2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

ശിവൻ (ശിവനെ ശൈവർ ആരാധിക്കുന്നത്)




ശിവൻ

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിലെ ഒരു മൂർത്തിയുംസംഹാരത്തിന്റെ ദേവനുമാണ് ശിവൻ.
(ശിവംഎന്നതിന്റെ പദാർത്ഥം:മംഗളകരമായത്ഹിമവാന്റെപുത്രിയായ ദേവി പാർവ്വതിയാണ് ഭഗവാൻ ശിവന്റെ പത്നി.
ദേവന്മാരുടേയും ദേവനായാണ് ശിവനെ ശൈവർ ആരാധിക്കുന്നത്ശിവന്റെ ആയുസ്സ് വിഷ്ണുവിന്റെ ആയുസ്സിന്റെ ഇരട്ടിയാണ്ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു.
ശിവന് *കപർദ്ദംഎന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌.
ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നുശിവന് മൂന്ന്കണ്ണുകളാണുള്ളത്നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ്അഗ്നിമയമാണ്.
ശിവൻ തന്റെ പ്രധാന ആയുധമായ *’വിജയം‘* *ത്രിശൂലംസദാവഹിയ്ക്കുന്നു.
നന്ദി എന്ന വെളുത്ത കാളയാണ് വാഹനംശിവന്റെ കഴുത്തിൽമനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ *മുണ്ഡമാലകിടക്കുന്നു.
ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്ശിവൻ രണ്ടു കൈയ്യുള്ളദേവനായും എട്ടും പത്തും കൈകൾഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്.
ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായിശോഭിയ്ക്കുന്നുശിവൻ മിക്കവാറും എല്ലാ ദേവാസുരയുദ്ധങ്ങളിലുംപങ്കെടുക്കുകയും നിരവധി അസുരന്മാരെ നിഗ്രഹിയ്ക്കുകയുംചെയ്തിരിക്കുന്നു.
ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. *ഓരോകല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെയുള്ള ത്രിമൂർത്തികൾപരാശക്തിയിൽ ലയിച്ചു ചേരുകയും വീണ്ടും സൃഷ്ടികാലത്ത്അവതരിയ്ക്കുകയും ചെയ്യുന്നതായാണ് വിശ്വാസം*.
ബ്രഹ്മാവ്വിഷ്ണുശിവൻ എന്നിവരാണ് ത്രിമൂർത്തികൾ.
ഭൈരവൻഭദ്രകാളിവീരഭദ്രൻ എന്നിവരാണ് ഭൂതഗണങ്ങളിൽപ്രധാനികൾ.
ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.
ഗണപതിസുബ്രഹ്മണ്യൻധർമ്മശാസ്താവ് എന്നിവർ പുത്രന്മാർ.
ശ്രീ അയ്യപ്പൻമണികണ്ഠൻ എന്നിവർ ധർമ്മശാസ്താവിന്റെഅവതാരങ്ങളാണെന്നാണ് സങ്കല്പം  കടുംനീല നിറത്തിലുള്ള കഴുത്ത്മൂലം ശിവൻ നീലലോഹിതൻ എന്നും അറിയപ്പെടാറുണ്ട്
*ഗുണങ്ങൾ*
*ശിവരൂപം*: മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയുംശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻശിവന്റെകയ്യിലെപ്പോഴുംതൃശ്ശൂലം കാണപ്പെടുന്നു.
കൂടാതെ ജടയിൽ ചന്ദ്രക്കല വിരാജിക്കുന്നുശരീരത്തിൽരുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാൻശിവന്റെ രൂപം.
*തൃക്കണ്ണ്*: ശിവഭഗവാന്റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ളമൂന്നാമത്തെ നേത്രം.
തൃക്കണ്ണിൽ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെഭസ്മീകരിച്ചത്മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രിമൂന്ന്ലോചനംകണ്ണ്), എന്ന നാമത്തിലും  അറിയപ്പെടുന്നു.
*ചന്ദ്രകല* : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻവിരാജിക്കുന്നു എന്നാണ് വിശ്വാസം,അതിനാൽതന്നെ ചന്ദ്രശേഖരൻചന്ദ്രമൗലികലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
*ഭസ്മം* :ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നുമനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നുംഎന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. *ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ്ഭൈരവൻ*.
*ജട* : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെകെട്ടിവെച്ചിരിക്കുന്നതുമാണ്. *ജടാധാരിവ്യോമകേശൻഎന്നീനാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
*നീലകണ്ഠം* : പാലാഴി മഥനത്തിന്റെ ഫലമായി കാളകൂടം എന്നമാരകവിഷം പുറത്തേക്കു വന്നുമൂന്നുലോകത്തേയും സംഹരിക്കാൻശക്തിയുള്ള വിഷമായിരുന്നു കാളകൂടംകാളകൂടത്തെ ഉൾക്കൊള്ളാൻമൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ.
ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെകഴുത്ത് നീലനിറമായി മാറിഅന്നുമുതൽ ശിവൻ നീലകണ്ഠൻ എന്നനാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
*ഗംഗാനദി* : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗഭഗീരഥൻ എന്ന് രാജർഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപംതീർക്കാനായി കഠിനതപം ആരംഭിച്ചു.
ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏകഉപായംഎന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽഅതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ലആയതിനാൽസ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെജടയിൽ ബന്ധനസ്ഥയാക്കി.
പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച്ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകികളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.
ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലുംശിവൻ അറിയപ്പെടുന്നു.
*നാഗങ്ങൾ*: നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. *വാസുകിഎന്ന നാഗത്തെശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
*മാൻ* : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെവർണ്ണിക്കാറുണ്ട്ചിത്തചഞ്ചലതയിൽ നിന്നും ശിവൻ മോചിതനാണ്എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്.
മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരുമാനിനെപോലെ ചാടിപ്പോകുന്നുഎന്നാൽ ശിവൻ സർവ്വജ്ഞനുംനിർവികാരനും നിർവികല്പനുമാണ്.
*തൃശൂലം* : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലംശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണംതമോഗുണം രജോഗുണംഎന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
*ഢമരു* : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെസൂചിപ്പിക്കുന്നുഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നുനൃത്തം ചെയ്യുന്നശിവന്റെ രൂപം *നടരാജൻഎന്നറിയപ്പെടുന്നു.
*നന്ദികേശ്വരൻ*
ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദിപശുപതി എന്നൊരുനാമവും ശിവനുണ്ട്പശു എന്ന വാക്കിന് മൃഗം എന്നാണ് അർഥംമൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്നവാക്കുകൊണ്ടുദ്ദേശിക്കുന്നത്.
മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്ശിവന്റെഒരു പരമഭക്തനാണ് നന്ദി.
*ഭാവങ്ങൾ* :
1)ശിവൻമംഗള മൂർത്തി ) = സ്വാതിക ഭാവം 2)തൃപുരാന്തകൻ(തൃപുരാസുരന്മാരെ വധിച്ചവൻ ) = രാജസ ഭാവം 3)മഹാകാലേശ്വരൻ , അഘോര മൂർത്തി (സംഹാര മൂർത്തി , മൃതുഞ്ജയൻ )= താമസ ഭാവം
*കൈലാസം*
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം പരമശിവന്റെവാസസ്ഥലമായി കരുതുന്നു.അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതിദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതംഎന്ന് വിശ്വസിക്കുന്നു.വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെകുറിച്ച് പരാമർശമുണ്ട്പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നുംസ്ഫടികംരത്നംസ്വർണംവൈഢൂര്യം എന്നിവകൊണ്ട്നിർമിച്ചതാണെന്ന് പറയുന്നുകൈലാസപർവതത്തെ വിശ്വത്തിന്റെതൂണായും പുകഴ്ത്തുന്നു.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെഭാഗമാണ് കൈലാസപർവ്വതംഎഷ്യയിലെ നീളം കൂടിയ നദികളായസത്ലജ്ബ്രഹ്മപുത്രകർണാലി തുടങ്ങിയ നദികളുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതിചെയ്യുന്നത്.കൈലാസപർവ്വതത്തിനടുതായി മാനസസരോവരവുംരക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നുദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
*കാശി*
കാശിയെ ശിവന്റെ നഗരം എന്നാണ്‌ അറിയപ്പെടുന്നത്ശിവക്ഷേത്രമായകാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ടക്ഷേത്രവും തീർത്ഥാടനകേന്ദ്രവും.
ഇവിടെ ഗംഗയുടെ കരയിൽ കൽപ്പടികൾ കെട്ടിയിട്ടുണ്ട്ഇവയെ ഘാട്ട്എന്നാണ് വിളിക്കുന്നത്ക്ഷേത്രദർശനത്തിനു മുൻപ് ആളുകൾ പടികളിൽ നിന്ന് കുളിക്കുന്നുമരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹംദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്തുടർന്ന് ചിതാഭസ്മംഗംഗയിൽ ഒഴുക്കുന്നുചില ഘാട്ടുകൾക്ക് പ്രത്യേകതകളുമുണ്ട്ഇവയിൽ ഒന്നിൽ ബ്രഹ്മാവ് പത്തു കുതിരകളെ ബലികൊടുത്തു എന്നുംമറ്റൊന്നിൽ പാർവതിയുടെ കമ്മൽ കളഞ്ഞു പോയതെന്നുംവിശ്വാസങ്ങളുണ്ട്ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാനക്കിണറിലാണ്‌ *(ജ്ഞാനവാപി)* ഇവിടത്തെ യഥാർത്ഥ ശിവലിംഗം എന്നുംവിശ്വാസമുണ്ട്.
*ശിവലിംഗം*
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗംഹിന്ദുക്കൾ ശിവനെആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നുമിക്കവാറുംഎല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക.
കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗപ്രതിഷ്ഠയുള്ള ക്ഷേത്രം*വൈക്കം മഹാദേവക്ഷേത്രംആണ്.
*ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു*
പാദുകം
ജഗതി
കുമുദം
ഗളം
ഗളപ്പടി
ലിംഗം
ഓവ്
ശിവന്റെ സ്വയംഭൂലിംഗം ആരാധിക്കുന്ന ക്ഷേത്രമാണ് *ശ്രീ കൊട്ടിയൂർമഹാദേവക്ഷേത്രം*
*ശൈവസമ്പ്രദായങ്ങൾ*
ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളിൽ ഏറ്റവുംപഴക്കമേറിയതാണ് ശൈവസമ്പ്രദായംവൈഷ്ണവംശാക്തേയംസ്മാർഥം എന്നിവയാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ.
ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരെ ശൈവർ എന്നുംവിളിക്കുന്നുശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെർവ്വവും ശിവമയമാണ്