2018, ജൂലൈ 26, വ്യാഴാഴ്‌ച

അനുഷ്ടാനങ്ങള്‍

അനുഷ്ടാനങ്ങള്‍
1.ധനമുള്ളപ്പോള്‍കീറിയതുംമുഷിഞ്ഞതുമായവസ്ത്രംധരീക്കരുത്‌.
2.സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌
3.ദേവപൂജദര്‍ശനവേളയില്‍മുടിയഴിച്ചിടാന്‍പാടില്ല.
4.കലഹം,വൈരംഎന്നിവകഴിവതും ഴിവാക്കണം.
ദേവപൂജ, പിതൃപൂജ,അതിഥിപൂജഎന്നിവ വിധിപ്രകാരം
നടത്തുന്നവര്‍ക്ക്‌ ശുഭഫലങ്ങള്‍കൈവരും
5.ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി
അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌
6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.
6 സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം,
സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം.
ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,
ആരോഗ്യം തുടങ്ങിയവ കൈവരുന്നു.
7 ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു.
കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക.
രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും .
തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌കത്തിക്കരുത്‌ കൊടിവിളക്കിലൊ
വേറെ തിരിയിലൊ ആദ്യംകത്തിക്കണം. എന്നിട്ട്‌ വിളക്ക്‌ കൊണ്ട്‌വേണം
നിലവിളക്ക്‌ കൊളുത്തുവാന്‍.
8 . ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം.
ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌.
വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
9 .സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും,
പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം
നിലവിളക്ക്‌ കെടുത്തി വെക്കാം.
വസ്ത്രം കൊണ്ട്‌ വീശികെടുത്തുന്നത്‌ഉത്തമം, കൈകൊണ്ട്‌വീശികെടുത്തുന്നത്‌ മദ്ധ്യമം,
എണ്ണയില്‍ തിരിതാഴ്ത്തി കെടുത്തുന്നത്‌ അധമം ,
ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം).
10 . സ്ത്രീകള്‍ ഭസ്മംനനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും,
വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌.

(തുടരും)