2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

പാലൂർ മഹാദേവക്ഷേത്രം.



പാലൂർ മഹാദേവക്ഷേത്രം
കേരളത്തിൽ പാലക്കാട് ജില്ലയിലെ തത്തമംഗലത്തുള്ള പാലൂരിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പനയൂർ എന്ന് അറിയപ്പെട്ടിരുന്ന പാലൂർ മഹാദേവക്ഷേത്രംപരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് ശോകനാശിനി പുഴയുടെതീരത്താണീക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ക്ഷേത്രം

കേരള വാസ്തുവിദ്യനുശ്രിതമായാണ് ഇവിടെ ക്ഷേത്രം പണിതീർത്തിരിക്കുന്നത്. ശോകനാശിനി പുഴ ക്ഷേത്രത്തിനറ്റുത്തുകൂടെയാണ് ഒഴുകുന്നത്. ശോകനാശിനി പുഴപോലെതന്നെ ഇവിടുത്തെ ക്ഷേത്രേശനും ശോകനാശനനാണന്ന് ഭക്തർ വിശ്വസിക്കുന്നു.

പൂജകൾ

മൂന്നു പൂജകൾ ക്ഷേത്രത്തിൽ പതിവുണ്ട്.
  • ഉഷ പുജ
  • ഉച്ച പൂജ
  • അത്താഴ പൂജ

ശോകനാശിനി പുഴ

പാലൂർ ക്ഷേത്രനടുത്തുകൂടി ഒഴുകുന്ന ശോകനാശിനി
തമിഴ് നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിച്ച്, തമിഴ് നാട്ടിലൂടെ ഒഴുകി അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്ന പുഴയാണ് ശോകനാശിനിപ്പുഴ. കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരത പുഴയുടെ പ്രധാന കൈവഴികളിൽ ഒന്നാണ് ശോകനാശിനിപുഴ. ചിറ്റൂർപുഴയെന്നും കണ്ണാടിപുഴയെന്നും ഇത് അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂരിനും തത്തമംഗലത്തിനും ഇടയിലൂടെ ഒഴുകി പാലൂർക്ഷേത്രത്തിനല്പം മാറി ഭാരതപ്പുഴയിൽ ചേരുന്നു.

ഉത്സവങ്ങൾ

  • ശിവരാത്രി
  • വിനായക ചതുർത്ഥി

ഉപദേവന്മാർ

  • ഗണപതി
  • വിഷ്ണു

എത്തിചേരാൻ

പാലക്കാട് - തത്തമംഗലം റൂട്ടിൽ തത്തമംഗലത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയാണ് പാലൂർ പനയൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.