2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

കൊനാരക് സൂര്യ ക്ഷേത്രം


കൊനാരക് സൂര്യ ക്ഷേത്രം

കല്ലില് കൊത്തിവച്ച കവിത' എന്നൊക്കെ കവികള് എഴുതാറില്ലേ? അതാണ് ശരിക്കും കൊനാരക് സൂര്യ ക്ഷേത്രം. സൂര്യഭഗവാന് ഇരുപത്തിനാല് ചക്രങ്ങ ളുള്ള, പൂട്ടിയ തേരില് വരുന്നു എന്നാണു സങ്കല്പം. 1278 ലാണ് ഈ ക്ഷേത്രം പണിതത്. പത്തൊമ്പതാം നൂറ്റാ ണ്ടില് ഒരു ബ്രിട്ടീഷ് ഗവര്ണര് ആണ് കടല്‍ക്ക രയിലെ മണ്ണ് കൊണ്ടു മൂടിക്കിടന്ന ഈ അപൂ ര്‍വ ശില്പ സൌന്ദര്യത്തെ മണ്ണ് മാറ്റി പുറത്തെ ടുക്കാന് മുന്കൈ എടുത്തത്. നശിച്ചു പോ കാതിരിക്കാന് വേണ്ട പുനരുദ്ധാരണ ജോലി യും ചെയ്തു, ക്ഷേത്രമായതുകൊണ്ട്, അന്ന ത്തെ കൊല്ക്കത്ത ചീഫ് ജസ്റ്റീസിന്റെ അനുമ തിയോടെ. കടല് തീരത്ത് ജീര്ണിച്ചു ഭൂമിയി ലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്ന ഈ ക്ഷേ ത്രം ഇന്നും ഒരു അത്ഭുതമായി കാണുന്നു.
ഈ ക്ഷേത്രം ചന്ദ്രഭാഗ എന്ന നദി കടലുമായി ചേരുന്ന ഭാഗത്തായിരുന്നു നിര്‍മ്മിച്ചത്. കാല ക്രമേണ ജല വിതാനം കുറഞ്ഞു. സൂര്യദേവ ന്റെ വളരെ വലുതായ രഥത്തിന്റെ രൂപത്തി ല്‍ ആണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 12 ജോഡി ചക്രങ്ങളുള്ള രഥത്തെ രണ്ടു വശ ത്തും ആയി ഏഴു (വലതു വശത്ത് നാലും ഇടതു വശത്ത് മൂന്നും) കുതിരകള്‍ വലിക്കു ന്ന രീതിയില്‍ ആണ് നിര്‍മ്മാണം. ഓരോ ചക്രത്തിലും വിശാലമായ കൊത്തുപണി കളും ഉണ്ട്, മൂന്നു മീറ്റര്‍ വ്യാസവും ഉണ്ട് ഈ ചക്രങ്ങള്‍ക്ക്. കലിംഗ ശില്പ രീതിയിലാണ് ക്ഷേത്രം ഉണ്ടാക്കിയത്. സൂര്യന്‍ ഉദിച്ചു വരു മ്പോള്‍ ആദ്യ കിരണങ്ങള്‍ തന്നെ ക്ഷേത്രത്തി നുള്ളില്‍ വീഴത്തക്ക വിധം കിഴക്കോട്ടാണ് ദര്‍ശനം . ഈ ക്ഷേത്രത്തിനെ ശ്രീ കോവിലി നു 70 മീറ്റര്‍ ഉയരം ഉണ്ടായിരുന്നുവത്രേ. ഈ കോവിലിന്റെ ഉയരക്കൂടുതല്‍ കൊണ്ടും അസ്ഥിവാരം ഇളകിയ മണ്ണില്‍ ആയിരുന്നതു കൊണ്ടും മേല്‍ക്കൂരയുടെ ഭാരം കൊണ്ടു 1837 ല്‍ ഇതിന്റെ മേല്ക്കൂര തകര്‍ന്നു വീണു. എന്നാല്‍ 39 മീറ്റര്‍ ഉയരമുള്ള പ്രേക്ഷ കര്‍ക്ക്‌ നില്‍ക്കാനുള്ള ഹാള് ( ജഗമോഹന) ഇപ്പോഴും വലിയ തകരാര് കൂടാതെ നില്‍ക്കു ന്നു. അത് പോലെ അധികം കേടു കൂടാതെ നൃത്ത മണ്ഡപവും (നാട്യമന്ദിരം) ഊട്ടുപുര യും (ഭോഗമന്ദിരം) നിലനില്‍ക്കുന്നു. സ്ത്രീ പുരുഷ സംയോഗത്തിന്റെ ശില്‍പ്പങ്ങള്‍ ഇവിടെ ഒട്ടനവധി ഉണ്ട്.
കൊനാരാക് എന്ന പേരു കോനാ (മൂല ) - അര്ക ( സൂര്യന് ) എന്ന രണ്ടു വാക്കുകളില് നിന്നുണ്ടായതാണ്. ഗംഗ എന്ന രാജ്യത്തിലെ രാജാവായ നരസിംഹ ദേവാണ് ഇത് നിര്മ്മി ച്ചത്. കഥയില് പറയുന്നതു ഇതാണ്. കൃഷ്ണ എന്ന രാജ്യത്തെ രാജാവായ സംബ, ജാംബ വതി എന്ന സ്ത്രീയുമായി കൃഷ്ണ ഭഗവാന്റെ ഭഗവാന്റെ ശയന മുറിയില് കടന്നു. കൃഷ്ണന് അയാളെ കോപിച്ചു ശപിച്ചു, കുഷ്ടരോഗി യാവട്ടെ എന്ന്. ശാപ മോക്ഷത്തിനായി കടല് തീരത്ത് ചെന്നു സൂര്യ ഭഗവാനെ ഭജിച്ചു കൊള്ളാനും പറഞ്ഞു. അങ്ങനെ ഈ സ്ഥല ത്ത് സംബരാജാവ് വന്നപ്പോള് ഒരു താമരപ്പൂ വില് സൂര്യഭഗവാന്റെ ബിംബം കാണുകയും ഭ്ഗവാനെ പ്രാര്ത്ഥിച്ചു അസുഖം ഭേദമാവുക യും ചെയ്തുവത്രേ.
മറ്റൊരു കഥ കൂടി പറയപ്പെടുന്നു. ഈ ക്ഷേ ത്രം നിര്‍മ്മിച്ച രാജാവ് നരസിംഹദേവ ഒന്നാ മന്‍ ബിസു മഹാരാന എന്ന ശില്‍പ്പിയും 1200 പണിക്കാരെയും ആണ് ക്ഷേത്ര നിര്‍ മ്മിതി ഏല്പ്പിച്ചത്. ഇവര്‍ പന്ത്രണ്ടു വര്ഷം അദ്ധ്വാനിച്ചു ക്ഷേത്രത്തിന്റെ പണി മിക്കവാ റും തീര്‍ത്തു. എന്നാല്‍ അതിന്റെ കേന്ദ്ര ഭാഗത്തെ മകുടം കൂട്ടി ചേര്‍ക്കാന്‍ കഴിഞ്ഞി ല്ല. ഭാരം കൊണ്ടു അത് വേര്‍പെട്ടു പോകുക ആയിരു ന്നു. രാജാവ് മൂന്നു ദിവസത്തിനകം പണി തീര്ത്തില്ലെങ്കില്‍ എല്ലാവരുടെയും ശിരസസ് അറക്കുമെന്നു ഭീഷണിപ്പെ ടുത്തി. ആ സമയത്ത് 12 വയസ്സു ള്ള ഒരു ബാലന്‍ അവിടെ എത്തി. അവന്‍ ശില്പ്പി യുടെ പുത്രന്‍ ധര്മ്മപാദനായിരുന്നു. ശില്‍പ്പി ഈ പണി ഏറ്റു വീട്ടില്‍ നിന്ന് പോരു ന്ന സമയത്ത് അയാളുടെ ഭാര്യ ഗര്‍ഭിണി ആയിരുന്നു, അയാള്‍ തന്റെ കുട്ടിയെ കണ്ടിട്ടുപോലും ഇല്ലായിരുന്നു. എന്നാല്‍ കുട്ടി അയാളുടെ മകന്‍ തന്നെ ആണെന്നതിന് തെളിവായി അവരുടെ വീട്ടില്‍ വളര്‍ത്തി യിരുന്ന നായക്കുട്ടിയും അവരുടെ വീട്ടില്‍ അത്യ പൂര്‍വ്വം ആയി വളര്‍ത്തിയിരുന്ന ചെറിപഴവും കാണിച്ചപ്പോള്‍ കുട്ടി തന്റെ മകന്‍ തന്നെ എന്ന് അയാള്‍ക്ക്‌ മനസ്സിലായി. ബുദ്ധിമാനായ ധര്‍മ്മപാദന്‍ ക്ഷേത്രപ്പണി പൂര്‍ത്തിയാക്കാന്‍ ഒരു വലിയ കാന്തദണ്ട്‌ ക്ഷേത്രമദ്ധ്യത്തില്‍ ഉറപ്പിച്ചാല്‍ ഇരുമ്പയിര്‍ ഉള്‍ക്കൊള്ളുന്ന ക്ഷേത്ര നിര്‍മ്മിതി ക്കുപയോഗിച്ച ഭാഗങ്ങള്‍ കേന്ദ്രത്തില്‍ ഉറപ്പോടെ നില്‍ക്കുമെന്ന് പറഞ്ഞു. ഇതനു സരിച്ച് പണി തീര്ത്തു. എന്നാലും വെറും 12 വയസ്സുള്ള ചെക്കന്റെ ഉപദേശം അനുസരി ച്ചാണ് പണി തീര്‍ത്തത് എന്ന് രാജാവ് അറി ഞ്ഞാല്‍ തങ്ങളുടെ തല പോകുമെന്ന് പണി ക്കാര്‍ ഭയന്നു. കുട്ടിയെ കൊലപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. ശില്‍പ്പി തന്റെ വിശ്വസ്ത രായ 1200 പണിക്കാരുടെയും സ്വന്തം മക ന്റെ യും ജീവന്‍ രക്ഷിക്കാന്‍ എന്താണ് മാര്‍ഗം എന്ന് ഓര്‍ത്തു വിഷമിച്ചു. അഛന്റെ മനോവിഷമം മനസ്സിലാക്കി ധര്‍മ്മപാദന്‍ ക്ഷേത്രത്തിനു മുകളില്‍ കയറി നദിയ്ലേക്ക് ചാടി ജീവന്‍ വെടിഞ്ഞു. ഈ സംഭവം പിന്നീ ടറിഞ്ഞ രാജാവ് പണിക്കാരെ വഴക്ക് പറഞ്ഞു, അവരെ ഭയപ്പെടുത്താന്‍ മാത്ര മാണ് അദ്ദേഹം കൊല്ലമെന്നു പറഞ്ഞത് എന്ന് പറഞ്ഞു. കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട തില്‍ വിഷമിച്ച ബിസുവിനെ ആശ്വസിപ്പി ച്ചു.
കൊനാരാക് ക്ഷേത്രത്തിന്റെ പ്രത്യേകതകള് ഒരു ശില്പമെന്നതിനെക്കാള് അതിനകത്തെ ശില്പങ്ങളുടെ അപൂര്വ കല്പനാ രീതികളാണ്. പ്രധാന ക്ഷേത്രത്തിന്റെ അടുത്തുള്ള നാട്യഗ്രഹത്തിലെ ശില്പങ്ങള് അത്യപൂ ര്വമായ ശില്പചാതുരി ഉള്ളതാണ്. ചുവരുകളില് ശൃംഗാര കാമ ചേഷ്ടകള് കാണിക്കുന്ന രീതിയിലാണ്. കരിങ്കല്ലില് തീര്ത്ത സാലഭഞ്ജി കകള്, കുതിരകള്, ആന മുതലായവ കാണാം. ചില ഭാഗങ്ങള് പൊട്ടിയും അടര്ന്നും പോയിട്ടുണ്ട് എങ്കി ലും അവയെല്ലാം അതീവ ഭംഗിയുള്ളതാണ്. ക്ഷേത്റത്തിനകത്തെക്ക് ഇപ്പോള്‍ പ്രവേശനം ഇല്ല. ക്ഷേത്രത്തിന്റെ മേല്പുര സ്റ്റീല് പൈപ്പുകള് വച്ചു നിലനിര്ത്തി യിരിക്കുന്നു. ജീര്ണതകൊണ്ടും കാല പഴക്കം കൊണ്ടും പലതും നശിച്ചു കൊണ്ടിരിക്കു ന്നു. ഇപ്പോഴത്തെ നിലയില് ഇതു എത്ര നാള് നില നില്കുമെന്നു കണ്ടറിയാം. ലോക ഹെരിട്ടെജു സ്ഥലം ആയി അംഗീകരിക്കപ്പെട്ട ഇതിന്റെ . സംരക്ഷണം ഭൂഗര്‍ഭ ഖനന (Archaeology) വകുപ്പിന്റെ കീഴിലാണ്. ചില ചിത്രങ്ങള്‍ കാണുക. ഞാന്‍ എടുത്തതും ചിലത് ഗൂഗി ളില്‍ നിന്നും ആണ്.
ഇതൊക്കെ കാണുമ്പോള്‍ , അതിനെപ്പറ്റി എഴുതുമ്പോള്‍ “ ആയിരം നാവുള്ള അനന്ത ന് പോലും ഇത് വര്‍ണിക്കാന്‍ കഴിയില്ല “ എന്ന കവി വചനം ഓര്‍മ്മ വരുന്നു.