2018, ജൂലൈ 31, ചൊവ്വാഴ്ച

പുതുശ്ശേരി ശ്രീ കുറുബ ഭഗവതി ക്ഷേത്രം കമ്പം കൊണ്ട് വരല്‍..



പുതുശ്ശേരി ശ്രീ കുറുബ ഭഗവതി ക്ഷേത്രം  കമ്പം കൊണ്ട് വരല്‍..

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പെടുന്ന പുതുശ്ശേരി ശ്രീ കുറുബ ഭഗവതി ക്ഷേത്രം പാലക്കാട് നഗരത്തില്‍ നിന്നും ആറു കിലോമീറ്റെര്‍ ദൂരത്ത്‌ കോയമ്പത്തൂരിലേക്ക് പോകുന്ന ദേശീയ പാതയില്‍ ആണ്..
പുരാതന കാലത്ത് ചെട്ടിയാര്‍സമുദായവും വാണിയര്‍ സമുദായവും കച്ചവടത്തിനായ്യി കോയമ്പത്തൂരിലെ കാന്ഗയം തുടങ്ങിയസ്ഥലങ്ങളില്‍ നിന്നുംവന്നു പുതുശേരിയില്‍ താമസം ആക്കി .[ഇങ്ങനെകച്ചവടത്തിനായ്യി വന്നുചേര്‍ന്ന മൂത്താന്‍ തുടങ്ങിയസമുധായങ്ങള്‍ പാലക്കാട് മാത്രമാണുള്ളത്]..
18 സമുദായങ്ങൾ ഉത്സവ ചടങ്ങുകളും ആയി ബന്ധപ്പെട്ടു കിടക്കുന്നു.
...
കൊടുങ്ങല്ലൂര്‍ ദേവിയുടെചൈതന്യം തന്നെയാണ്
ഇവിടെയ്യും പ്രതിഷ്ഠ .
.കൊടുങ്ങല്ലൂരില്‍ ചെന്നഒരുഭക്തന് ഭരണിക്ക് ദര്‍ശനംകിട്ടിയില്ല ..ഭക്തന്റെ പ്രാര്‍ത്ഥനയില്‍ ദേവി ഭക്തനോപ്പം പുതുശേരിയില്‍ എത്തി .
ചിലപതികാരത്തില്‍ കണ്ണകിതന്നെകാളി എന്നാപേരില്‍അറിയപെടുന്നതായി കാണുന്നു..
അങ്ങിനെ ശ്രീ കുറുബ കണ്ടങ്കാളി ആയ്യിമാറി..
ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം കുംഭ മാസ്സത്ത്തില്‍ആണ്..പതിനാലു ദിവസം നീണ്ടുനില്‍ക്കും ..ചോള രാജാവിന്റെകാലത്ത്ഏതൊരു ഉത്സവവവും 28 ദിവസം നീണ്ടുനില്‍ക്കുമായ്യിരുന്നു ..കാലക്രമത്തില്‍ അത്പതിനാലു ദിവസ്സമായി കുറഞ്ഞു ..കേരളത്തിലുംഇങ്ങനെസംഭവിച്ചു.പുതുശേരി ഉത്സവ ചടങ്ങുകളും 14 ദിവസ്സമായി ..ഉത്സവത്തിനു പ്രധാന വഴിപാടു കതിന വെടി ആണ് ..ഉത്സവം അറിയപെടുന്നതും പുതുശ്ശേരി വെടി എന്നാണ് ..ഉത്സവകാലത്ത് സോഫ്റ്റ്‌ മരങ്ങള്ലാല്‍ ഉണ്ടാക്കപെടുന്ന കൈകാലുകളുടെ മാതൃകകള്‍ ദേവിക്ക് സമര്‍പ്പിക്കുന്നു ..ഇവപൊട്ടിതല എന്നറിയപെടുന്നു..ചെട്ടിയാര്‍ സമുദായത്തിനു പ്രത്യേക പ്രിവിലേജു ആണ്ഉത്സവ ചടങ്ങുകളില്‍; ഉള്ളത്..ഉത്സവത്തിലെ അവസാന ചടങ്ങ് കമ്പം [ pillar]കത്തിക്കല്‍ ആണ് 
..വാളയാര്‍ ഉള്കാടുകളില്‍ ചെന്നാണ് കംബത്തിനുള്ള മുള കൊണ്ട് വരുന്നത് ..
കമ്പം വരവ്തന്നെ ഒരുപ്രധാന ചടങ്ങ് ആണ്..
തെക്കേ മലബാറിലെ ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തം ഉള്ളഉത്സവംആണ്പുതുശ്ശേരി ഉത്സവം..പാലക്കാട്ടെ ആദ്യഉത്സവം കൂടിയാണ് ..കോങ്ങാട് പൂരം ഒടുവിലെത്തതും ..
പുരാതന കാലത്ത് പുതുശേരിയില്‍ ഒട്ടനവധി തറവാടുകള്‍ ഉണ്ടായിരുന്നു..അതില്‍പ്രധാനമായ ഉള്ളാട്ട് വീട്ടില്‍ തറവാട്ടിലെ നാണു ്നായര്‍ എന്നാ ദേവീഭക്തനില്‍നിന്നും പുതുശ്ശേരി ചരിതം ആരംഭിക്കുന്നു ..
ഓലകുടയുംമായി കാല്‍നടആയി നാണു നായർ കൊടുങ്ങല്ലൂരിലേക്ക് പുറപെട്ടു..ഏഴാം ദിവസം കൊടുങ്ങല്ലൂരില്‍ എത്തിയപ്പോഴേക്കും നടഅടച്ചിരുന്നു.കനത്ത ഇരുട്ടില്‍ ക്ഷേത്രം എവിടെയെന്നു മനസിലാക്കാന്‍ നാനുനായര്‍ക്കുകഴിഞ്ഞില്ല..അപ്പോള്‍ദൂരെ ഒരുവീട്ടില്‍ ദീപം തെളിഞ്ഞു കത്തുന്നത് കണ്ടു..ആവീട്ടില്‍ചെന്ന് വിശന്നുവളഞ്ഞഎനിക്കുഭക്ഷണംതരാന്‍ അപേക്ഷിച്ചപ്പോള്‍ ഗൃഹനാഥന്‍ കാവിന്റെനടകാണിച്ചു ആവീട്ടില്‍ചെന്ന് കാളി വാരസ്യാരെ കണ്ടാല്‍മതിയെന്ന് പറഞ്ഞു..അനന്തരം കാളിവാരസ്യാരുടെ വീടെന്നുകരുതി ക്ഷേത്ര നടയില്‍ ചെന്ന് കാളിവാരസ്യാരെഎന്ന് വിളിച്ചു..ആസമയം ചങ്ങല വട്ടയും ദീപവും ആയി ദേവീചൈതന്യം തുളുമ്പുന്ന ഒരുസ്ത്രീ പുറത്തേക്ക് വന്നു .നാണ്‌നായരെ സ്വീകരിച്ചുഇരുത്തി ഭക്ഷണംകൊടുത്തു...എങ്ങിനെ ഇവിടെ എത്തിയെന്നാരാഞ്ഞപ്പോള്‍ ആകാണുന്ന വീട്ടിലെ ഒരാളാണു പറഞ്ഞുതന്നതെന്ന് പറഞ്ഞപ്പോള്‍ദേവി അങ്ങോട്ട്‌ നോക്കുകയും ആഗൃഹം കത്തിചാമ്പലാകുകയും ചെയ്തു ക്ഷേത്രം ആണെന്നറിയാതെ അവിടെ .കിടന്നുറങ്ങി ഭക്തന്‍..
ഉറക്കമെഴുന്നേറ്റ നാണു നായര്‍ വിറക്കാന്‍തുടങ്ങി കിണ്ടിയുംകുടയുംഎടുത്തു നാട്ടിലേക്ക് തിരിച്ചു ..
നാണു നായർ എന്ന ഭക്തന്റെ പ്രാർത്ഥനയിൽ സംതൃപ്തയായി ദേവി ഭക്തന്റെ കൂടെ ദേഹത്തിലും കിണ്ടിയിലും കുട യിലും ആയി ഒപ്പം എഴുന്നള്ളി. ഏഴാം ദിവസം പുതുശ്ശേരിയിൽ തിരിച്ചെത്തിയ ഭക്തൻ കുടയും കിണ്ടിയും പൂജാ മുറിയിൽ വെച്ചു.പ്രാർത്ഥിച്ചപ്പോൾ ദേവി ഭക്തന്റെ ദേഹത്ത്അണഞ്ഞു.വിറച്ചു തുള്ളി തുടങ്ങി. ബന്ധുക്കൾ അയൽക്കാരെ വിളിച്ചുകൂട്ടി ..അവർ തുള്ളാൻ കാരണം കുട എന്നു കരുതി കുട നശിപ്പിച്ചു വലിച്ചെറിഞ്ഞു..നാണു നായരുടെ പെരുമാറ്റത്തിൽ നിന്നും അദ്ദേഹത്തിന് ഭ്രാന്തു ആണെന്ന് നാട്ടുകാർ വിധി എഴുതി.അദ്ദേഹത്തെ ഉപദ്രപിച്ചു..കുലുങ്ങാതിരുന്ന ഭക്തൻ മന്ത്രവാദി എന്നും നാട്ടുകാർ മുദ്ര കുത്തി..പ്രമാനിമാരുടെയും മറ്റും തെറ്റുകൾ ദുർ നടപടികൾ എന്നിവ അദ്ദേഹം ചോദ്യം ചെയ്തു..തുടർന്നു പ്രമാണിമാർ അദ്ദേഹത്തെ വയൽ കുളത്തിൽ കെട്ടിയിട്ടു മുക്കി.. പക്ഷെ നാണു നായർ മരിച്ചില്ല..തുടർന്നു ഏതു വിധേനയും നാണു നായരെ ഇല്ലാതാക്കാൻ പ്രമാണിമാർ തീരുമാനിച്ചു.ദേവീ യുടെ ശക്തി ഉള്ളവൻ എങ്കിൽ അതു തെളിയിക്കാൻ ആവശ്യപ്പെട്ടു.പ്രമാണിമാരുടെ കല്പന പ്രകാരം പറയര്‍ അഗ്നി പരീക്ഷണം നാട്ടില്‍ അറിയിച്ചു.ചെറുമക്കള്‍ വിറകും ഏണിയും മുളയുംയെര്പാടാക്കി .ആശാരിമാര്‍ മുള പണിയെടുത്തു തയാര്‍ ആക്കി.കുഴി ഉണ്ടാക്കുവാന്‍ കൊല്ലന്‍മ്മാര്‍ പണി ആയുധങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കി.നായ്ക്കര്‍ കുഴി വെട്ടി .വടുകാര്‍ മണല്‍ ഇട്ടു സഹായിച്ചു.ചക്കാന്‍ എണ്ണ കൊണ്ട് വന്നു.ചെട്ടി സമുദായക്കാര്‍ നെയ്‌ കൊണ്ട് വന്നു.എഴുത്തശന്മ്മാര്‍ നാണു നായരെ വയല് കുളത്തില്‍ നിന്നും പിടിച്ചു കൊണ്ട് വന്നു .കിഴക്കേ വീട് പണിക്കര്‍ അഗ്നിക്ക് തിരി കൊളുത്തി .നാണു നായരോട് അഗ്നിയിലേക്ക് ചാടാന്‍ ആവശ്യപെട്ടു .തീ ആളി കത്തുവാന്‍ ചെട്ടിയാര്മാര്‍ എട്ടു കുടം നെയ്‌ ഒഴിച്ചു.ദേവീ ശക്തി ഉള്ളവനെങ്കില്‍ രക്ഷപെട്ടു പുറത്തു വരട്ടെ എന്ന് പരിഹസിച്ചു.അപ്പ്ല്‍ ഉള്ളാട്ട് വീട്ടുകാര്‍ തീ അനക്കുവാന്‍ ഇളനീര്‍ ചെത്തി ഒഴിക്കാന്‍ ശ്രമിച്ചു..പക്ഷെ പ്രമാണിമാര്‍ പിന്തിരിപ്പിച്ചു .നാണു നായര്‍ അഗ്നിയില്‍ ദഹിച്ചു.അഗ്നി കുണ്ടത്തില്‍ നിന്നും ദേവി പ്രത്യക്ഷപെട്ടു.
പ്രമാണിമാരെയും കൂട്ട് നിന്ന നാട്ടുകാരെ മിക്കവരെയും കാളി ദേവി ഇല്ലാതാക്കി.നാട്ടില്‍ വസൂരി പടര്‍ന്നു പിടിച്ചു.തുടര്‍ന്നു നാട്ടുകാരുടെ പ്രാത്ഥനയില്‍ ദേവീ സംതൃപ്തയായി പ്രായശ്ചിത്തം നടത്തുവാനായി കല്പിച്ചു.പ്രതിഷ്ഠ നടത്തി പ്രായശ്ചിത്ത വേലയും നടത്തുവാനും നിത്യ പൂജ ചെയ്യുവാനും നാട്ടുകാര്‍ തീരുമാനിച്ചു.അതോടെ ദേവീ ദേശത്തിന്റെ രക്ഷക ആയി മാറി.