നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം
കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം. കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തായി കൂത്തുപറമ്പ്- ഇരിട്ടി റൂട്ടിൽ നീർവേലി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. വധിച്ച് വിജയശ്രീലാളിതനായി വാഴുന്ന ശ്രീരാമന്റെ അതിരൗദ്രഭാവത്തിലുള്ള വിശ്വരൂപദർശനത്തെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു.
ശ്രീരാമന്റെ വനവാസകാലത്ത് സീതയെ മോഹിപ്പിക്കാനായി സ്വർണ്ണമാനായി വന്ന മാരീചനെ പിന്തുടർന്ന് കൊന്ന ഉഗ്രരൂപിയായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. രാമന്റെ ശബ്ദത്തിലുള്ള കരച്ചിൽ കേട്ട് വന്ന ലക്ഷ്മണനെ പെരിഞ്ചീരി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. കാരയിൽ സീതാദേവിക്ഷേത്രം നിൽക്കുന്ന സ്ഥലത്താണ് ഇവർ വസിച്ചിരുന്നതെന്നു കരുതുന്നു.പണ്ട് കിഴക്കോട് ആയിരുന്നു വത്രെ ഇവിടെ പ്രതിഷ്ഠ. അതിന്റെ സൂചനയായി ക്ഷേത്രക്കുളവും അരയാലും ഇപ്പൊഴും കിഴക്കെ നടയിലാണ്. ഒരിക്കൽ പടിഞ്ഞാറ് ഭാഗത്തെ രംഗത്തെ രാമായണം കഥകളിയിൽ മാരിചന്റെ വിളികേട്ട് പടിഞ്ഞാട്ട് തിരിഞ്ഞിരുന്നതാണത്രെ. വിഗ്രഹം . അതിനുശേഷം ആന, കഥകളി എന്നിവ ഇവിടേ പതിവില്ല.
ദിവസവും ഉഷ പൂജ, , ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ ,മൂന്നുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.
പാൽപ്പായസം, കളഭാഭിഷേകം, ചന്ദനം ചാർത്തൽ, ചാക്യാർ കൂത്ത്, സുന്ദരകാണ്ഡം പാരായണം, ഉദയാസ്തമനപൂജ തുടങ്ങിയവ മറ്റുവഴിപാടുകളാണ്.