മഹാബലിയുടെ നൂറു പുത്രന്മാരിൽ കനിഷ്ഠൻ ബാണൻ
മഹാബലിയുടെ നൂറു പുത്രന്മാരിൽ കനിഷ്ഠനാണ് ബാണൻ . അദ്ദേഹംശിവഭക്തനും സത്യപ്രതിജ്ഞനും ബുദ്ധിമാനും ഉദാരചിത്തനും ദൃഢവ്റതനുമായിരുന്നു. ശോണിതപുരം എന്ന രാജ്യത്തെയാണ് ഭരിച്ചിരുന്നത്.(അതായത് രക്ത നിർമ്മിതമായ തന്റെ ശരീരത്തെ ഭരിച്ചിരുന്നുഎന്നർത്ഥം). ഭഗവാന്റെ നൃത്ത സമയത്ത് ഒരു ദിവസം മൃദംഗംവായിച്ചു പ്രീതിപ്പെടുത്തുകയുണ്ടായി. അയാൾക്ക് 1000 കൈകൾഅനുഗ്രഹിച്ചു നൽകുകയും ശോണിതപുരിയെ രക്ഷിച്ചു കൊള്ളാമെന്നുവരം കൊടുക്കുകയും ചെയ്തു.ബാണാസുരനോട് എതിർക്കുവാൻആരും തന്നെ ഉണ്ടായിരുന്നില്ല. അയാളുടെ 1000 കൈകൾക്ക് യാതൊരുജോലിയുമില്ലാതെ അസ്വസ്ഥനായ അയാൾ ഒരു ദിവസം മഹാദേവനോട്ഇപ്രകാരം പറഞ്ഞു. അവിടുന്നു നൽകിയ ഈ കൈകൾ എനിക്ക്ഒരലങ്കാരമായി മാറിയിരിക്കുന്നു. എന്നോട് യുദ്ധം ചെയ്യാൻ അങ്ങയെഅല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല. അതിനാൽ അവിടുന്നെന്നോട്യുദ്ധം ചെയ്താലും .ബാണന്റെ വിവേകരഹിതമായ വാക്കുകൾ കേട്ട്പരമശിവൻ പറഞ്ഞു. ഹേ മൂഢാ നിന്റെ കൊടിമരം എന്നു ഒടിഞ്ഞുവീഴുന്നുവോ അന്ന് എന്നോട് സമനായ ഒരു യോദ്ധാവുമായി നീ യുദ്ധംചെയ്യാൻ ഇടയാക്യം. മാത്രമല്ല അന്നു നിന്റെ ഈ ഗർവ്വം നശിക്കുകയുംചെയ്യും. ഭഗവാന്റെ മറുപടി കേട്ട് സന്തുഷ്ടനായ ബാണൻ കൊട്ടാരത്തിൽതിരിച്ചെത്തി. ഭഗവാൻ അരുളിചെയ്ത സന്ദർഭത്തെ പ്രതീക്ഷിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചു.ബാണന് ഉഷ എന്നൊരു പുത്രിയുണ്ട്. ഉഷഎന്നാൽ പ്രാത കാലത്തെ പ്രകാശം.ശിവഭക്തിയാൽ അയാൾക്കു ലഭിച്ചവിദ്യയുടെ ആദ്യത്തെ അനുഭവ സ്വരൂപമാണ് ഉഷ. ബാണസചിവനായകുംഭാണ്ഡന്റെ പുത്രി ചിത്രലേഖ ഉഷയുടെ സഖിയായിരുന്നു. ഉഷ ഒരുദിവസം നിദ്രയിൽ ഞെട്ടിയുണർന്നു പ്രാണനാഥാ എന്നു വിളിച്ചുകൊണ്ട് ആരെയോ പരിഭ്റമത്തോട് കൂടി അന്വേഷിക്കുന്നതു കണ്ടുഅടുത്തുണ്ടായിരുന്ന ചിത്രലേഖ ഉഷയോട് ചോദിച്ചു. സഖീനീയാരെയാണ് അന്വേഷിക്കുന്നത്. നിന്റെ വിവാഹം കഴിഞ്ഞിട്ടില്ല. എന്നിട്ടും നീ പ്രാണനാഥാ എന്നു വിളിച്ചതെന്താണ്? ഉഷ സഖീ ഞാൻസ്വപ്നത്തിൽ കമലനയനനും പീതാംബരധാരിയും നീണ്ടുരുണ്ടബാഹുക്കളുള്ളവനും ശ്യാമളവർണ്ണനും നാരീജനമനോമോഹനനുമായഒരു പുരുഷരത്നത്തെക്കണ്ടു. അദ്ദേഹം എന്നെ ആനന്ദിപ്പിച്ച ശേഷംവിരഹാഗ്നിയിൽ എന്നെ തള്ളി വിട്ടു കൊണ്ട് അപ്രത്യക്ഷനായി. അദ്ദേഹത്തെയാണ് ഞാൻ അന്വേഷിച്ചത്.( ജീവൻ മുക്ത ദശയിൽആത്മാനന്ദാനുഭവം സ്ഥിരമാകാതിരിക്കുമ്പോൾ വലിയ ചഞ്ചലിപ്പുതോന്നും).
ചിത്രലേഖ – സഖീ നിന്റെ ഹൃദയചോരൻ ത്രിലോകങ്ങളിൽഎവിടെയെങ്കിലുമുള്ള പക്ഷം ഞാൻ അദ്ദേഹത്തെ ആനയിച്ച് നിന്റെവിരഹതാപത്തെ ശമിപ്പിക്കാം. ഞാൻ വരക്കുന്ന ചിത്രങ്ങളിൽ നിന്റെകാമുകൻ ഏതെന്നു സൂചിപ്പിച്ചാൽ മാത്രം മതി. ചിത്രലേഖ ദേവന്മാർ,ഗന്ധർവ്വന്മാർ, സിദ്ധന്മാർ, യക്ഷന്മാർ, ചാരണന്മാർ, വിദ്യാധരന്മാർ, ദൈത്യന്മാർ, മനുഷ്യർ ആദിയായവരിൽ പലരുടേയും ചിത്രങ്ങൾലേഖനം ചെയ്തു സഖിയെ കാണിച്ചു.മനുഷ്യരിൽവൃഷ്ണിവംശികളായ ശൂരസേനൻ, വസുദേവൻ, ബലരാമൻ, ശ്രീകൃഷൺ ഇവരുടെ ചിത്രങ്ങളെ തുടർന്നു പ്രദ്യുമ്നന്റെ ചിത്രംവരച്ചപ്പോൾ ഉഷ അൽപം ലജ്ജിച്ചു. അതിനു ശേഷം വരച്ചഅനിരുദ്ധന്റെ ചിത്രം കണ്ടു ഉഷയുടെ മുഖകമലം ലജ്ജയാൽതുടുക്കുകയും ഇതാണ് എന്റെ മാനസചോരൻ എന്നു മൃദു സ്വരത്തിൽപറയുകയും ചെയ്തു.അനിരുദ്ധൻ സാക്ഷി അഥവാ തുരീയത്തിന്റെസ്വരൂപമാണ്. അത് ആകാരരഹിതമാണെങ്കിലും ബ്രഹ്മാ കാരവൃത്തിരൂപമായ ഉഷ പ്രകടമാവുമ്പോൾ ആവരണഭംഗമുണ്ടായിട്ട് സാക്ഷിയുടെഅനുഭവം ഉണ്ടാകുന്നു.