2018, ജൂലൈ 31, ചൊവ്വാഴ്ച

അടിയേരിമഠം ദേവീക്ഷേത്രം,കണ്ണൂർ ജില്ലയിലെ ആറളത്താണ്




അടിയേരിമഠം ദേവീക്ഷേത്രം,കണ്ണൂർ ജില്ലയിലെ ആറളത്താണ് 


Jump to navigationJump to search
പരശുരാമനാൽ സ്ഥാപിതമായ നാലു മാന്ത്രിക-താന്ത്രിക സമ്പ്രദായങ്ങളിൽ പ്രധാന സ്ഥാനത്തുള്ള ക്ഷേത്രമാണ് അടിയേരിമഠം ദേവീക്ഷേത്രംകണ്ണൂർ ജില്ലയിലെ ആറളത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന ദേവതാസ്ഥാനത്ത് ഉച്ചിട്ട ഭഗവതി ആണ്. ഉച്ചിട്ട ഭഗവതിയുടെ ഉത്ഭവസ്ഥാനം അടിയേരിയാണ്.'അടിയേരിമഠത്തിൽ ഉച്ചിട്ടയമ്മ' എന്നാണ് ഈ ദേവിയെ വിളിച്ചുവരുന്നത്.ദേവതാ സമൂഹം കുടികൊള്ളുന്ന അടിയേരിയിലെ ധര്മ്മദൈവം ദുര്ഗ്ഗയും ഭൈരവാദിപഞ്ചമൂര്ത്തികള് പ്രധാന ഉപാസനാ മൂര്ത്തികളുമാണ്.
  • ഭഗവതി , ഭൈരവൻ എന്നീ ദേവതകളെ പ്രധാന ശ്രീകോവിലിലും രക്തചാമുണ്ടി , തേവര് ചാത്തൻ, കരുവാള് ഭഗവതി, കുട്ടിച്ചാത്തൻ ,ഘണ്ടാകര്ണ്ണൻ എന്നീ ദേവതകളെ രണ്ടാമത്തെ ശ്രീകോവിലിലും പൊട്ടന് , കുറത്തി ,ഗുളികന് എന്നീ ദേവതകളെ പുറത്തു യഥാവിധി സ്ഥാനം നല്കിയും മൂവാളംകുഴി ചാമുണ്ടിക്ക് ഉപക്ഷേത്രം നി ര്മ്മിച്ചും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു.
തെയ്യങ്ങളുടെ തറവാടാണ് അടിയേരിമഠം. കളിയാട്ടമാണ് ഇവിടെ പ്രധാനം. ഉച്ചിട്ട ഭഗവതി , ഭൈരവന് , കുട്ടിച്ചാത്തൻ ,കരുവാള് ഭഗവതി , ഗുളികൻ , രക്തചാമുണ്ടി , തേവര് ചാത്തൻ , മൂവാളം കുഴി ചാമുണ്ടി , ഘണ്ടാകര്ണ്ണൻ എന്നീ തെയ്യങ്ങൾ 5 വര്ഷത്തില് ഒരിക്കല് ഇവിടെ കെട്ടിയാടിക്കുന്നു.
എല്ലാ മലയാള മാസവും ഒന്നാം തീയതിയും വിശേഷ ദിവസങ്ങളിലും ഇവിടെ ത്രികാല പൂജയും ഉച്ചയ്ക്ക് അന്നദാനവും നടത്തുന്നു . മീനം 6 മുതല് ആണ് മഹോത്സവം. മംഗല്യഭാഗ്യത്തിനായി സ്വയംവര പൂജ,താലി സമര്പ്പിക്കല് , സന്താന സൗഭാഗ്യത്തിനായി സന്താനഗോപാല പൂജ, തൊട്ടിലും കുട്ടിയും വെച്ചു തൊഴല് , കുട്ടികളുടെ ഐശ്വര്യത്തിനായി തുലാഭാരം തുടങ്ങിയവ ഇവിടെ പ്രധാനമാണ് .
" ശ്രീ അടിയേരിമഠം ദേവീക്ഷേത്ര സമിതി , ആറളം " എന്ന പേരില് രജിസ്റ്റര് ചെയ്തിട്ടുള്ള സമിതിയാണ് ക്ഷേത്രത്തിന്റെ ഭരണപരമായ എല്ലാ പ്രവര്ത്തനങ്ങളും നടത്തുന്നത്. ക്ഷേത്ര സമിതിയുടെ നേതൃത്വത്തില് സഞ്ജീവനി സേവാ പദ്ധതി , ഗോദാനപദ്ധതി , വിദ്യാഭ്യാസ സഹായ പദ്ധതി, ചികിത്സാ സഹായ പദ്ധതി തുടങ്ങിയ സേവന പദ്ധതികളും ഇവിടെ പ്രവർത്തിക്കുന്നു