അശ്മകന്‍
ഒരിക്കല്‍ അയോദ്ധ്യഭരിച്ചിരുന്ന രാജാവായിരുന്നുകന്മാഷപാദന്‍.ഇദ്ദേഹം നായാട്ടിനായി വനത്തിലൂടെസഞ്ചരിക്കേ, ആ മാര്‍ഗ്ഗത്തിനു തടസ്സമായി ഒരു വ്യക്തിയെ കണ്ടു.അത് ശക്തി ആയിരുന്നു, വസിഷ്ഠപുത്രായ ശക്തി.തന്‍റെ മാര്‍ഗ്ഗത്തിനു വിഘ്നമായി നില്‍ക്കുന്ന ശക്തിയെ കന്മാഷപാദന്‍ ഉപദ്രവിച്ചു.കോപത്താല്‍ ശക്തി ആ രാജാവിനെശപിച്ചു:
“നീ ഒരു രാക്ഷസനായി തീരട്ടെ!!”
ശാപം ഫലിച്ചു, കന്മാഷപാദന്‍ രാക്ഷസനായി.അപ്പോള്‍ തന്നെ ആ രാക്ഷസന്‍ ശക്തിയെ വധിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
വസിഷ്ഠന്‍
കന്മാഷപാദനെ അനുഗ്രഹിക്കുകയും, അദ്ദേഹത്തിന്‍റെ രാക്ഷസസ്വഭാവം മാറ്റി കൊടുക്കുകയും ചെയ്തു.സന്തുഷ്ടനായ രാജാവ്, വസിഷ്ഠനെയും കൂട്ടി അയോദ്ധ്യയിലേക്ക് പോയി.അവിടെ വച്ച് കന്മാഷപാദന്‍റെ അനുവാദത്തോടെ രാജ്ഞിയായ മദയന്തിവസിഷ്ഠനാല് ഗര്‍ഭിണിയായി.തുടര്‍ന്ന് വസിഷ്ഠന്‍ വനത്തിലേക്ക് തിരികെ പോയി.
പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു..
മദയന്തി പ്രസവിച്ചില്ല.ഒടുവില്‍ അവര്‍ ഒരു കല്ലിന്‍റെ കഷ്ണം കൊണ്ട് വയര്‍ ഉടക്കുകയും അങ്ങനെ ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു.അതാണ് അശ്മകന്‍.
മദയന്തി അരകല്ലിന്‍പിള്ള( അശ്മം) കൊണ്ടാണത്രേ വയര്‍ ഉടച്ചത്, അതിനാലാണ് പുത്രനു അശ്മകന്‍ എന്ന് പേരായത്