2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

അമൃത്സര്‍ രാംതീര്‍ഥ ക്ഷേത്രം

അമൃത്സര്‍ രാംതീര്‍ഥ ക്ഷേത്രം


അമൃത്സര്‍ സിഖുമത വിശ്വാസികളുടെ കേന്ദ്രമാ യാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെ ഒരു സാമാന്യം വലിയ ഹിന്ദു ക്ഷേത്രവും ഉണ്ട്. രാംതീര്‍ഥ ക്ഷേത്രം എന്നാണിത റിയപ്പെടുന്നത്. രാമായണം എഴുതിയ വാത്മീകി മഹര്‍ഷിയുടെ ആശ്രമം ഇവിടെ ആയിരുന്നു എന്ന് വിശ്വസിക്ക പ്പെടുന്നു. സീതാ ദേവി ശ്രീരാമന്റെ പുത്രന്മാരായ ലവ കുശന്മാരെ പ്രസവിച്ചു വളര്‍ത്തിയത്‌ ഈ ആശ്രമത്തിലായിരുന്നു .
അല്‍പ്പം പുരാണ കഥ. സാധാരണ രാമായണ കഥ (എഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം) ശ്രീരാമ ന്റെ ജനനം മുതല്‍ വനവാസ കാലത്ത് സീതയെ മോഷ്ടിച്ചു കൊണ്ടു പോയ രാക്ഷസ രാജാവായി രുന്ന രാവണനെ നിഗ്രഹിച്ചശേഷം രാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി രാജാവായി പട്ടാഭിഷെകം കഴിയുന്നതോടെ അവസാനിക്കുന്നു. ശ്രീരാമപട്ടാഭിഷേക ശേഷം ഉള്ള കഥ ഉത്തര രാമായണം എന്നാണന്നറിയപ്പെടുന്നതു. പലര്‍ക്കും അതറിയാന്‍ സാദ്ധ്യതയില്ല. അതു കൊണ്ടു സംക്ഷിപ്തമായി ഉത്തര രാമായണ കഥ ഇവിടെ കുറിക്കുന്നു.
ശ്രീരാമന്‍ പ്രഗത്ഭനായ ഒരു ഭരണാധികാരിയാ യിരുന്നു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ ചാരന്മാര്‍ ഒരു വിവരം അദ്ദേഹത്തെ അറിയിച്ചു. ഒരു വെളുത്തെടന്‍ ( തുണി അലക്കുന്നയാ ള്) തന്റെ ഭാര്യയോട് പറഞ്ഞതിതായിരുന്നു. “ ഞാന്‍ രാമനെ പ്പോലെ മറ്റുള്ള പുരുഷന്റെ വീട്ടില്‍ ദീര്‍ഘകാലം താമസിച്ച നിന്നെ നാണമില്ലാതെ എന്റെ കൂടെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല” എന്ന്. ഇത് കേട്ട് തന്നെപ്പറ്റി പൊതുജനങ്ങള്‍ അപവാദം പറയുന്നു എന്നു മനസ്സിലാക്കി പൂര്‍ണ മനസോടെ അല്ലെങ്കിലും അപവാദത്തെ ഭയന്ന് ഗര്‍ഭിണിയായ സീതയെ കാട്ടില്‍ ഉപേക്ഷിച്ചു പോരാന്‍ ലക്ഷ്മണനെ അയക്കുന്നു. സീതയെ ലക്ഷ്മണന്‍ വാത്മീകി ആശ്രമത്തില്‍ താമസത്തിനാക്കുന്നു. വാത്മീകി ആശ്രമത്തില്‍ വച്ച് സീത രണ്ടു ആങ്കുട്ടികളെ പ്രസവിക്കുന്നു.. ( മറ്റൊരു കഥയില്‍ സീത ഒരാളെ മാത്രമേ പ്രസവിച്ചുള്ളൂ എന്നും ഒരു ദിവസം സീത പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ വാത്മീകി മഹര്ഷിയോടു മകനെ ഒന്ന് ശ്രദ്ധിക്കാന്‍ പറഞ്ഞു പോയി. വാത്മീകി അന്ന് എന്തോ കാര്യമായി എഴുതുകയായിരുന്നതു കൊണ്ടു താന്‍ പറഞ്ഞത് ശ്രദ്ധിച്ചോ എന്നുറപ്പില്ലാതിരുന്നത് കൊണ്ടു സീത കുറച്ചു ദൂരം പൊയി തിരികെ വന്നു കുട്ടിയെ കൂട്ടി കുളിക്കാന്‍ പോയി. കുറച്ചു നേരം കഴിഞ്ഞു മഹര്‍ഷി കുട്ടിയെ കാണാതെ വിഷമിച്ചു. തന്റെ ദിവ്യ ശക്തി കൊണ്ടു അടുത്തു കിടന്ന കുറച്ചു പുല്ലില്‍ നിന്ന് (കുശം ) ഒരു കുട്ടിയെ സൃഷ്ടിച്ചു വെന്നും സീത കുളിച്ചു വന്നപ്പോള്‍ ലവനെ കൂടെ കണ്ടിട്ടു രണ്ടു കുട്ടികളെയും സ്വന്തം കുട്ടികളായി വളര്തിക്കൊള്ളാന്‍ പറഞ്ഞു എന്നും വേറൊരു കഥ ) ഏതായാലും ലവനും കുശനും വാത്മീകി യുടെ ശിക്ഷണത്തില്‍ അറിവിലും ആയോധന ത്തിലും ഒരു പോലെ പ്രഗത്ഭരായി വളര്‍ന്നു.
ഈ സമയത്താണ് ശ്രീരാമന്‍ അശ്വമേധ യാഗം നടത്തുന്നത്. യാഗത്തിന്റെ ഭാഗമായി സ്വതന്ത്ര മായി യാത്ര നടക്കുന്ന യാഗാശ്വം വാത്മീകി ആശ്രമത്തില്‍ കയറുമ്പോള്‍ ലവ കുശന്മാര്‍ യാഗാ ശ്വത്തെ ബന്ധിക്കുന്നു. അശ്വത്തെ ബന്ധിക്കുന്ന വര്‍ രാജാവിനെ എതൃക്കുന്നു എന്നാണു വിശ്വാ സം . അശ്വത്തിന്റെ സംരക്ഷണ ചുമതല ഏറ്റിരു ന്ന ഹനുമാന്‍ കുട്ടികളെ ഇതില്‍ നിന്ന് തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതുല്യ ധനുര്ധന്മാരായ കുട്ടികള്‍ നിഷ്പ്രയാസം ഹനുമാനെയും ബന്ധന സ്ഥനാക്കുന്നു. ഈ വിവരം അറിഞ്ഞു ഒരു സേന തന്നെ കുട്ടികളില്‍ നിന്ന് കുതിരയേയും ഹനുമാ നെയും സ്വതന്ത്രരാക്കാന്‍ അയക്കുന്നു. എന്നാല്‍ കുട്ടികള്‍ ഈ സേനയും തോല്‍പ്പിച്ചു. ഈ വിവരം അറിഞ്ഞ ശ്രീരാമന്‍ കുട്ടികളെ അഭിനന്ദിച്ചു അയോദ്ധ്യയിലേക്ക് ക്ഷണിച്ചു.
മഹര്‍ഷി വാത്മീകി എഴുതി പഠിപ്പിച്ച രാമായണ കഥകള്‍ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നു. ശ്രീരാമന്റെ രാജസദസ്സില്‍ എത്തിയ ലവ കുശ ന്മാര്‍ രാമായണ കഥ അവതരിപ്പിക്കുന്നു. മറ്റു സഹോദരന്മാരുടെ കൂടെ തന്റെ ജീവിത കഥ കേട്ട രാമന്‍ കുട്ടികള്‍ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തുന്നു. വാത്മീകി ആശ്രമത്തില്‍ വളര്‍ന്ന ഈ കുട്ടികള്‍ തന്റെ മക്കള്‍ തന്നെയാണെന്ന് ശ്രീരാമന് മനസ്സിലാകുന്നു. അദ്ദേഹം സന്തോഷ ത്തോടെ അവരെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊ ണ്ടു പോകുന്നു. സീത തന്റെ ജീവിത ലക്‌ഷ്യം സാധിച്ച എന്ന സന്തോഷത്തോടെ തന്റെ അമ്മ യായ ഭൂമീ ദേവിയുടെ കൂടെ ചേരുന്നു. ഭൂമി പിളര്‍ ന്നു അമ്മ സീതയെ സ്വീകരിക്കുന്നു. ഇതാണ് ഉത്തര രാമായണത്തിലെ കഥ. ഇതു തന്നെയകുന്നു വാ ത്മീകി ആശ്രമത്തിനു രാമായണത്തിനുള്ള പ്രാധാന്യം.
രാം തീര്‍ത് ക്ഷേത്രത്തില്‍ സീതാ ശ്രീരാമ ലവ കുശന്മാരുടെ വിഗ്രഹങ്ങള്‍ ആണ് പ്രതിഷ്ടിചിട്ടു ള്ളത്. ഒരു വ്യത്യാസം മാത്രം .നമ്മുടെ തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെപ്പോലെ കൃഷ്ണ ശില യിലോ സ്വര്‍ണത്തിലോ ഉള്ള വിഗ്രഹം അല്ല. നല്ല വെളുത്ത മാര്‍ബിളില്‍ നമ്മുടെ കലണ്ടര്‍ ദൈവ ങ്ങളെപ്പോലെ സൌന്ദര്യമുള്ള വിഗ്രഹങ്ങള്‍. ഇവിടെയും പ്രധാന ക്ഷേത്രം സുവര്‍ണ ക്ഷേത്ര ത്തിലെപ്പോലെ ഒരു കുളത്തിന്റെ നടുവിലാണ്. ശില്പ രീതിയിലും ചെറിയ സാമ്യങ്ങള്‍ കാണാം. പ്രധാന പ്രത്ഷ്ട സീതാ ദേവിതന്നെ. അതുകൊണ്ടു ഒരു ദേവീ ക്ഷേത്രം ആയ ഇവിടെ നവരാത്രി ഉത്സവം വളരെ പ്രധാനമാണ്. ഞങ്ങള്‍ ചെന്ന ദിവസം അവിടെ വലിയ തിരക്കൊന്നും ഇല്ലാ യിരുന്നു. ഞങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറി പ്രാര്‍ഥിക്കാന്‍ യാതൊരു ബുദ്ധിമുട്ടും അനുഭ വിക്കേണ്ടി വന്നില്ല. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വിഗ്രഹങ്ങളുടെ ഫോട്ടോ എടുക്കുന്നതിനു നിയന്ത്രണവും ഇല്ലായിരുന്നു ഇവിടെ. അതുകൊണ്ട് ഞങ്ങള്‍ എടുത്ത ഫോട്ടോകളും ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടിയവയും ഇതോടൊപ്പം കൊടുക്കുന്നു.