2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

കാല സംഘർഷിണി കാളി



കാല സംഘർഷിണി കാളി
കാശ്മീർ കാളികുല സമ്പ്രദായത്തിൽ കാളിയുടെ യോഗ ഭാവമാണ് കാല സംഘർഷിണി മഹാ കാളി തന്ത്രത്തിൽ സപ്തമ പടലത്തിൽ "കാല സംഘർഷിണി" ദേവി ഉപാസനയെ കുറിച്ച് പറയുന്നു കുണ്ഡലിനിയിൽ നിന്ന് സുഷ്മ്ന വഴി ഊർധ്വ ഗമനം ചെയ്യുന്ന ചിത്രിണി നാഡീ ആയി ബന്ധപ്പെടുത്തി യോഗ ക്രിയ പറയുന്നു. കാളികുലത്തിൽ അതി ശ്രേഷ്ഠമായ ഉപാസന ആകുന്നു കാല സംഘർഷിണി. യോഗ ഭാവത്തിൽ വിരാജിക്കുന്ന സാധകൻ "മഹാ ഖേചരീ മുദ്ര" പിടിച്ചു ലാംബിക ചക്രത്തിൽ ജിഹ്വ കൊണ്ടുപോയി യോഗരസം പാനം ചെയ്യുന്നതാകണം കാല സംഘർഷിണി സാധന. ഈ സാധനയെ തുരീയ സാധന ആയിട്ടാണ് കാണുന്നത് അതായത് ഓരോ ഉപാസനയും. സ്ഥൂലം. സൂക്ഷ്മം. കാരണം. തുരീയം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. സ്ഥൂലം എന്നത് പൊതുവായി ചെയ്യുന്ന സാധനയെ സൂചിപ്പിക്കുന്നു സൂക്ഷ്മം എന്നത് കുറച്ചു കൂടെ രഹസ്യാത്മകമായി ചെയ്യുന്ന സാധന കാരണം എന്നത് പൂർണ്ണമായി രഹസ്യ സാധനയും തുരീയം എന്നത് യോഗ മാർഗമായി ദേവതയെ ഉപാസിക്കുന്ന പ്രക്രിയ ആകുന്നു. കാല സംഘർഷിണി സാധന സാധകന് ഉന്മനി ഭാവം നൽകുന്നു (കാല സംഘര്ഷണ സ്ഥിതി: ) എന്ന് പറയുന്നു... "വ്യാപ്നോതി സർവ്വ" എല്ലായിടത്തും വ്യാപിപ്പിക്കുക അല്ലങ്കിൽ വ്യാപിക്കുക പഞ്ച ഭൂതാഃ ഗമനം എന്ന് ശാസ്ത്രം ഈ സാധനയെ പറയുന്നു. അഷ്ട കാളി സാധനയും. നവ കാളി സാധനയും 21 കാളി സാധനയും ദ്വാദശ കാളി സാധനയും ചെയ്തു പടി പടി ആയി വേണം സാധകൻ കാല സംഘർഷിണി സാധന ചെയ്യേണ്ടത്..