2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഉണ്ണിഭ്രാന്തന്‍ കാവ് ക്ഷേത്രം പാലക്കാട് ജില്ല,,അഴകൊടിക്കാവ് ഭദ്രകാളി ക്ഷേത്രം




ഉണ്ണിഭ്രാന്തന്‍ കാവ് ക്ഷേത്രം 
=============================================
പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് ഈക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ പ്രധാന മൂര്‍ത്തി ഉണ്ണിഭ്രാന്തന്‍ആണ്. തുറന്ന ആല്‍ തറയിലാണ് .ആലിന് നല്ലപഴക്കമുണ്ട്.ഈ ത നിറയെ ഉടഞ്ഞ കളിമണ്‍ വിഗ്രഹങ്ങളായിരുന്നു ഉണ്ണിഭ്രാന്തനെ കൂടാതെ പന്നിമുഖി(വരാഹി),രക്ഷസ്സ്, നാഗം,ശിവന്‍,പാര്‍വതി,എന്നിവരും ഉണ്ട് .പടിഞ്ഞാട്ടു ദര്‍ശന മായിട്ടുള്ള ഈക്ഷേത്രത്തില്‍ വൃശ്ചികം ഇരുപത്തി ഒന്നിനാണ് ഉത്സവം.                        


ഉണ്ണിഭ്രാന്തന്‍ കാവ് ക്ഷേത്രം



കലാകാരന്മാര്‍ ഇവിടെ ആരാധനക്കെത്താറുണ്ട്.കാണാതായ സാധനങ്ങള്‍ കണ്ടെത്താന്‍ ഉണ്ണിഭ്രാന്തനു നല്ലെണ്ണ നേരാറുണ്ട്.ഞായറാഴ്ചയും മലയാളമാസം ഒന്നാം തീയതിയും മാത്രമാണ് ഇവിടെ പൂജ. നാറാണത്ത് ഭ്രാന്തന്‍ ഇവിടെ തപസ്സു ചെയ്തിരുന്നു എന്നും ഉണ്ണിഭ്രാന്തന്‍ സമാധിയായ ഒരു യോഗിയാണെന്നും ഐതിഹ്യം.അണ്ടലാടി മനക്കാരാണ് ഇവിടുത്തെ താന്ത്രികവിധി.                                                                                                                              
KOZHIKKODU, KERALA 



കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ്‌ സ്റ്റാന്‍ന്റ്റിന് ഒരു കിലോമീറ്റര്‍ വടക്കുഭാഗത്തായ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ഭദ്രകാളി യാണ് കിഴക്കോട്ട് ദര്‍ശന മായിട്ടുള്ള ഈ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണ് ഉള്ളത് . ഇവിടുത്തെ താന്ത്രികവിധി പാടേരി ഇല്ലക്കാര്‍ക്കാ ണ് , മേടത്തിലെ പുണര്‍തം ആറാട്ടായ് എട്ട് ദിവസത്തെ ഉത്സവമാണ് .നവരാത്രി നാളില്‍ ആഘോഷവും ഉണ്ട് .                                                                                           


അഴകൊടിക്കാവ് ഭദ്രകാളി ക്ഷേത്രം



ഉപദേവത : ശാസ്താവ് ,ഉണ്ണിത്രിപുരാന്തകന്‍ , അന്തിമഹാകാളന്‍ , വേണുഗോപാലന്‍ , രണ്ടു ഗണപതി, ദക്ഷിണാമൂര്‍ത്തി, കൂടാതെ കിഴക്ക് ഭാഗത്ത്‌ കിഴക്കേ കാവില്‍ ഭുവനേശ്വരി എന്നിവരും ഉണ്ട് . ക്ഷേത്രത്തില്‍ ഉച്ച പൂജ കഴിഞ്ഞ് കിഴക്കേ കാവില്‍ പോയ്‌ വന്ന് വീണ്ടും പൂജ നടത്തിയാലെ മുഴുവനാകൂ എന്നാണു ഇവിടുത്തെ ചിട്ട . മുന്‍പ് ഇവിടെ കനലാട്ടം നടത്തിയിരുന്നു ഇതിന് നാല്‍പ്പത് കുറ്റി പ്ലാവ് വേണമെന്നായിരുന്നു കണക്ക്. 



അഴകൊടിക്കാവ് ഭദ്രകാളി ക്ഷേത്രം, കൊടിമരം



കൂടാതെ പൂജാരി തരുന്ന തെച്ചിമാല കഴുത്തിലണിഞ്ഞ് ക്ഷേത്രത്തില്‍ സത്യം ചെയ്യലും ഉണ്ടായിരുന്നു. ചെരുതാല കുടുംബത്തിലെഅരിക്കാടിയില്‍ ദേവി ആവേശിച്ചു എന്നും ആ ദേവിയെ ശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ട്ടിച്ചു എന്നുമാണ് ഐതിഹ്യം.ശാസ്താവ് ഇപ്പോള്‍ ഉപദേവനാണെക്കിലും പ്രാധാന്യം കൂടുതലുണ്ട് . അരിക്കാടിക്കാവ് എന്നായിരുന്നു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത് .ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ചില്‍ അഴകൊടിക്കാവ് എന്ന പേരാക്കി മാറ്റിയതാണ് .