്ചു രൂപ കൽപ്പന ചൈതിട്ടുള്ളത്.
വളർന്ന് വരുന്ന പുതു തലമുറയിൽ ഒരു പാട് പേർക്ക് ക്ഷേത്രങ്ങളെ കുറിച്ചോ ആചാരങ്ങളെ കുറിച്ചോ വ്യക്തമായ ധാരണ യൊന്നും ഇല്ലാ. എന്താണ് ശത്രു സംഹാര പൂജാ? ഇൗ കാര്യത്തിൽ സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കാണുവാൻ ഇടയായ ഒരു കമന്റ് ഉണ്ടായിരുന്നു. ക്ഷേത്ര ബോർഡിലെ ശത്രു സംഹാര പൂജയുടെ തുക കണ്ടൂ അയൽ വാസിയായ ശത്രുവിനെ വിളിച്ചു ഒന്നിച്ചിരുന്ന് പരസ്പരം ശത്രുത പറഞ്ഞു തീർത്തൂ, എന്നായിരുന്നു രസകരമായ അ കമന്റ്
ഇവിടെ ആരാണ് ശത്രു? ഒരു മനുഷ്യനിലുള്ള കാമം, ക്രോധം, ലോഭം, മോഹം, അഹങ്കാരം തുടങ്ങിയവയാണ് അയാളുടെ ഏറ്റവും വലിയ ശത്രു, ഇൗ ശത്രുവിനെ സംഹരിക്കാനുള്ള താന്ത്രിക വിധിയാണ് ശത്രു സംഹാര പൂജ കൊണ്ട് ഉദ്ദേശി ക്കുന്നത്, ഇൗ ശത്രുക്കൾ നമ്മിൽ നിന്നും അകന്നാൽ നമ്മുടെ ജീവിതം ധന്യമാകുമെന്നതാണ് വിശ്വാസം. അതോടൊപ്പം ജീവിതം ധന്യമായി പരമമായ മോക്ഷ പ്രാപ്തി ലഭിക്കുമെന്നതും വിശ്വാസം
ആരാണ് വൈരീ ഘാതകൻ? ആരാണ് വൈരീ? മനുഷ്യ കുലത്തിന്റെ എക്കാലത്തെയും വൈരീകളായ മേൽപ്പറഞ്ഞ അഞ്ചു ശത്രു ക്കൾ തന്നെ, ഇൗ വൈരികളെ നശിപ്പിക്കുവാൻ പ്രപ്തിയുള്ളവനാണ് വൈരീ ഘാതകൻ, സാക്ഷാൽ പരബ്രഹ്മ മായ പരമേശ്വരനെ യാണ് വൈരീ ഘാതകനായി അറിയപ്പെടുന്നത്.
പുനരുദ്ധാരണ പ്രവർത്തനങ്ങലിലും , പൂജാദി കർമ്മങ്ങളിലും ഭാഗമാവുകയും നിത്യ ദർശനവും, പ്രാർത്ഥനയുമായി ക്ഷേത്രം സദാ ഉണർന്നിരിക്കുന്ന അവസ്ഥയിലുമായാൽ ദേശത്തിനും, ദേശവാസികൾക്കും ഊർജ്വസ്വലതയും, സർവ്വ ഐശ്വര്യവും ഭവിക്കുക തന്നെ ചെയ്യും. പരസ്പര ഐക്യവും സഹകരണവും കൊണ്ട് തീർച്ചയായും ക്ഷേത്രത്തെ പഴയ നിലയിലേക്ക് എത്തിക്കാൻ സാധിക്കും. വിശ്വാസികളെ ല്ലാം വൈരീ ഘാതകനാൽ സംരക്ഷിക്കപ്പെടും......
ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുകയും പ്രഭാത കർമ്മങ്ങൾക്ക് ശേഷം സൗകര്യപ്പെടുന്ന ദിവസ്സങ്ങളിലെങ്കിലും അടുത്തുള്ള ക്ഷേത്ര ദർശനം നടത്തുക, ബാഹ്യ ലോകത്തെ സ്വർഗമാക്കൻ വേണ്ടി സമയം കളയാതെ ആന്തരീക ലോകം സ്വർഗമാക്കാൻ പരിശ്രമിക്കുക. ആധി, വ്യാധി തുടങ്ങിയ ദോഷങ്ങളിൽ നിന്നും മുക്തി നേടാനും പരിശ്രമിക്കുക, നിത്യ ജീവിതത്തിൽ തീർച്ചയായും വിജയം കൈവരിക്കാനാകും, ജീവിതത്തിൽ ലക്ഷ്യ പ്രാപ്തിയും ഉറപ്പാണ്
"കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
കർമ്മ ഫലം തരും ഈശ്വരണല്ലോ"
കർമ്മ ഫലം തരും ഈശ്വരണല്ലോ"
ശ്രീ വൈരീ ഘാതകൻ തുണ.