ഭഗവാനും നാരദരും തമ്മിലുള്ള
രസകരമായൊരു സംവാദം...
.
ഒരിക്കൽ, നാരദമുനി ഭഗവാനോട് ചോദിച്ചു ," പ്രഭോ ! എന്തുകൊണ്ടാണ് , അങ്ങയുടെ ക്ഷേത്രങ്ങളിൽ , ഗരുഡന്റെ പ്രതിമ വെക്കണമെന്ന നിഷ്ക്കർഷയുള്ളത് ,എന്തുകൊണ്ട് എന്റെ പ്രതിമ വെക്കുന്നില്ല ? ഞാനും അങ്ങയുടെ പരമഭക്തനല്ലെ?*
ഭഗവാൻ മറുപടിപറയാൻ തുടങ്ങുന്നതിന് മുൻപ് , പുറത്തുനിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു . " എന്താണത്? " മഹാവിഷ്ണു ആരാഞ്ഞു . ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന ഗരുഡൻ അപ്പോളവിടെ ഉണ്ടായിരുന്നില്ല . " ഗരുഡനെ ഞാൻ ഒരു കാര്യത്തിനായി അയച്ചിരിക്കയാണ് , അങ്ങേക്ക് അവിടെ എന്താണുണ്ടായതെന്ന് ഒന്ന് നോക്കി വരാനാകുമോ ?" ഭഗവാൻ ചോദിച്ചു . ഭഗവാനെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ നാരദമുനി പുറത്തേക്കോടി ,വളരെ പെട്ടെന്ന് തിരികെ എത്തി അറിയിച്ചു ," അവിടെ ഒരു പാൽക്കാരി തെന്നിവീണതാണ് ". " അവളുടെ പേരെന്താണ് ?" ഭഗവാൻ ചോദിച്ചു , നാരദൻ വീണ്ടും പുറത്തേക്കോടി വേഗം തന്നെ മറുപടിയുമായി വന്നു ,"ശാരദ എന്നാണ് അവരുടെ പേര് ". " അവർ എവിടെ പോകുകയായിരുന്നു ?" ഭഗവാൻ വീണ്ടും ചോദിച്ചു , നാരദമുനി ഒരിക്കൽ കൂടെ പുറത്തേക്കോടി ആ സ്ത്രീയുമായി സംസാരിച്ച് തിരിച്ചെത്തിയ ശേഷം പറഞ്ഞു ," അവർ കച്ചവടത്തിനായി പോകുകയായിരുന്നു ".

അവർ എങ്ങിനെയാണ് വീഴാൻ ഇടയായത് ?" ഭഗവാൻ വീണ്ടും ആരാഞ്ഞു . നാരദർക്കു കുറേശ്ശെ നീരസം തോന്നിത്തുടങ്ങി ," ഈ ചോദ്യം ഞാൻ നേരത്തെ പോയപ്പോൾ അങ്ങെന്താണ് ചോദിക്കാഞ്ഞത്? എന്ന് പറഞ്ഞും കൊണ്ട് നാരദൻ പിന്നെയും പുറത്തേക്കോടി , തിരികെ വന്ന ശേഷം പറഞ്ഞു ," അവരുടെ മുന്നിലൂടെ ഒരു സർപ്പം കടന്നുപോയി .അതുകണ്ട് പേടിച്ചാണ് അവർ വീണത് ".
അവരുടെ കൈയ്യിലുള്ള പാൽക്കുടം പൊട്ടിപ്പോയോ ?" ഭഗവാൻ വീണ്ടും ചോദിച്ചു ,നാരദർ അസ്വസ്ഥതയോടെ വൈകുണ്ഠത്തിന് പുറത്തേക്ക് പോയി ആ സ്ത്രീയെ സമീപിച്ചു ,വളരെ സന്തോഷത്തോടെ , തിരികെ വന്നു പറഞ്ഞു ," അവരുടെ കയ്യിൽ രണ്ടു പാല്കുടങ്ങൾ ഉണ്ടായിരുന്നു , ഒന്ന് ഉടഞ്ഞുപോയി , ഇനിയൊരെണ്ണം ഉള്ളത് ഇരട്ടി വിലക്ക് വില്ക്കാനാണ് അവർ ഉദ്ദേശിക്കുന്നത് ". " അവർ എന്ത് വിലക്കാണ് വിൽക്കാൻ ഉദ്ദേശ്ശിക്കുന്നത് ? എനിക്കത് വാങ്ങാമെന്നുണ്ട് ". മഹാവിഷ്ണു വീണ്ടും ചോദിച്ചു . "ക്ഷമിക്കണം , ഞാനത് അന്വേഷിക്കാൻ വിട്ടുപോയി ,ഇപ്പോൾത്തന്നെ ചോദിച്ചിട്ടു വരാം " നാരദൻ വീണ്ടുംപുറത്തേക്ക് പാഞ്ഞു . " സാരമില്ല്യ , ഞാൻ വേറെയാരെയെങ്കിലും അയച്ചുകൊള്ളാം ," ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു . ആ സമയത്താണ് , ഗരുഡൻ അവിടെ എത്തിയത് ,മഹാവിഷ്ണുവും , നാരദരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് , ഗരുഡന് അറിയില്ലായിരുന്നു . ഭഗവാൻ ഗരുഡനോടായി പറഞ്ഞു '" അല്പം മുൻപേ എന്തോ വീഴുന്ന ഒച്ച കേട്ടു , ഒന്നുപോയി അന്വേഷിച്ചു വരൂ " ഗരുഡൻ പുറത്തേക്ക് പോയി . ഭഗവാൻ നാരദരെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു ," ഗരുഡൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കിക്കളയാം "
അൽപ സമയത്തിനുള്ളിൽ ഗരുഡൻ മടങ്ങിയെത്തിയിട്ട് പറഞ്ഞു ," ശാരദ എന്ന ഒരു പാൽവില്പനക്കാരി കച്ചവടത്തിനായി പോകെ , ഒരു സർപ്പത്തിനെ വഴിയിൽക്കണ്ടുപേടിച്ച് . കാലിടറി വീണു . രണ്ടു പാല്കുടങ്ങൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം പൊട്ടിപ്പോയി ,ഇനിയുള്ള പാൽക്കുടം വില്പന നടത്തി പൊട്ടിപ്പോയ പാലിന്റെയും കുടത്തിന്റെയും വില എങ്ങിനെ കിട്ടാനാകും എന്നോർത്ത് അവർ വിഷമിച്ചു ഇരിക്കയായിരുന്നു , ഞാൻ ,അങ്ങ് ആ പാൽക്കുടം വാങ്ങുമെന്ന് നിർദേശിച്ചു ,അങ്ങയുടെ പത്നി ഭാഗ്യത്തിന്റെ അധിദേവതയാണല്ലോ ." മഹാവിഷ്ണു ചോദിച്ചു " പാലിന്റെ വില എന്താണ് " . " നാല് ചെമ്പ് നാണയങ്ങളാണ് അവർ വിലപറഞ്ഞത് , അങ്ങയുമായുള്ള ഇടപാട് ആയതുകൊണ്ട് നല്ല ലാഭം ഉണ്ടാക്കാനാകുമെന്ന് അവർക്ക് പ്രതീക്ഷയുണ്ട് ". ഭഗവാൻ ചിരിച്ചുകൊണ്ട് നാരദരെ നോക്കി , എന്തുകൊണ്ടാണ് ഗരുഢവിഗ്രഹം ,ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ മുന്നിൽ വെക്കുന്നതെന്ന് നാരദർക്കു മനസ്സിലായി .
ഗരുഡൻ , ഭഗവാന്റെ ഒരു നല്ല സേവകനാണ് , എന്ത് കാര്യവും,നല്ലതുപോലെ ഗ്രഹിച്ച് , മുൻകയ്യെടുത്ത് വേണ്ടതുപോലെ ചെയ്യാനുള്ള കഴിവുമുണ്ട് . ഗരുഡൻ നമ്മുടെ സങ്കടങ്ങളെ ഞൊടിയിടയിൽ ഭഗവാന്റെ മുന്നിലെത്തിക്കുന്നു , നമ്മുടെ പ്രശ്നങ്ങൾ എന്താണെന്നും , അതെങ്ങിനെ പരിഹരിക്കണമെന്നും , ഗരുഡന് വളരെ നന്നായി അറിയാം . വിശ്വാസത്തോടും , ഭക്തിയോടും കൂടി ഗരുഡനെ സ്മരിക്കുന്നത് , പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ശക്തി നൽകുന്നു
ഹരേ കൃഷ്ണാ
“ഓം നമോ നാരായണായ “
“ഓം മഹാവിഷ്ണുവേ നമ:“