2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ബംഗാരു കാമാക്ഷിയമ്മന്‍ കോവില്‍. തഞ്ചാവൂര്‍


ബംഗാരു കാമാക്ഷിയമ്മന്‍ കോവില്‍. തഞ്ചാവൂര്‍  

തഞ്ചാവൂരിലെ പ്രധാന തെരുവില്‍ തന്നെയുള്ള ഒരു ക്ഷേത്രമാണ് ബംഗാരു കാമാക്ഷിയമ്മന്‍ കോവില്‍. ‘ബംഗാരു; എന്ന തെലുങ്ക്‌ വാക്കിന്റെ അര്‍ഥം സ്വര്‍ണം എന്നാണു. ഇവിടത്തെ പാര്‍വതീ ദേവിയുടെ അവതാരമായ കാമാക്ഷിദേവിയുടെ വിഗ്രഹം സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതാണ്, അതു കൊണ്ടു ഈ പേര് വന്നു എന്ന് മാത്രം. ഡല്‍ഹി സുല്‍ത്താന്മാര്‍ കാഞ്ചീപുരത്തെ ആക്രമിച്ചപ്പോള്‍ അവിടെ നിന്ന് തന്ത്രപൂര്‍വ്വം കടത്തിക്കൊണ്ടു വന്നതാണ് ഈ വിഗ്രഹം എന്ന് പറയപ്പെടുന്നു.
ഈ ക്ഷേത്രത്തിനടുത് തന്നെ വേറെ മൂന്നു ക്ഷേത്രങ്ങള്‍ കൂടി ഉണ്ട്. വിജയ രാമക്ഷേത്രം, നവനീത കൃഷ്ണ ക്ഷേത്രം, പ്രതാപ വീര ആന്‍ജനേയ ക്ഷേത്രം എന്നിവയാണിവ. നഗര ഹൃദയത്തില്‍ ആണെങ്കിലും ഇവയൊന്നും അത്ര ചെറിയ ക്ഷേത്രങ്ങളല്ല. . എന്നാലും ശാന്തമായും നിശ്ശബ്ദ മായും പ്രാര്‍ഥിക്കാന്‍ ഇവിടെ വിഷമം ഒന്നുമില്ല. പതിനെട്ടു സിദ്ധന്മാരില്‍ ഒരാളായ കൊങ്കണ സിദ്ധരുടെ സമാധിയും ഇവിടെ അടുത്തു തന്നെ. 
ഈ ക്ഷേത്രം കാഞ്ചീപുരം ശങ്കരാചാര്യ മഠ ത്തിന്റെ ഭരണത്തിന്‍ കീഴിലാണ്. 18 ആം നൂറ്റാ ണ്ടില്‍ ഈ ഭാഗത്തുണ്ടായിരുന്ന ചെറിയ ചെറിയ രാജ്യങ്ങളിലെ രാജാക്കന്മാര്‍ പരസ്പരം യുദ്ധം ചെയ്യുകയും ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും അവരവരുടെ താല്പര്യം രക്ഷിക്കാന്‍ ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു. കര്‍ണാടിക് യുദ്ധം എന്ന പേരിലാണ് ഈ യുദ്ധങ്ങളെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കാഞ്ചീപുരത്തുള്ള ശങ്കരാചാര്യരുടെ വാസ സ്ഥാനവും ഈ യുദ്ധ ത്തില്‍ ആക്രമിക്കപ്പെട്ടു. തുടര്‍ന്നു കൊണ്ടി രുന്ന രാഷ്ട്രീയ സംഘട്ടനങ്ങളു ടെയിടയില്‍ കാഞ്ചി യിലെ ശങ്കരാചാര്യരായ ശ്രീ ചന്ദ്ര ശേഖര സരസ്വതീ സ്വാമികളെ തഞ്ചാവൂരിലെ രാജാവായിരുന്ന പ്രതാപ് സിംഗ് ക്ഷണിക്കുകയും അങ്ങനെ ശങ്കാരാചാര്യര്‍ മഠം തഞ്ചാവൂരെക്ക് മാറ്റുകയും ചെയ്തുവത്രേ.

നില്‍ക്കുന്ന രൂപത്തില്‍ ഉള്ള കാമാക്ഷീവിഗ്രഹം പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതായിരുന്നു. മുഗളന്മാരുടെ ആക്രമണ സമയത്ത് ഈ വിഗ്രഹ ത്തിനു മേല്‍ മുഴുവന്‍ ഒരു പ്രത്യേക തരം കാട്ടു പൂച്ചയുടെ കാഷ്ടത്തില്‍ നിന്ന് ഉണ്ടാക്കുന്ന കറുപ്പ് നിറമുള്ള ഒരു ഔഷധം വിഗ്രഹത്തിനു മേല്‍ പൂശി മസൂരി വന്ന ഒരു കുട്ടിയെ കൊണ്ടു പോകു ന്നത് പോലെ തുണിയില്‍ പൊതിഞ്ഞാണ് വിഗ്രഹം പല്ലക്കില്‍ കയറ്റി കാഞ്ചീപുരത്ത് നിന്ന് തഞ്ചാവൂ രിലേക്ക് കൊണ്ടുവന്നത്. ഈ വിഗ്രഹമാണ് തഞ്ചാ വൂര്‍ ബംഗാരു കാമാക്ഷിയമ്മന്‍ കോവിലില്‍ പ്രതിഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴും ചില സമയങ്ങ ളില്‍ ഈ മരുന്നു ദേവിയുടെ വിഗ്രഹത്തില്‍ വിതറി വിഗ്രഹം വികൃതമാക്കാരുന്ടു.
നവരാത്രിപൂജക്കിടയില്‍ പോലും ഈ മരുന്ന് കഴുകി കളയാറില്ല. ഇത് പുരണ്ട കാമാക്ഷീ വിഗ്രഹത്തിനു നിറം കറുപ്പായി തോന്നുമെങ്കിലും അത്യപൂര്‍വമായ ഒരു ശോഭ കൈവരുന്നു. ശങ്കാരാചാര്യ സ്വാമികള്‍ പിന്നീട് തഞ്ചാവൂരില്‍ നിന്ന് കുംഭകോണത്തെക്ക് താമസം മാറ്റിയെങ്കി ലും ക്ഷേത്രവും വിഗ്രഹവും തഞ്ചാവൂരില്‍ തന്നെ തുടര്‍ന്നു. അങ്ങനെ കാഞ്ചീപുരത്തെ ഉത്സവങ്ങ ളില്‍ ഉപയോഗിച്ചിരുന്ന വിഗ്രഹം തഞ്ചാവൂരിലെ സ്ഥിര വിഗ്രഹം ആയി മാറി. സംഗീത ത്രയത്തിലെ ശ്യാമ ശാസ്ത്രികള്‍ ഈ കാമാക്ഷീക്ഷേത്രത്തിലെ പൂജാരികളുടെ കുടുംബത്തില്‍ പിറന്നയാളാണ്.
ഈ ക്ഷേത്രത്തിന്റെ ശില്പരീതി വളരെ ലളിത മാണ്. വടക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദേവീ ക്ഷേത്ര ത്തില്‍ ഒരു ചെറിയ ഗോപുരം മാത്രമേ ഉള്ളൂ. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു ഗണേശ വിഗ്രഹം സ്ഥാപിചിട്ടുണ്ട്. വരദമഹാ ഗണപതി എന്നാണു ഈ പ്രതിഷ്ടയെപറ്റി പറയു ന്നത്.ശ്രീകോവിലിനുള്ളില്‍ കയ്യില്‍ ഒരു തത്തയെ വഹിച്ചു കൊണ്ടു കാമാക്ഷീ ദേവി നില്‍ക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ദേവിയുടെ മുഖം മാത്രം നല്ല കറുപ്പ് നിറമാകുന്നു. ഈ നിറം മുമ്പ് പറഞ്ഞ ഔഷധം പുരട്ടിയത് കൊണ്ടാണെന്ന് പറയുന്നു. കള്ളന്മാരെ കളിപ്പിക്കാന്‍ തല്‍ക്കാലം പുരട്ടിയ ഈ ഔഷധ പ്രയോഗം ക്രമേണ ഒരു ആചാരമായി മാറി എന്ന് മാത്രം
ബ്രുഹദീശ്വര ക്ഷേത്രത്തില്‍നിന്നു കഷ്ടിചു ഒരു കി മീ ദൂരമേ ഇവിടെക്കുള്ളൂ. പ്രധാന ക്ഷേത്ര ത്തിന് തൊട്ടടുത് കിഴക്കൊട്ടൂ ദര്‍ശനമായി കാമകോടി അമ്മന്റെ കോവില്‍ ആണ്. അടുത്തതു തന്നെ നവനീത കൃഷ്ണ ക്ഷേത്രവും. ഇവിടെ കൃഷ്ണനും രുഗ്മിണിയും സത്യഭാമയും നില കൊള്ളുന്നു. ഇവിടത്തെ പ്രധാന ഉത്സവങ്ങള്‍ പങ്കുനി ഇത്സവം നവരാത്രി ഉത്സവം തൃക്കാര്ത്തി ക, മാസി മകം, വൈകാശി വിശാഖം , ആദി പൂരം എന്നിവയാണ്.
രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയും വൈകുന്നേ രം 4 മുതല്‍ രാത്രി 9 വരെയും ക്ഷേത്രം തുറന്നിരിക്കുന്നു.