ഉറുമ്പച്ചൻ കോട്ടം
ഉറുമ്പിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ഉറുമ്പച്ചൻ ക്ഷേത്രം. ഒരു ക്ഷേത്രത്തിന്റെ രൂപ-ഭാവങ്ങളൊന്നുമില്ല ഈ ക്ഷേത്രത്തിന്. മുടങ്ങാതെ പൂജയുണ്ട്. ഒരു തറ മാത്രമാണ് ഈ ക്ഷേത്രം.കണ്ണൂർ ജില്ലയിൽ തോട്ടട എന്ന സ്ഥലത്തു നിന്നും കിഴുന്നപ്പാറയിലേക്കുള്ള റോഡിൽ കുറ്റിക്കകം എന്നിടത്താണ് ഈ ക്ഷേത്രം. കണ്ണൂർ- തലശ്ശേരി ഹൈവേയിൽ കണ്ണൂർ നിന്ന് 8 കി. മീ. അകലെയാണ് തോട്ടട.
ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂട സ്ഥാന മാണ് ഈ ക്ഷേത്രം.
ഐതിഹ്യം
നാലു നൂറ്റാണ്ടുകൾക്കുമുമ്പ് ഗ്ണപ്തി ക്ഷേത്രം പണിയാൻ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോൾ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിൻ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാരി കാണുകയും ചെയ്തു. പുതിയ സ്ഥലത്ത് കുറ്റി കണ്ടീടത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു.
ആചാരം
ഉദയമംഗലംക്ഷേത്രത്തിൽ പൂജനടക്കുമ്പോൾ എല്ലാ മാസവും നിവേദ്യം ആദ്യം നൽകുന്നത് ഉറുമ്പുകൾക്കാണ്. ഇവ്വിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത്. സുബ്രപ്മണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തിൽ ദിവസവും വിളക്കു വെക്കുന്നുണ്ട്.വിശ്വാസികകൾ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്.
ഊർപഴച്ചി കാവ്
കേരളത്തിലെ ഏക ശനീശ്വര ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ എടക്കാട് വേട്ടക്കൊരുമകൻ പ്രതിഷ്ഠയുള്ള ഊർപഴച്ചി കാവ്. നടാൽ - മാളികാപറബ റോഡിലാണ് ഈ ക്ഷേത്രം.
ഊർപഴച്ചി കാവ്