ആനയംകാവ്
കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ കേളകത്ത് നിന്നും മലയാംപടിയിലേക്കുള്ള റോഡിൽ വെള്ളുന്നി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ പാർവ്വതി അല്ലെങ്കിൽ ശ്രീ ദുർഗ്ഗ ആണ് പ്രതിഷ്ഠ. ഉഗ്ര രൂപിണി ആയ ദുർഗ്ഗ ആയും ശാന്ത രൂപിണി ആയ പാർവതി ആയും പറയപ്പെടുന്ന ഈ പ്രതിഷ്ഠ പുനഃപ്രതിഷ്ഠാ വേളയിൽ ശാന്ത രൂപിണി ആയ ദേവീ ഭാവത്തിൽ ആണെങ്കിലും ദേവിയുടെ ഉഗ്ര ഭാവം പല തവണ പലർക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. ഗണപതിയുടെ അമ്മ എന്ന് അർഥം വരുന്ന ആനമുഖനമ്മൻ കാവ് എന്നതിൽ നിന്നാണ് ആനയം കാവ് എന്ന പേര് വന്നത് എന്ന് കരുതപ്പെടുന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ വിശ്വാസങ്ങളുടെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം കൊട്ടിയൂർ വൈശാഖ ഉത്സവ ത്തിൽ പങ്കെടുക്കുന്ന എല്ലാവരും സന്ദർശിക്കണം എന്ന് പറയപ്പെടുന്നു.
ഒരു കാലത്തു കാട് മാത്രം ആയിരുന്ന ഈ പ്രദേശത്തു വേട്ടയാടി കൊണ്ടിരുന്ന കുറിച്യർഒരിക്കൽ ആകാശ മാർഗ്ഗം ഒരു ദിവ്യ ജ്യോതിസ് പറന്നു പോകുന്നത് കാണുകയും അത് ഇന്ന് ക്ഷേത്രം ഇരിക്കുന്ന മലഞ്ചെരുവിൽ താഴ്ന്നിറങ്ങുന്നത് കാണുകയും ചെയ്തു. അതിനെ പിന്തുടർന്ന് വന്ന അവർ ആ ദിവ്യ ജ്യോതിസ് പറന്നിറങ്ങിയ സ്ഥലത്തു വന്നു ചേരുകയും അവിടെ ദേവീ സാന്നിധ്യം തിരിച്ചറിയുകയും ചെയ്തു. അവർ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന മാസം കൊണ്ട് ദേവിക്ക് അവിടെ നിവേദ്യം അർപ്പിക്കുകയും അവിടം ഒരു ദേവസ്ഥാനം ആയി മാറുകയും ചെയ്തു. ക്ഷേത്രത്തിൽ ഉത്സവം ആരംഭിക്കുന്ന വേളയിൽ ഇന്നും ആദ്യ പൂജ നടത്തുന്നതിനുള്ള അവകാശം കുറിച്യ ജന വിഭാഗത്തിനാണ്.
ഐതിഹ്യം