വേതാളൻ കാവ് മഹാദേവ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരത്താണ് വേതാളൻ കാവ് മഹാദേവ ക്ഷേത്രം.ശിവശക്തിയെ വേതാള രൂപത്തിൽ ആരാധിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിനു ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
വിശേഷദിവസങ്ങള്‍
എല്ലാ വർഷവും മകര മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച തിരുവുത്സവം ആഘോഷിക്കുന്നു.
ദേശീയപാത 47 ൽ ഓച്ചിറയിൽ നിന്നും ചൂനാട് റോഡിലൂടെ കൈരളി ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം.