രാമൻകുളങ്ങര ഭഗവതി ക്ഷേത്രം
എറണാകുളം ജില്ലയിലെ നായരമ്പലത്തു വൈപ്പിൻ -മുനമ്പം റൂട്ടിൽ വേളിയതതാം പറമ്പ് സ്റ്റോപ്പിനടുത്ത് കിഴക്കു ഭാഗത്ത് . പ്രധാനമൂർത്തി ഭഗവതി കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട്. ഉപദേവത ശിവൻ ഗണപതി അയ്യപ്പൻ .കുംഭത്തിൽ താലപ്പൊലി ക്ഷേത്രത്തിന്റെ വടക്കേ നട ഉല്സവത്തിനു മാത്രമേ തുറക്കാറുള്ളു .മുൻപ് ഇവിടെ സത്യപരീക്ഷ നടന്നിരുന്നു .പാലിയത്തച്ച്നാണ് പരീക്ഷ നടത്തിയിരുന്നത് .കൊച്ചി രാജാവിന്റെ പാരമ്പര്യ മന്ത്രിയാണ് പാലിയത്ത് അച്ഛൻ . ഇത് അദ്ദേഹത്തിന്റെ ക്ഷേത്രവുമാണ് 1758 -ൽ സാമൂതിരി ചേന്ദമംഗലത്തു എത്തുമെന്ന് ഭയന്ന് ഈ ക്ഷേത്രത്തിലാണ് കുടുംബ സമേതം പാലിയത്തച്ഛൻ രക്ഷ നേടിയത് . ഇതിനടുത്തു ഇതേ റൂട്ടിൽ നായരമ്പലം ഭഗവതി ക്ഷേത്രം .ഇവിടെ ഭഗവതിയാണ് പ്രധാന മൂർത്തി .പടിഞ്ഞാട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട് ഉപദേവൻ ,ഗണപതി,ശിവൻ ഘൻണ്ടാ കർണ്ണൻ ,നാഗയക്ഷി .മകരം 15 മുതൽ 20 വരെ തീയാട്ട് .പാലി യത്തച്ചന്റെ നായർ പടയാളികളുടെ കേന്ദ്രമായിരുന്നു. നായരമ്പലം എന്ന് കരുതുന്നു