2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

മഹാകാലേശ്വരക്ഷേത്രം, ചില നിഗൂഢ രഹസ്യങ്ങള്‍



മഹാകാലേശ്വരക്ഷേത്രം, ചില നിഗൂഢ രഹസ്യങ്ങള്‍


ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള മഹാകാലേശ്വര ക്ഷേത്രം. ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നില നില്‍ക്കുന്നു. ഇവിടെ ദക്ഷിണഭാഗത്തേക്കാണ് ശിവ പ്രതിഷ്ഠയുള്ളത്. ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്ന് കരുതി പോരുന്നു.
എല്ലാവര്‍ഷവും ഒട്ടേറെ തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. മഹാകാലനെ തങ്ങളുടെ രാജാവായിട്ടാണ് ഉജ്ജൈനുകാര്‍ കാണുന്നത്. ഇവിടെത്തേത് സ്വയംഭൂ പ്രതിഷ്ഠയെന്നാണ് വിശ്വസിയ്ക്കുന്നത്. രുദ്ര സാഗര്‍ തടാകത്തിനരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനെച്ചുറ്റിപ്പറ്റി നിഗൂഢമായ പല കഥകളും കേള്‍ക്കുന്നുണ്ട്.അത്തരം ചില വിശേഷങ്ങള്‍
മഹാകാലേശ്വര ക്ഷേത്രം

മഹാകാലേശ്വര ക്ഷേത്രം

ആറാം നൂറ്റാണ്ടിലാണ് മഹാകാലേശ്വര ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഉജ്ജൈനിലെ രാജാവായിരുന്ന ചന്ദ്പ്രദ്യോദ് അദ്ദേഹത്തിന്റെ മകനായ കുമാറിനെ ചുമതലപ്പെടുത്തിയാണ് മഹാകാലക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.
ഉജ്ജൈനും മഹാകാലക്ഷേത്രവും

ഉജ്ജൈനും മഹാകാലക്ഷേത്രവും

പതിനാറ് മഹാജനപദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന അവന്തികയാണ് പില്‍ക്കാലത്ത് ഉജ്ജൈന്‍ ആയി അറിയപ്പെടുന്നത്. മാല്‍വ രാജക്കാന്‍മാരുടേയും മറാത്ത രാജവംശങ്ങളുടേയും വളര്‍ച്ചയും തളര്‍ച്ചയും കണ്ട നഗരമാണിത്. മഹാകാലക്ഷേത്രത്തെ സംരക്ഷിയ്ക്കുന്നതില്‍ മിക്ക രാജവംശങ്ങളും ശ്രദ്ധകാണിച്ചിരുന്നു.12 നൂറ്റാണ്ടിലും മറ്റും മഹാകാലക്ഷേത്രത്തെപ്പറ്റി ഒട്ടേറെ കവിതകള്‍ എഴുതപ്പെട്ടു
ജ്യോതിര്‍ലിംഗം

ജ്യോതിര്‍ലിംഗം

ദക്ഷിണാമൂര്‍ത്തിയായാണ് ശിവന്‍ ഈ ക്ഷേത്രത്തിന്ല്‍ കുടികൊള്ളുന്നത്. 40 ഓളം ചെറിയ ക്ഷേത്രങ്ങള്‍ മഹാകാലേശ്വരക്ഷേത്രത്തിന് അകത്തുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും താഴെ ഭാഗത്തായാണ് ശിവ പ്രതിഷ്ഠ.
നാഗ പഞ്ചമി

നാഗ പഞ്ചമി

നാഗ പഞ്ചമിയ്ക്ക് മാത്രമേ ക്ഷേത്രത്തിന്റെ മുകളിലത്തെ നില തുറക്കുകയുള്ളൂ. ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിനായി ധാരാളം സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ട്.
18മത്തെ ശക്തി പീഠം

18മത്തെ ശക്തി പീഠം

പതിനെട്ട് മഹാശക്തി പീഠങ്ങളില്‍ ഒന്നാണ് മഹാകാലേശ്വര ക്ഷേത്രം. ശിവ പത്‌നിയായിരുന്ന സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ പലയിടത്തും വീണു. ഇവ പിന്നീട് കണ്ടെത്തി പ്രതിഷ്ഠിച്ചു. ഇവയ്ക്ക് കാവലായി ശിവന്‍ കാലഭൈരവനെ നിയമിച്ചു. ഇത്തരം ക്ഷേത്രങ്ങളെയാണ് ശക്തി പീഠങ്ങള്‍ എന്ന് അറിയപ്പെടുന്നത്
അഞ്ച് നിലകള്‍

അഞ്ച് നിലകള്‍

അഞ്ച് നിലകളുള്ള ക്ഷേത്രത്തില്‍ ഗണപതിയും , കാര്‍ത്തികേയനും ,നന്ദിയുമൊക്കെ പ്രതിഷ്ഠയായിട്ടുണ്ട്.
ക്ഷേത്രം ആക്രമിയ്ക്കപ്പെട്ടു

ക്ഷേത്രം ആക്രമിയ്ക്കപ്പെട്ടു

മാമുലൂക്ക് രാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന ഇല്‍ത്തുമിഷ് ക്ഷേത്രം ആക്രമിച്ചു. 1234 ല്‍ ഉജ്ജൈന്‍ പിടിച്ചടക്കുന്ന വേളയിലാണ് ഇദ്ദേഹം മഹാകാലക്ഷേത്രം ആക്രമിച്ചത്
ശിവ ഭക്തി

ശിവ ഭക്തി

ഒട്ടേറെ തീര്‍ത്ഥാടകരാണ് വര്‍ഷം തോറും ഇവിടെയത്തുന്നത്
എല്ലാം ശിവ മയം

എല്ലാം ശിവ മയം

തന്റെ മുന്നിലെത്തുന്ന ഭക്തന്റെ സര്‍വ്വ ദുഖങ്ങളും അകറ്റിയാണ് തീര്‍ത്ഥാടകനെ തന്റെ അടുത്ത് നിന്നും മഹാകാലേശ്വരന്‍ അയയ്ക്കുന്നതെന്ന് വിശ്വാസികള്‍
പുരാണ ക്ഷേത്രം

പുരാണ ക്ഷേത്രം

ഇന്ത്യയിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് മഹാകാലേശ്വര ക്ഷേത്രം