2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

അറുപടൈവീടുകൾ (ആറു വീടുകൾ)



സുബ്രഹ്മണ്യന്‍
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രഹ്മ ണ്യൻ. കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. തമിഴ് കടവുൾ (തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യസ്വാമിക്ക് ഉണ്ട്. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. വള്ളി, ദേവയാനി ഭാര്യമാർ.പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു.
തമിഴ് ജനത വസിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളിലെല്ലാം മുരുകക്ഷേത്രങ്ങൾ കാണാൻ സാധിക്കും. ശ്രീലങ്ക, മൗറീഷ്യസ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, റീയൂണിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെല്ലാം മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും മുരുകന്റെ പ്രശസ്തമായ കോവിലുകൾ ഉണ്ട്. ദക്ഷിണെന്ത്യയിൽ കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും ശിവകുടുംബത്തോടൊപ്പം മുരുകനെ ആരാധിക്കുന്നു.
മറ്റു നാമങ്ങൾ .
സ്കന്ദൻ
ഗുഹൻ
ഷണ്മുഖൻ
വേലൻ
വേലായുധൻ
കാർത്തികേയൻ
ആറുമുഖൻ
കുമരൻ
മയൂരവാഹനൻ
സുബ്രഹ്മണ്യൻ
മുരുകൻ
ശരവണൻ
വടിവേലൻ
വള്ളിമണാളൻ
മലേഷ്യയിലെ ബാതു ഗുഹാക്ഷേത്രത്തിലെ തൈപൂയ മഹോത്സവം
മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട്‌
.
മൂലമന്ത്രം
ഓം വചത്ഭൂവേ നമഃ
ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം
അർത്ഥം:-
ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും, ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
സ്കന്ദപുരാണം
പുരാണങ്ങളിൽ വലിപ്പം കൊണ്ട് എറ്റവും വലുതാണ് സ്കന്ദപുരാണം. 80000 ൽ പരം ശ്ലൊകങ്ങൾ ആണ് സ്കന്ദപുരാണത്തിലുള്ളത്. കേദാരഘണ്ഡം, തുടങ്ങി പലഘണ്ഡങ്ങളായി ഭാരതത്തിലെ വിവിധ തീർത്ഥസ്ഥാനങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും എല്ലാം ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
ഐതിഹ്യം
ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല. തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു. ഗംഗ ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ ആറു ദേവിമാർ സുബ്രഹ്മണ്യനെ മുല കൊടുത്ത് വളർത്തുകയും ചെയ്തു. പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും അവരെ വധിക്കുകയും ചെയ്തു.
മറ്റൊരു ഐതിഹ്യപ്രകാരം അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.
ക്ഷേത്രങ്ങൾ
പഴനിയിലെ ആണ്ടവൻ ക്ഷേത്രം
മലേഷ്യയിലെ ബാതു ക്ഷേത്രത്തിനുമുന്നിലുള്ള സുബ്രഹ്മണ്യ പ്രതിമ
ഇന്തോനേഷ്യയിലെ പെനാങ്ങിലുള്ള ബാലദണ്ഡായുധസ്വാമി ക്ഷേത്രം
തമിഴ്നാട്ടിലും മറ്റു ദക്ഷിണേന്ത്യൻ പെരുന്നസംസ്ഥാനങ്ങളിലും നിരവധി മുരുക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. തമിഴ് നാട്ടിലെ അറുപടൈവീടുകൾ (ആറു വീടുകൾ) എന്നറിയപ്പെടൂന്ന 6 ക്ഷേത്രങ്ങൾ സുബ്രഹ്മണ്യന്റെ പ്രധാന ക്ഷേത്രങ്ങളായി കരുതുന്നു.
അറുപടൈ വീടുകൾ
സ്വാമി മലൈ സ്വാമിനാഥസ്വാമി ക്ഷേത്രം സ്വാമിമലൈ
പഴനി മുരുകൻ ക്ഷേത്രം പഴനി
തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രം തിരുചെന്തൂർ
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം തിരുപ്പറംകുന്രം
തിരുത്തണി മുരുകൻ ക്ഷേത്രം തിരുത്തണി
പഴമുതിർസോലൈ മുരുകൻ ക്ഷേത്രം പഴമുതിർചോലൈ
കേരളത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ ഇവയാണ്:
പട്ടാഴി കന്നിമേൽ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം
വെളിയം ശ്രി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വെളിയം കൊല്ലം
കണ്ണംകോട് ശ്രി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,കൊട്ടാരക്കര, കൊല്ലം
നേടിയവിള ശ്രി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ഇടവട്ടം,കൊല്ലം
പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം,ഇടവട്ടം,കൊല്ലം
ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം
കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
തഴക്കര സുബ്രഹ്മണ്യക്ഷേത്രം
കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം മഞ്ചേരി, മലപ്പുറം ജില്ല
കൊണ്ടയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
കാരക്കാട് സുബ്രഹ്മണ്യക്ഷേത്രം കവളപ്പാറ, ഷൊർണൂർ, പാലക്കാട് ജില്ല
പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പാഞ്ജാൽ പുരാതന സുബ്രഹ്മണ്യൻ കോവിൽ
ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം
കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ആർപ്പുക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
മേലൂർ പൂലാനി ശ്രീസുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം
ആലപ്പുഴയിലെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,
തെക്കനാര്യാടു തെക്കൻ പഴനി സുബ്രഹ്മണ്യ ക്ഷേത്രം
ചെമ്മണ്ട ശ്രീ സുബ്രമണ്യ സ്വാമീ ക്ഷേത്രം,ഇരിങ്ങാലക്കുട,തൃശൂർ
പെരുമണ്ണശ്ശേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പുല്ലിപ്പറമ്പ്, ചേലേമ്പ്ര, മലപ്പുറം
പരിഹാരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, രാമനാട്ടുകര, കോഴിക്കോട്
പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
ചെറുവാരണം ശ്രീ നാരായണപുരം പുത്തനമ്പലം (ചേർത്തലകരയുടെ പഴനി മല )
പെരുമ്പടപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കൊച്ചി
വെള്ളനാതുരുത്ത് ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കരുനാഗപ്പള്ളി
ആലപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കരുനാഗപ്പള്ളി
വെണ്ടാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കൊട്ടാരക്കര
മേൽക്കുളങ്ങര ശ്രീ കാർത്തികേയമംഗലം ക്ഷേത്രം,വാളകം,കൊട്ടാരക്കര
മുളയങ്കാവ് ശ്രീ സുബ്രഹ്മണ്യ കോവിൽ, മുളയങ്കാവ്, പാലക്കാട്‌ '
അവണാകുഴി ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, തിരുവനന്തപുരം.