കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലെ ഒരു ശിവക്ഷേത്രമാണ് കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം. കേരളത്തിലെ പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവ്വം ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.കാർത്തവീരാർജ്ജുനനാൽ പ്രതിഷ്ഠിതമാണ് ഇവിടുത്തെ ശിവലിംഗം എന്നു കരുതപ്പെടുന്നു.
കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്ര പ്രധാന കവാടം
പ്രശസ്തമായ കാർപ്പിള്ളിക്കാവ് പൂരം ഇവിടെയാണ് നടക്കുന്നത്. മകരമാസത്തിൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന ഈ പൂരം ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി ആണ് നടക്കുക.
കാർപ്പിള്ളിക്കാവ് ശ്രീ മഹാദേവ ക്ഷേത്രം
ഈ സമയത്ത് ശിവൻ പ്രസാദവാനായിരിക്കും എന്നും ഭക്തജനങ്ങളുടെ ആഗ്രഹ സാഫല്യം വരുത്തുമെന്നും കരുതപ്പെടുന്നു.
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും, വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് മുണ്ടയൂര്‍ ശിവക്ഷേത്രം.
തൃശൂർ ജില്ലയിൽ മുണ്ടൂർ ഗ്രമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണിത്. പണ്ട് മുണ്ടയൂർ എന്നറിയപ്പെട്ടിരുന്ന ഈ ഗ്രാമം ഇന്ന് മുണ്ടൂർ എന്നാണ് അറിയപ്പെടുന്നത്. മുണ്ഡന്‍, മുണ്ഡി എന്നീ വാക്കുകള്‍ക്ക് മുണ്ഡമാല(തലയോടാകുന്ന മാല)ധരിച്ചവന്‍, അതായത് ശിവന്‍ എന്നര്‍ത്ഥം. ശിവപത്നി മുണ്ഡിനി.മുണ്ടയൂരിനു ഇങ്ങനെ ആകാം പേര് വന്നത് എന്ന് സ്ഥലനാമചരിത്രത്തില്‍ പരാമര്‍ശമുണ്ട്.
ക്ഷേത്രേശന്‍ മുണ്ടിയൂരപ്പനായി കിഴക്ക് ദര്‍ശനത്തില്‍ വാഴന്നു.
മഠത്തില്‍ മുണ്ടയൂര്‍,മേല്‍മുണ്ടയൂര്‍,കീഴ്മുണ്ടയൂര്‍ ,ആറ്റൂര്‍ മുണ്ടയൂര്‍ എന്നീ മനക്കാരുടെ വകയായിരുന്നു മുണ്ടയൂര്‍ ക്ഷേത്രം.
മുണ്ടയൂര്‍ ക്ഷേത്രം
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഒട്ടനവധി പടയോട്ടങ്ങളും ഭീതിയും കെടുതിയും അനുഭവിക്കേണ്ടി വന്ന ഒരു പ്രദേശമാണിത്. കോഴിക്കോട് സാമൂതിരിയുടെ സൈന്യം മുണ്ടയൂരപ്പനെ ധ്യാനിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെട്ടിരുന്നത്. മുണ്ടയൂരപ്പൻ അവരെ കാത്തുരക്ഷിച്ചിരുന്നു എന്നാണു വിശ്വാസം.
പണ്ട് മുണ്ടത്തിക്കോട് ,മുണ്ടയൂര്‍ എന്നിവിടങ്ങളില്‍ യുദ്ധതന്ത്രത്തിന്‍റെ അവിഭാജ്യഘടകം ആയിരുന്നു കോട്ടകള്‍ ഉണ്ടായിരുന്നു.1809 ല്‍ ഈ മണല്‍ കോട്ട ഇടിച്ചുനിരത്തിയതായി ചരിത്രം പറയുന്നു.
ശിവരാത്രിക്ക് കോടികയറി ഗംഭീരമായി ഉത്സവം ഇവിടെ നടന്നിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ ഉത്സവം ഇല്ല. ശിവരാത്രി ആഘോഷിച്ചു വരുന്നു.
രണ്ടു നേരം പൂജയുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം പുലിയന്നൂര്‍ മനയ്ക്കാണ്.
തൃശൂർ - കുന്നംകുളം റോഡിലായിട്ടാണീ ക്ഷേത്രം നിലകൊള്ളുന്നത്.