2019, ഏപ്രിൽ 2, ചൊവ്വാഴ്ച

കിടങ്ങൂർ ശ്രീസുബ്രമണ്യക്ഷേത്രം കോട്ടയം ജില്ല




കിടങ്ങൂർ  ശ്രീസുബ്രമണ്യക്ഷേത്രം

കേരളത്തിലെ 32  നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്ന് കിടങ്ങൂർ. ഇത് ഗ്രാമക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കിടങ്ങൂർ . ഏറ്റുമാനൂരിൽ നിന്നും  പാലാ റൂട്ടിൽ ഏഴു കിലോമീറ്റര്. മീനച്ചിലാറിന്റെ തീരത്താണ് ക്ഷേത്രം ഗൗണാറ്‌ എന്നായിരുന്നു മീനച്ചിലാറിന്റെ പഴയ പേരെന്ന് ഒരു പുരാവൃത്തമുണ്ട് .പ്രധാനമൂർത്തി   ശ്രീസുബ്രമണ്യൻ .ബാല സുബ്രമണ്യൻ എന്ന് സങ്കല്പം.  പീഠമടക്കം  അഞ്ചടിയോളം ഉയരമുണ്ട്. കിഴക്കോട്ടു ദര്ശനം അഞ്ചു പൂജ തന്ത്രി തരണനെല്ലൂർ  സ്വർണ്ണ കൊടിമരം പൂജാരിയായി പുല്ലൂർ ഗ്രാമ സഭക്കാരൻ  വേണമെന്ന് നിബന്ധനയുണ്ട് .പുറപ്പെടാ ശാന്തിയാണ്‌ .  സുബ്രമണ്യൻ കൗപീന ധാരിയും ദണ്ഡയുധപാണിയുമായതിനാൽ സ്ത്രീകൾ നാലമ്പലത്തിൽ കയറരുതെന്നു  ചിട്ടയുണ്ട്. ഉപദേവത  വിഷ്ണു ശാസ്താവ്  കൂത്തമ്പലത്തിന്റെ തൂണിൽ  മഹാമായ. ഇത് ആദ്യം വിഷ്ണു ക്ഷേത്രമായിരുന്നു എന്നാണ് പഴമ. ഗൗണാറിലൂടെ ശ്രീസുബ്രമണ്യന്റെ വിഗ്രഹം ഒഴുകി വന്നു  എന്നാണു ഐതിഹ്യം .വിഗ്രഹം പുഴമാർഗ്ഗം കൊണ്ട് വന്നതാകണം  വിഷ്ണു ക്ഷേത്രത്തിൽ  സുബ്രമണ്യനെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചു എന്ന് ചുരുക്കം .ചോഴന്മാരുടെ കാലത്തോ  കുലശേഖരന്മാരുടെ കാലത്തോ   ആയിരിക്കണം പ്രതിഷ്ഠാ എന്ന് സംശയിക്കാം . കുംഭത്തിലെ കാർത്തിക കൊടികയറി  പത്തു ദിവസത്തെ ഉത്സവം  വൃശ്ചികത്തിലെ കാർത്തിക  മകരപൂയം  വെളുത്തഷഷ്ടി എന്നി ദിവസങ്ങളിൽ   ആഘോഷം ക്ഷേത്രത്തിൽ കൂത്തമ്പലം ഉണ്ട്. കൂത്തമ്പലത്തിൽ ഒരു തൂണ് കുറു ന്തോട്ടി കൊണ്ടുള്ളതാണ്   മൂന്നടി ചുറ്റളവും 15 അടി ഉയരവുമുള്ള ഈ തൂണ് മലകുറുന്തോട്ടികൊണ്ടു  ഉള്ളതാണ്  മഴുവന്നൂർ കൊല്ലൻ  മഴുകൊണ്ട് ഈ തൂണ് ചെത്തികൊണ്ടുവന്നതാണ്  എന്ന് ഐതിഹ്യം. പഴയകാലത്തു മലകുറുന്തോട്ടി തൂണ്  ക്ഷേത്രങ്ങളിൽ വ്യാപകമായിട്ടുണ്ടായിരുന്നു എന്ന്  സൂചനകളുണ്ട് .ഗുരുവായൂരിലും. കാസർകോട് ജില്ലയിലെ  അഡൂരിലും ആദ്യം കൊടിമരം ഈ കുറുന്തോട്ടിയായിരുന്നു എന്നാണ് പഴമ  അന്തരീക്ഷത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാനുള്ള കഴിവോ ഭാഗത്താന്മാർക്കു ആരോഗ്യം പ്രദാനം ചെയ്യുവാനുള്ള  കഴിവോ ഇതിനുണ്ടായിരിക്കാം.