2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

കാളീ ക്ഷേത്രം കൊല്‍ക്കത്ത (കാളീഘട്ട്)


കാളീ ക്ഷേത്രം  കൊല്‍ക്കത്ത  (കാളീഘട്ട്)


കൊല്‍ക്കത്ത എന്ന നഗരത്തിനു ആ പേര് കിട്ടാനുള്ള കാരണം അവിടത്തെ പ്രസിദ്ധ മായ കാളീ ക്ഷേത്രം ആണ്.. ഭഗീരഥി(ഗംഗ യുടെ ഒരു ശാഖ) നദിയുടെ ഒരു ചെറിയ ശാഖയായ ഹൂഗ്ലി നദിയുടെ തീരത്തുള്ള ഒരു സ്നാന ഘട്ടത്തിനടു ത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. കൊല്‍ക്കത്ത എന്ന പേര് കാളീഘട്ട് എന്നതില്‍ നിന്നുണ്ടായി. ക്രമേണ നദി ക്ഷേത്രത്തില്‍ നിന്ന് മാറി ഒഴു കി എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ക്ഷേത്ര ത്തിനടുത്തു കൂടി ആദി ഗംഗ എന്നറിയപ്പെ ടുന്ന ഒരു കനാല്‍ മാത്രമേ ഉള്ളൂ.. ഇതും ഹൂഗ്ലി യോടു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നാണിത്.
ശക്തിപീഠങ്ങളെപ്പറ്റി പുരാണങ്ങളില്‍ ഇങ്ങ നെ പറയുന്നു. കുട്ടികളൊന്നും ഇല്ലാതിരുന്ന ദക്ഷനും ഭാര്യയും ആദി പരാശക്തിയെ തപ സ്സു ചെയ്തു പ്രീതിപ്പെടുത്തി തങ്ങളുടെ മക ളായി ജനിക്കാമെന്നു വരം വാങ്ങി. ഒരു വ്യവസ്ഥയില്‍, എന്നെങ്കിലും തന്നെ പരിഹ സിച്ചാല്‍ താന്‍ ശക്തിരൂപം പ്രാപിച്ചു തിരിച്ചു പോരും എന്നതായിരുന്നു വ്യവസ്ഥ. അങ്ങനെ ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളായി സതി ജനിച്ചു. ചെറിയ പ്രായത്തില്‍ തന്നെ പരമശിവന്റെ ഭക്തയായി മാറിയ സതിയെ അവളുടെ തീവ്രഭക്തിയും പ്രേമവും അറി ഞ്ഞു പരമശിവന്‍ ഭാര്യയാക്കുന്നു. എന്നാല്‍ ഇത് ദക്ഷന് ഇഷ്ടമായിരുന്നില്ല. ശിവനെ പരി ഹാസ്യനാക്കാന്‍ ദക്ഷന്‍ നടത്തിയ ഒരു യാഗത്തില്‍ ത്രിമൂര്‍ത്തികളില്‍ ഒരാളായ ശിവനു അര്‍ഹമായ അംഗീകാരം കൊടു ക്കുന്നില്ല. ശിവനെയും സതിയും വിവരം അറിയിക്കുന്നതുപോലുമില്ല. അഛന്റെ വീട്ടില്‍ നടക്കുന്ന യാഗത്തില്‍ ക്ഷണിക്കാതെ തന്നെ പോകാന്‍ സതി തീരുമാനിക്കുന്നു. എന്നാല്‍ ദക്ഷന്‍ മകളെയും അപമാനിക്കു മെന്നു ശിവന്‍ മുന്നറിയിപ്പു കൊടുക്കുന്നു. ശിവന്റെ അഭിപ്രായം മാനിക്കാതെ സതീ ദേവി പോകാന്‍ തീരുമാനിക്കുന്നു. അപ മാനിതയായാല്‍ തിരിച്ചു വരരുത് എന്ന് പറഞ്ഞു സതീദേവിയെ യാത്രയാക്കുന്നു. പ്രതീക്ഷിച്ചത് പോലെ ദക്ഷന്‍ സതിയെ പരിഹസിക്കുന്നു. ആ നിരാശയില്‍ സതീ ദേവി തന്റെ പരാശക്തി രൂപം ധരിച്ചു ഭൌതിക ശരീരം യാഗാഗ്നിയില്‍ ഉപേക്ഷി ക്കുന്നു. ഭൂമിയില്‍ പേമാരിയും വെള്ളപ്പൊക്ക വും ഉണ്ടാകുന്നു. കോപാക്രാന്തനായ പരമ ശിവന്‍ തന്റെ രണ്ടു മുടിയില്‍ നിന്നും ഭദ്രകാ ളിയെയും അനുചരന്മാരേയും സൃഷ്ടിച്ചയച്ചു ദക്ഷന്റെ തലയറക്കുന്നു. വര്ദ്ധിത കോപ ത്തില്‍ ശിവന്‍ തന്റെ സംഹാരതാണ്ഡവ നൃത്തം നടത്തുന്നു. സതിയുടെ ശരീരഭാഗ ങ്ങള്‍ 51 സ്ഥലങ്ങളിലായി പതിക്കുന്നു. ഈ സ്ഥലങ്ങളാണത്രേ ശക്തിപീഠങ്ങള്‍ ആയി തീര്‍ന്നത്. സതീ ദേവിയുടെ വലതുകാലിലെ പെരുവിരല്‍ വീണ സ്ഥലത്താണ് കാളീ ക്ഷേത്രം ഉണ്ടാക്കിയതെന്നു ചിലര്‍ വിശ്വസിക്കുന്നു. ചൌരംഗ എന്ന സന്യാസി ഇവിടെ വന്നു കാളിയെ പ്രീതിപ്പെടുത്താന്‍ ഉപാസിച്ചതായി പറയന്നു. ഈ സന്യാസി യുടെ പേരില്‍ നിന്നാണ്ചൌരംഗി തെരു വിന് അങ്ങനെ പേര് വന്നതത്രെ.
ഈ ക്ഷേത്രം 15 ആം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ്  എന്നും    17 ആം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണെന്നും രണ്ടഭിപ്രായം നിലവിലുണ്ട്. ഏതായാലും ഇപ്പോഴത്തെ ക്ഷേത്രത്തിനു 200 വര്‍ഷത്തിലധികം പഴക്കമില്ല. വംഗദേശ ത്തെ കീഴടക്കി മൌര്യസാമ്രാജ്യത്തോട് ചേര്‍ത്ത ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ കാലത്ത് നിലവിലിരുന്ന ചില നാണയങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്.
ഇവിടെ സ്ഥാപിച്ചിട്ടുള്ള കാളീ വിഗ്രഹത്തിനും ചില പ്രത്യേകതകള്‍ ഉണ്ട്. ഇപ്പോള്‍ ഉള്ള വിഗ്രഹം സ്ഥാപിച്ചത് ആത്മാറാം ബ്രഹ്മ ചാരി, ബ്രഹ്മാനന്ദഗിരി എന്നീ സന്യാസികളാ യിരുന്നു. . ഭദ്രകാളിയുടെ ഉഗ്രരൂപത്തില്‍ ഉള്ള പ്രതിമക്ക് അസാധാരണ വലിപ്പമുള്ള കണ്ണുകളും പുറത്തോട്ടു നീട്ടിയ നാക്കു കളും നാല് കൈകളും പ്രത്യേകതകളാണ്. ഇതില്‍ രണ്ടു കയ്യില്‍ ഒരു കയ്യില്‍ ഒരു ഖഡ്ഗവും മറ്റേ കയ്യില്‍ ഒരു അസുരന്റെ ശിരസ്സും ആണ്. ഖഡ്ഗം ദൈവികമായ അറിവിനെ യും ശിരസ്സ്‌ മനുഷ്യ ന്റെ സ്വാര്‍ഥതയെയും പ്രതിനിധാനം ചെയ്യുന്നു. മറ്റു രണ്ടു കയ്യുകള്‍ അഭയമുദ്രയും വരദമുദ്രയും ആയും ആണ്. കാളിയെ ആത്മാര്‍ഥമായി പ്രാര്‍ഥി ക്കുന്ന എല്ലാവര്ക്കും അഭയവും മോക്ഷപ്രാപ്തി യും ഉണ്ടാവുമെന്നാണ് വിശ്വാസം.
പ്രധാന കാളീ പ്രതിഷ്ഠ കൂടാതെ വിഗ്രഹം സ്ഥാപിച്ചു എന്ന് പറയുന്ന ബ്രഹ്മാനന്ദ ഗിരിയുടെ സമാധിസ്ഥലം ഷഷ്ടിസ്ഥലം, (1880), നാട്മന്ദിര്‍ (1885), കാളിക്ക് ബലിയര്‍ പ്പിക്കാനുള്ള ഹര്‍ക്കത് സ്ഥല എന്നിവ കൂടാ തെ ഒരു രാധാകൃഷ്ണ വിഗ്രഹവും സ്ഥാപി ച്ചി ട്ടുണ്ട്. കുണ്ടുപുക്കൂര്‍ എന്നറിയപ്പെടുന്ന ഒരു ക്ഷേത്രക്കുളവും ഉണ്ട്. ഈ കുളത്തില്‍ നിന്നാണ് സതീദേവിയുടെ വലതു കാലിലെ ചൂണ്ടു വിരല്‍ കണ്ടത് എന്ന് വിശ്വസിക്കുന്നു.
ഇത്രയൊക്കെ കഥകള്‍ കേട്ടെങ്കിലും ഇവിടെയും ഞങ്ങളുടെ അനുഭവം അത്ര നല്ലതായിരുന്നില്ല. പുരിയിലെപ്പോലെ പൂജാരിമാരുടെ ബ്രോക്കര്‍മാര്‍ ഇവിടെയും ഞങ്ങളെ പിടി കൂടി. വലിയ തിരക്കായിരു ന്നു. അടുത്ത് നിന്ന് ദര്‍ശനം തരമാക്കാമെന്ന് പറഞ്ഞു പണം വാങ്ങി തിരക്കിനിടയില്‍ ഉന്തിത്തള്ളി ഞങ്ങളെ പ്രതിഷ്ടാ സ്ഥാനത്തി നടുത്ത് എത്തിച്ചു പണം വാങ്ങി ഒരാള്‍ സ്ഥലം വിട്ടു. പുരിയിലെപ്പോലെ തന്നെ ഒരു ക്ഷേത്രത്തില്‍ പോകുമ്പോള്‍ കിട്ടുന്ന യാതൊരു മന:ശ്ശാന്തിയും സന്തോഷവും ഞങ്ങള്‍ക്കുകിട്ടിയില്ല എന്ന് ഖേദ പൂര്‍വ്വം പറയട്ടെ. ഇത്രമാത്രം പുരോഗമനവാദികളും സംസ്കാരമുള്ളവരുമായ ബംഗാളികളുടെ ക്ഷേത്രത്തിലും ഇങ്ങനെ മോശമായ രീതി തുടരുന്നതില്‍ അത്ഭുതം തോന്നി .