മടവൂർപ്പാറ ഗുഹാക്ഷേത്രം
കേരളത്തിലെ പ്രധാന ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ് മടവൂർപ്പാറ ഗുഹാക്ഷേത്രം.
ചരിത്രം
ആയിരം വർഷത്തോളം പഴക്കം ക്ഷേത്രത്തിനുണ്ടെന്നു കരുതുന്നു. പല്ലവകാല ഘട്ടത്തിലെ കലാചാതുരിയ്ക്ക് ഉത്തമ ഉദാഹരണമായി ഈ ക്ഷേത്ര നിർമ്മിതി കരുതപ്പെടുന്നു. 1960 കാലഘട്ടത്തിൽ ക്ഷേത്രം ചെങ്കോട്ടുകോണം ആശ്രമത്തിൻറെ കീഴിൽ ആയിരുന്നു. അവരിൽ നിന്നും കേരള പുരാവസ്തു വകുപ്പ് ക്ഷേത്രം ഏറ്റെടുത്തു.[1]
2010ൽ സർക്കാർ പൈതൃക പരിസ്ഥിതി ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു. മുളപ്പാലവും സഞ്ചാരികൾക്ക് കുടിലുകളും കുട്ടികൾക്കായി പാർക്കും നിർമ്മിച്ചു.
നിർമ്മിതി
തിരുവനന്തപുരം ജില്ലയിൽ പോത്തൻകോടിനും ചെമ്പഴന്തിക്കും ഇടയിലാണ് മടവൂർപ്പാറ. കുന്നിന്റെ മുകളിലാണ് മടവൂർപ്പാറ ഗുഹാശിവക്ഷേത്രം. പുരാതന ജൈനഗുഹാ ക്ഷേത്രങ്ങളുടെ ചില അംശങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. ചതുരാകൃതിയിൽ പാറയ്ക്കുള്ളിലേക്ക് തുറന്നാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന പ്രതിഷ്ഠ പരമശിവൻ. ക്ഷേത്രത്തിനു മുകളിലേക്ക് കയറുവാൻ 33 പടികൾ പാറയിൽ തന്നെ തീർത്തിട്ടുണ്ട്. പടികൾ തീരുന്നിടത്ത് ക്ഷേത്ര ദർശനത്തിനായി കുറച്ചു ഭാഗം മുന്നിലേക്ക് ഒരുക്കിയിട്ടുണ്ട്.
വിഴിഞ്ഞം ഗുഹാക്ഷേത്രം
വിഴിഞ്ഞം ഗുഹാക്ഷേത്രം | |
---|---|
വിഴിഞ്ഞം ഗുഹാക്ഷേത്രം. പുറത്തുനിന്നുള്ള ദൃശ്യം
|
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രം. ഇതിനുള്ളിൽ വീണാധാര ദക്ഷിണാമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുറത്തെ ഭിത്തിയിൽ ഒരുവശത്ത് ശിവന്റെയും പാർവ്വതിയുടെയും ശിൽപ്പങ്ങളുണ്ട്. മറുവശത്ത് ശിവന്റെ കിരാത രൂപമാണ് കൊത്തിയിരിക്കുന്നത്.[1]
നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെയാണിത്. വർഷങ്ങളോളം ഈ ക്ഷേത്രം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. എട്ടാം നൂറ്റാണ്ടിൽ ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം.