2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ഉച്ചിപ്പിള്ള യാര്‍ ക്ഷേത്രം ഗണപതിയുടെ ക്ഷേത്രം


ഉച്ചിപ്പിള്ള യാര്‍ ക്ഷേത്രം ഗണപതിയുടെ ക്ഷേത്രം

ശ്രീരംഗം ക്ഷേത്രത്തില്‍ നിന്നു അധികം ദൂരെയല്ലാ തെ സ്ഥിതി ചെയ്യുന്നതാണ് ഒരു കരിങ്കല്‍ കുന്നിന്‍ പുറത്തു വിഘ്നെശ്വരനായ ഗണപതിയുടെ ക്ഷേത്രം. ഉച്ചിപ്പിള്ള യാര്‍ ക്ഷേത്രം എന്നാണു ഇത് നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നതു.
രാവണ സഹോദരനായ വിഭീഷണനില്‍ നിന്നും ഓടി ഗണേശന്‍ ഈ കുന്നിന്റെ മുകളില്‍ എത്തി എന്നാണു പറയപ്പെടു ന്നത്. പല്ലവ രാജാക്കന്മാരുടെ ഭരണകാല ത്താണ് ഈ പാറയുടെ മുകളില്‍ ഒരു ക്ഷേത്രം പണിയാന്‍ വേണ്ടി കല്ല്‌ വെട്ടി തുട ങ്ങിയത്. എന്നാല്‍ 83 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം പൂര്‍ത്തിയാക്കിയത് മധുരയിലെ നായകര്‍ ആണെന്ന് പറയപ്പെടു ന്നു. ഒറ്റ പാറക്കെട്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം കമനീയമാണ്. ശിലയിലെ അതീവ മനോഹ രമായ ഒരു ശില്പ കാവ്യമാണ് ഇവിടെയുള്ള ത്. ഇതിന്റെ മുകളില്‍ നിന്ന് തൃശ്ശിനാപ്പള്ളി നഗരത്തി ന്റെയും അധികം ദൂരെയല്ലാത്ത കൊള്ളിടം ,കാവേരി നദികള്ക്കിടയില്‍ ഉള്ള ശ്രീരംഗം ക്ഷേത്ര സമുച്ചയ ത്തിന്റെയും വിഹഗവീക്ഷണം ലഭിക്കു ന്നു. അതിപുരാത നമായ ശില്പങ്ങളുടെ സംരക്ഷണ ത്തിനും മറ്റും വേണ്ടി ഈ ക്ഷേത്രം ഇപ്പോള്‍ ഇന്ത്യന്‍ ഭൂഗര്‍ഭഗവേഷണ കേന്ദ്രത്തിന്റെ (Archaeolo gical Survey of India) സംരക്ഷണത്തിലും അധീനതയിലുമാണ്.
ഈ ക്ഷേത്രത്തിലെ ഗണേശനെപ്പറ്റി രസകര മായ കഥ പറഞ്ഞു കേള്ക്കുന്നു.
രാമരാവണ യുദ്ധത്തില്‍ രാവണന്റെ സ ഹോദരനായ വിഭീഷണന്‍ തന്റെ സഹോദര നോട് സീതയെ സാക്ഷാല്‍ വിഷ്ണു ഭഗവാന്റെ അവതാരമായ രാമന് തിരിച്ചേല്‍പ്പിച്ചു മാപ്പപെക്ഷി ക്കണം, അല്ലെങ്കില്‍ എല്ലാവര് ക്കും നാശമായിരിക്കും ഫലം എന്ന് പറഞ്ഞ പ്പോള്‍ രാവണന്‍ സഹോദരനെ ഭീഷണിപ്പെ ടുത്തി നീ രാമന്റെ കൂടെ ചേര്‍ന്നോ എന്ന് പറഞ്ഞു പുറത്താക്കുന്നു. വിഭീഷണന്‍ രാമ പാദത്തില്‍ അഭയം തേടു ന്നു. രാവണ നിഗ്ര ഹ ശെഷം യുദ്ധത്തില്‍ വിജയിച്ച രാമന്‍ അയോദ്ധ്യ യിലേക്ക് മടങ്ങി പട്ടാഭിഷേകം നടത്തി. രാമന്‍ ഒരു വിഷ്ണു വിഗ്രഹം വിഭീഷണനു സമ്മാനിക്കുന്നു. വിഭീഷണന്‍ രംഗനാഥ വിഗ്രഹവുമായി തെക്കോട്ട്‌ പുറ പ്പെടുന്നു. കാവേരീ തീരത്തെത്തുമ്പോള്‍ വൈകുന്നേരമായി. കുളിച്ചു പ്രാര്‍ഥിക്കാന്‍ സമയം ആയി. പക്ഷെ വിഗ്രഹം നിലത്തു വച്ചാല്‍ അത് അവിടെ തന്നെ ഉറച്ചു പോകും എന്നാണു വിശ്വാസം. ഇതേ സമയം ദേവകള്‍ അസുരനായ വിഭീഷ ണന്‍ വിഷ്ണുവിഗ്രഹം വെച്ച് പ്രാര്‍ഥിച്ചാല്‍ രാവണനെ പ്പോലെ അനുഗ്രഹം വാങ്ങി അക്രമത്തിനു തുടങ്ങു മോ എന്ന് ഭയപ്പെടുന്നു. അവര്‍ വിഘ്നെശ്വരനായ ഗണേശനെ സമീപിക്കുന്നു, കാര്യം പറയുന്നു. ഗണേശന്‍ ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ കാവേരീ തീരത്തെത്തി വിഭീഷണന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. തേടിയ വള്ളി കാലില്‍ തട്ടിയ പോലെ വിഭീഷണന്‍ കയ്യിലുണ്ടായിരുന്ന വിഷ്ണു വിഗ്രഹം കുട്ടി യെ ഏല്പ്പിച്ചു കുളിക്കാനിറങ്ങുന്നു. വിഭീഷ ണന്‍ നദിയില്‍ മുങ്ങിയ സമയത്ത് ഗണേ ശന്‍ വിഗ്രഹം ഭൂമിയില്‍ വയ്ക്കുന്നു. കുളി ച്ചു കയറി വന്ന വിഭീഷ ണന്‍ കാണുന്നത് ഭൂമിയില്‍ ഉറച്ചു പോയ വിഗ്രഹം ആയിരുന്നു. കുട്ടി തന്നെ ചതിച്ചു എന്ന് മനസ്സിലായ വിഭീഷണന്‍ ദ്വേഷ്യപ്പെട്ടു ഗണേശ നെ ഓടിച്ചു എന്നും ഗണേശന്‍ വിഭീഷണനില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ കുന്നിലേക്ക് ഓടിക്കയറിയത്രെ. പുറകെ ഓടി വന്ന വിഭീഷണന്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഗദ കൊണ്ടു ഗണേശനെ പ്രഹരിച്ചു വെന്നും പറയുന്നു. ഇവിടത്തെ ഗണേശ വിഗ്രഹ ത്തില്‍ നെറ്റിക്ക് ഒരു പൊട്ടല്‍ ഉള്ളത് ഇക്കാരണത്താലാണ് എന്ന് വിശ്വസിക്ക പ്പെടുന്നു. ഗണേശന്‍ താന്‍ ആരാണെന്ന് വിഭീഷണനു കാണിച്ചു കൊടുക്കുന്നു. വിഭീഷണന്‍ മാപ്പപെ ക്ഷിച്ചു. ഗണേശന്‍ മാപ്പ് നല്‍കുകയും വിഷ്ണു വിഗ്രഹം ശ്രീരംഗത്ത്‌ തന്നെയാണ് പ്രതിഷ്ടിക്കെണ്ടത് എന്ന് പറയുകയും ചെയ്യുന്നു. വിഭീഷണനെ ലങ്കയിലേക്ക് അനുഗ്രഹിച്ചു യാത്രയാക്കുന്നു. അങ്ങനെ നദീതീരത്ത് സ്ഥാപിച്ച വിഗ്രഹത്തിനു ചുറ്റും വനം വളര്‍ന്നു കാണാ താവുകയും ഒരു ചോള രാജാവ് ഒരു കിളിയെ അനുഗമിച്ചു ഈ വിഗ്രഹത്തിനു മുമ്പില്‍ യാദൃശ്ചികമായി എത്തിച്ചേരുകയും ആ വിഗ്ര ഹത്തിനു ചുറ്റും ഇന്നത്തെ ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു എന്നാണു കഥ. പല്ലവ രാജാക്ക ന്മാര്‍ ഗണേശന്‍ ഓടിക്കയറിയ കുന്നി ന്മേല്‍ ഒരു വിനായക ക്ഷേത്രവും നിര്‍മ്മിച്ചു.
.ഈ ക്ഷേത്രത്തിലേക്ക് അസംഖ്യം പടവുകള്‍ ചവിട്ടിയാണ് മുകളിലെത്തേണ്ടത്. പകുതിയോളം ദൂരം ഗുഹ പോലെ യുള്ള വഴിയില്‍ കൂടിയും ബാക്കി പുറത്തുള്ള പടികള്‍ വഴിയും കയറണം. അല്‍പ്പം വിഷമിച്ചായിരുനു എങ്കിലും ഞങ്ങള്‍ മെല്ലെ നടന്നു മുകളില്‍ വരെ എത്തി ദര്‍ശനം നടത്തി വിശ്രമിച്ചു തിരിച്ചു പോന്നു. ഫോട്ടോ ഒന്നും എടുക്കാന്‍ കഴിഞ്ഞില്ലെ ങ്കിലും Google ഇല് നിന്ന് കിട്ടിയ ചില ചിത്രങ്ങള്‍ ചേര്‍ക്കുന്നു. യുടുബില്‍ കണ്ട ഒരു വിഡിയോയും .