2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

പഠനപുരോഗതിക്ക് ആവണംകോട് സരസ്വതി ക്ഷേത്രം





പഠനപുരോഗതിക്ക് ആവണംകോട് സരസ്വതി ക്ഷേത്രം



*ആവണംകോട് സരസ്വതീക്ഷേത്രത്തിൽ പോയി നാവിന്റെ രൂപംമണിനാരായം എന്നിവ നടയ്ക്കു വച്ചാൽ കുട്ടികൾ സ്ഫുടമായിസംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരംലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം*.
ഇവിടെ പൂജിച്ചു തരുന്ന സാരസ്വതഘ്രതം (ഒരു ആയുർവേദ മരുന്ന്കഴിച്ചാൽ കുട്ടികൾക്കു പഠനത്തിൽ കൂടുതൽ താൽപര്യം ഉണ്ടാവുകയുംപരീക്ഷകളിൽ ഉന്നത വിജയം ലഭിക്കുകയും ചെയ്യുമത്രേ. *ജാതകത്തിൽബുധനു ബലക്കുറവുള്ളവർ ഇവിടെവന്നു പ്രാര്ഥിക്കാറുണ്ട്*.
സാക്ഷാൽ ജഗദ്ഗുരു ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത്ഇവിടെയായിരുന്നത്രെ.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അദ്ദേഹംകുട്ടിക്കാലത്തേഅച്ഛൻ മരിച്ചു പോയതിനാൽ അമ്മാത്തായിരുന്നു വളർന്നത്പാരമ്പര്യരീതിയിൽ നമ്പൂതിരി സമ്പ്രദായമനുസരിച്ച് മനയിൽവച്ചു പൂജകൾനടത്തിയ ശേഷമുള്ള എഴുത്തിനിരുത്തു നടന്നില്ല.
*പിന്നീട് കാലടിയിൽനിന്ന് ഇവിടെ കൂട്ടിക്കൊണ്ടുവന്നാണ് അമ്മഅദ്ദേഹത്തെ എഴുത്തിനിരുത്തിയത് എന്നാണ് ഐതിഹ്യം*.
*ഇവിടത്തെ പ്രധാന വഴിപാട് വിദ്യാവാഗേശ്വരീ പൂജയുംമഹാഭിഷേകവുമാണ്*. വിദ്യാമന്ത്രംസാരസ്വതംദ്വാദശാക്ഷരിപുഷ്പാഞ്ജലികളും നടത്തുന്നു.
ദേവിയുടെ ഇഷ്ടനിവേദ്യം ശർക്കരപ്പായസമാണ്.
തൃമധുരം (പഴംകൽക്കണ്ടംമുന്തിരിനിത്യവും നേദിക്കുന്നുനാവിന്റെ രൂപംമണിനാരായം എന്നിവ ക്ഷേത്രത്തിൽ പണമടച്ചുവാങ്ങി നടയ്ക്കു വയ്ക്കാം.
*1200 വർഷത്തിലധികം പഴക്കമുള്ള  ക്ഷേത്രത്തിലെ പ്രതിഷ്ഠപരശുരാമൻ കണ്ടെത്തിയ സ്വയംഭൂവായ ദേവിയാണ്*.
ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെ ദേവി. 108 ദുർഗാക്ഷേത്രങ്ങളിൽ ഇതും ഉൾപ്പെടുന്നു. *മിഥുനമാസത്തിലെ പൂയ്യംനാളിലാണ് പരശുരാമൻ ഇവിടെ ദേവീചൈതന്യംകണ്ടെത്തിയതെന്നാണു വിശ്വാസം*.
 ദിവസമാണ് പ്രതിഷ്ഠാ ദിവസമായി ആചരിക്കുന്നത്യഥാർഥത്തിൽപ്രതിഷ്ഠയില്ല.
ഒരു ശില മാത്രമാണുള്ളത്ബാക്കി ഭാഗം ഭൂമിക്കടിയിലാണ്.
*സാധാരണ ദിവസങ്ങളിൽ വെളളി ഗോളകയാണ് വയ്ക്കുന്നത്വിശേഷദിവസങ്ങളില്‍ സ്വർണ ഗോളകയും*. വൃശ്ചികത്തിലെകാർത്തിക വിളക്കും കന്നിയിലെ നവരാത്രിയും ഇവിടെ വിശേഷമാണ്.
മീനമാസത്തിലാണു പൂരം. *ഉത്രം നാളിൽ ആറാട്ടു വരുന്ന രീതിയിൽപത്തു ദിവസം മുൻപ് കൊടിയേറും*. മുൻപ് ഏഴു ക്ഷേത്രങ്ങളിൽഎഴുന്നള്ളി പൂരം ആഘോഷിച്ചിരുന്നുവേങ്ങൂർമാണിക്യമംഗലംചെങ്ങൽഎടാട്ട്ആവണംകോട്നായത്തോട്എഴിപ്രം എന്നിവ ആറുസഹോദരിമാരും ഒരു സഹോദരനും ആണെന്നാണ് വിശ്വാസം. (നായത്തോട് ക്ഷേത്രത്തിലെ മൂർത്തി ശങ്കരനാരായണനാണ്)
കിടങ്ങശ്ശേരി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടാണ് തന്ത്രിഇത് ഒരുഊരാളക്ഷേത്രം ആണ്നാരായണൻ ഭട്ടതിരിപ്പാടാണ് ട്രസ്റ്റി.
*ആവണംകോട് ദേവി പടിഞ്ഞാറോട്ടു ദർശനമായാണ് ഇരിക്കുന്നത്*.
ഗണപതിസിംഹം (വാഹനം), ശിവൻ എന്നിവരാണ് ഉപദേവന്മാർക്ഷേത്രത്തിനു പുറത്ത് ശാസ്താവും ഭദ്രകാളിയും കിഴക്കോട്ട്ദർശനമായി ഇരിക്കുന്ന മറ്റൊരു ക്ഷേത്രവും ഉണ്ട്.
രാവിലെ അഞ്ചുമണിക്കു നടതുറന്ന് നിർമാല്യ ദർശനം, 5.30 ന് ഉഷഃപൂജ, 7.45 നു പന്തീരടി പൂജ, 9.30 ന് ഉച്ചപൂജ, 10 നു നട അടയ്ക്കുംവൈകിട്ട്5.30 നു നട തുറക്കും. 6.30 നു ദീപാരാധന, 7.30 ന് അത്താഴ പൂജ, 8 നു നടഅടയ്ക്കും.
രാവിലെ ആദ്യം 5.30 നു നടക്കുന്ന പൂജ സരസ്വതീസങ്കൽപത്തിലും 7.45 ന്ഉള്ള പൂജ ദുർഗാസങ്കൽപത്തിലുമാണ്.
എറണാകുളം ജില്ലയിലെ ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏതാണ്ട്11 കിലോമീറ്ററും അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒൻപതുകിലോമീറ്ററും അകലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്ത് മതിലിനോട് ചേർന്നാണ് ക്ഷേത്രംസുരേഷ് മൈലക്കോട്ടം ആണ്ഇപ്പോഴത്തെ മേൽശാന്തി.