2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

മാങ്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം



മാങ്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം





അതിപുരാതനവും ചരിത്രപ്രസിദ്ധവും, നമ്മുടെ ആത്മീയ ഗുരുവായ ശങ്കരാനന്ദ ബ്രഹ്മാനന്ദ വിഭൂതി സ്വാമിയാരുടെ പാദസ്പർശത്താൽ പുണ്യവും, പവിത്രവും, നാടിന്റ ഐശ്വര്യത്തിനും അഭിവൃതിക്കും കാരണഭൂതനായി മാങ്കോട് ദേശത്ത് ഭഗവൻ ശ്രീ മഹാവിഷ്ണുവായും ശ്രീ പരമേശ്വരനായും വാണരുളുന്നു.


ഈ ക്ഷേത്രത്തിനു 1183 കൊല്ലം പഴക്കം ഉണ്ട്. കൊല്ലവര്ഷം 5- ആം ആണ്ടു ഉള്ളതാണ് ഈ ക്ഷേത്രം. എട്ടുവീട്ടിൽ പിളളമാരെ ഭയന്ന് മാർത്താണ്ടവർമ മഹാരാജാവ് ഒളിച്ചിരുന്ന സ്ഥലമാണിത്. ഇതിനു പ്രതിഭലമായി 1118 വരെ പൂവത്തൂർ മഠക്കാർ ആണ് ഈ നാട്ടിലെ കരം പിരിച്ചിരുന്നത്. പത്മനാഭ സ്വാമി ക്ഷേത്രവുമായി വളരെ ബന്ധം ഉണ്ട് മതിലകം സ്ഥാനീയർ പണ്ട് കൊട്ടാരത്തിൽ നിന്ന് വില്ല് വണ്ടിയിൽ അല്പശി ഉത്സവത്തിന്‌ ക്ഷണിക്കാൻ വരുമായിരുന്നു ക്ഷേത്രത്തിനു മുന്നിലുള്ള ആനകൊട്ടിലിനു ഒരു പ്രത്യേക ചരിത്രം കൂടി ഉണ്ട്. ക്ഷേത്രം പണി നടക്കുമ്പോൾ ഇവിടെ നിന്നും കൊട്ടാരത്തിൽ ചെന്ന് ആനയെ ചോദിച്ചു അപ്പോൾ മഹാരാജാവ് തമാശരൂപേണ പൂവത്തൂർ മഠത്തിന് ആന എന്തിനു ആൾബലമില്ലെ എന്ന് പറഞ്ഞു അതിനു പ്രതീകമായാണ് ആളെകൊണ്ട് ആനകൊട്ടിൽ കല്ലിൽ നിർത്തിയിരിക്കുന്നത് നെടുമങ്ങാട് കോയിക്കൽ കൊട്ടാരം പണിതപ്പോൾ ഉമയമ്മറാണി മല്ലന്മാരെ ഇവിടെ നിന്നും ആണ് കൊണ്ടുപൊയ്കൊണ്ടിരുന്നത് ഈ ക്ഷേത്രത്തിനു മഠത്തിൽ നിന്നും ഒരു തുരംഗം ഉണ്ട് ദേവഗന്ധർവന്മാരുടെയും അപ്സരസ്സുകളുടെയും മഹർഷീശ്വരന്മാരുടെയും നിത്യോപാസന മൂർത്യായിരുന്നു മാങ്കോട് മഹാവിഷ്ണു...

 ഈ ക്ഷേത്രം ജീർണാവസ്തയിലായിരുന്നു എന്ന് മനസിലാക്കിയ ഇന്നത്തെ തലമുറക്കാരായ ബ്രഹ്മശ്രീ. കൃഷ്ണാര് ഭദ്രദാസ് ശർമ, ബ്രഹ്മശ്രീ. ദേവീദാസ് ശർമ, ബ്രഹ്മശ്രീ. മധുസൂധനരു ഹരിലാൽ ഇവർ ചേർന്ന് 22-09-2007 ൽ ജ്യോതിഷ പണ്ഡിതന്മാരായ പാലക്കാടു ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും തിരുവനന്തപുരം കമലാസനൻ നായരുടെയും (റിട്ട .ജോയിന്റ് ഡയറക്ടർ ), ബ്രഹ്മശ്രീ കൃഷ്ണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ അഷ്ടമംഗള ദേവപ്രശ്നനം നടത്തുകയുണ്ടായി അതിന് പ്രകാരം 5 ഘട്ടമായി പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നതിന് തീരുമാനിച്ചു.


ഒന്നാം ഘട്ടമായി 12-10-2007 മുതൽ 1-10-207 വരെ ക്ഷേത്ര തന്ത്രി തന്ത്രിമുഖ്യൻ താഴമണ്‍ മഠത്തിൽ കണ്ഠരുരു മഹേശ്വരരു വിന്റെ നേതൃത്വത്തിൽ പരിഹാര കർമങ്ങൾ നടത്തുകയുണ്ടായി.
രണ്ടാം ഘട്ടമായി 1183 മിഥുനം 29 ഞായറാഴ്ച ക്ഷേത്രതന്ത്രിയുടെ കാർമികത്വത്തിൽ ബാലാലയ പ്രതിഷ്ഠ നടത്തുകയുണ്ടായി 5 വർഷത്തേക്കാണ് അനുജ്ഞ വാങ്ങിയിരിക്കുന്നത് അതായത് 2013 ജൂലൈ 12 വരെ.

തുടർന്ന് പ്രശസ്ത വസ്തുവിദഗ്ദ്ധൻ തിരുവല്ല കുഴിക്കാട്ടു ഇല്ലത്ത്‌ ബ്രഹ്മശ്രീ വാസുദേവ ഭട്ടതിരിപ്പാടിന്ടെയും തച്ചുശാസ്ത്രന്ജൻ ഹരിപ്പാട്‌ ഗോപന്ടെയും ശില്പി കുടപ്പനകുന്ന് ഗോപന്ടെയും നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി 
28-01-2010 ൽ ക്ഷേത്ര തന്ത്രിയുടെയും വാസ്തുവിന്റെയും തച്ചന്റെയും ശില്പിയുടെയും സാന്നിധ്യത്തിൽ മുഖ്യകാര്യദർശി ക്ഷേത്രത്തിനു കുറ്റി ഇട്ടു. ക്ഷേത്ര നവീകരണ പ്രവർത്തനം അവസാന ഘട്ടത്തിലാണ് ഇനിയും അനേകം പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട് അലങ്കാര ഗോപുര നിർമ്മാണം, ചുറ്റുമതിൽ, ക്ഷേത്രകുളം, കാവ്‌ സംരക്ഷണം, നവരാത്രി മണ്ടപം മിനി കല്യാണ മണ്ടപം തുടങ്ങിയവ.