സുവര്‍ണ്ണ ക്ഷേത്രം (ഗോള്‍ഡന്‍ ടെംപിള്‍)
പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 40000-45000
എങ്ങനെ എത്താം: അമൃത്‌സര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2 കിലോമീറ്റര്‍
ഹര്‍മന്ദിര്‍ സാഹിബ് എന്ന പേരിലുമറിയപ്പെടുന്ന ക്ഷേത്രം സിഖ് മത വിശ്വാസികളുടെ വിശുദ്ധ ആരാധനാ കേന്ദ്രമാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഞ്ചാബിലുള്ള 16 നൂറ്റാണ്ടിലെ പുണ്യസ്ഥലം സന്ദര്‍ശിക്കാനായി എത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അടുക്കള ഗുരുദ്വാരയിലാണ്. ഇവിടെ ഈ വലിയ അടുക്കളയില്‍ പാകം ചെയ്ത രുചികരമായ ഭക്ഷണ വിഭവങ്ങള്‍ കഴിക്കാനെത്തുന്നു.
ജഗന്നാഥ ക്ഷേത്രം
പ്രതിദിന ഭക്തരുടെ ശരാശരി എണ്ണം: 30000-33000
എങ്ങനെ എത്താം: പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 3 കിലോമീറ്റര്‍
ജീവിതത്തില്‍ ഹൈന്ദവര്‍ സന്ദര്‍ശിക്കേണ്ട നാല് തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഭഗവാന്‍ കൃഷ്ണന്റെ പുനരവതാരമായ ജഗന്നാഥനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 12-ാം നൂറ്റാണ്ടിലെ മനോഹരമായ വാസ്തു ശില്‍പ്പഭംഗിക്കു പുറമേ ക്ഷേത്രത്തില്‍ ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. ജീവനുള്ളതെന്നു തോന്നിപ്പിക്കുന്നതും അതിമനോഹരവുമാണ് ഇവിടുത്തെ ജഗന്നാഥ ഭഗവാന്റെ പ്രതിഷ്ഠ.