2018, ജൂലൈ 31, ചൊവ്വാഴ്ച

തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം,മലപ്പുറം ജില്ല

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്‌ തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്‌. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു. തൃക്കാവ് എന്ന പേര്‌ തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രം

കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ. ലോഗന്റെമലബാർ മാന്വൽ പ്രകാരം മൈസൂർ ഭരണാധികാരികളായിരുന്ന ഹൈദർ അലിടിപ്പുസുൽത്താൻ എന്നിവരുടെ ആക്രമണം (ക്രി:1766-1792) മൂലം ക്ഷേത്രത്തിനു സാരമായ കേടുപറ്റി. ക്ഷേത്രം, ടിപ്പുവിന്റെ ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. 1861 ൽ സാമൂതിരി രാജാവ് ക്ഷേത്രത്തിനു വിപുലമായ പുനരുദ്ധാരണം നടത്തുകയുണ്ടായി.

പ്രതിഷ്ഠ

ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശംഖചക്രങ്ങൾ ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗയുടേതാണ്. ലക്ഷ്മിയായും സരസ്വതിയായും വേറെയും സങ്കൽപ്പങ്ങളുണ്ട്. കിഴക്കോട്ട് ദർശനം. ഗണപതിഅയ്യപ്പൻശ്രീകൃഷ്ണൻഹനുമാൻനാഗദൈവങ്ങൾബ്രഹ്മരക്ഷസ്സ്എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.