ജീവിതലക്ഷ്യം എന്താണ് ?
============================
അര്‍ത്ഥം - ധനം ഉണ്ടെങ്കില്‍ നമുക്ക് വേണ്ടതെല്ലാം സ്വന്തമാവും. കൂടാതെ ദാനധര്‍മ്മങ്ങള്‍ കൊണ്ട് പുണ്യവും നേടി ജീവിതം ധന്യമാക്കാം. അര്‍ത്ഥം ( ധനം) ആണോ ജീവിതലക്ഷ്യം?
============================
അര്‍ത്ഥം - ധനം ഉണ്ടെങ്കില്‍ നമുക്ക് വേണ്ടതെല്ലാം സ്വന്തമാവും. കൂടാതെ ദാനധര്‍മ്മങ്ങള്‍ കൊണ്ട് പുണ്യവും നേടി ജീവിതം ധന്യമാക്കാം. അര്‍ത്ഥം ( ധനം) ആണോ ജീവിതലക്ഷ്യം?
അര്‍ത്ഥം ഉണ്ടാക്കാനോ ഉണ്ടെങ്കില്‍ തന്നേ അതു നന്മക്കു ഉപയോഗിക്കാനോ കാമം – അതു ചെയ്യാനുള്ള ആഗ്രഹം ആവശ്യമാണ്! അതുകൊണ്ട് കാമം അര്‍ത്ഥത്തേക്കാളും ശ്രേഷ്ഠം ആണ്! അപ്പോൾ കാമമാണോ ജീവിതലക്ഷ്യം?
അര്‍ത്ഥവും കാമവും ഉണ്ടായാലും അയാള്‍ക്ക് ധര്‍മ്മം എന്താണെന്നു അറിയാതെ നല്ലത് ചെയ്യുവാനോ പുണ്യം നേടുവാനോ കഴിയില്ല! എന്നാല്‍ ധര്‍മ്മിക്ക് അര്‍ത്ഥവും കാമവും കൂടാതെ തന്നേ ജീവിതമുക്തി നേടാം! അതുകൊണ്ട് ധര്‍മ്മം മറ്റു രണ്ടിനെക്കാളും ശ്രേഷ്ഠം ആണ്! അപ്പോൾ ധർമ്മം ഉണ്ടായാൽ എല്ലാമവുമോ അതുകൊണ്ട് ധർമ്മമാണോ ജീവിതലക്ഷ്യം ?
എന്താണ് ധര്‍മ്മ അധര്‍മ്മങ്ങള്‍? അവയും മറ്റെല്ലാറ്റിനെയും പോലെ ആത്മ സൃഷ്ടം ആണ്! അവയെയും ഭേദഭാവമില്ലാതെ കാണാന്‍ കഴിയും! ഈ അവസ്ഥയെ നിര്‍വാണം എന്നു പറയുന്നു. പാപ പുണ്യങ്ങള്‍,സുഖദുഖങ്ങള്‍, നന്മതിന്മകള്‍ ഇവയെല്ലാം തുല്യമായി കണ്ടു ഭേദ ചിന്തയില്ലാതെ സ്വീകരിക്കുന്ന അതു സര്‍വശ്രേഷ്ഠം ആണ്!”