2019, ഏപ്രിൽ 2, ചൊവ്വാഴ്ച

ഉദയനാപുരം സുബ്രഹ്‌മണ്യക്ഷേ ത്രം vaikom

 

ഉദയനാപുരം സുബ്രഹ്‌മണ്യക്ഷേ ത്രം 
UDAYANAPURAM SUBRAMANYASWAMY TEMPLE
============================================
കോട്ടയം ജില്ലയിലെ വൈക്കം ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റര് വടക്കു മാറി സ്ഥിതി ചെയ്യുന്നു. പ്രധാനമൂർത്തി സുബ്രഹ്‌മണ്യൻ .വിഗ്രഹത്തിനു പീഠമടക്കം ആറടിയോളം ഉയരം കിഴക്കോട്ടു ദര്ശനം അഞ്ചു പൂജയുണ്ട്. രണ്ടു തന്ത്രിമാർ ഭദ്രകാളി മറ്റപ്പള്ളിയും ബംബളിയസും . വൈക്കത്തെ കീഴ്ശാന്തിയാണ് ഇവിടെ മേൽശാന്തി ഉപദേവത ഗണപതി, ദക്ഷിണാമൂർത്തി വൃശ്ചികത്തിലെ രോഹിണി ആറാട്ടായി പത്ത് ദിവസത്തെ ഉത്സവം. കാർത്തികദിവസം വലിയ വിളക്ക് വരണം എന്നാണ് ചിട്ട .ഉദര രോഗത്തിന് ഇവിടെ വഴുതന നേദ്യമുണ്ട്. സുബ്രഹ്‌മണ്യനെ കുമാരനല്ലൂരിൽ പ്രതിഷ്ഠിക്കാൻ ചേരരാജാവ് അവിടെ ക്ഷേത്രം പണിതീർത്തു .ആക്ഷേത്രത്തിൽ മധുരയിൽ നിന്നും വന്ന ഭഗവതി ഇരുന്നപ്പോൾ ഭഗവതിയെ പ്രതിഷ്ഠിക്കാൻ ഇവിടെ പണിതീർത്ത ക്ഷേത്രത്തിൽ സുബ്രഹ്‌മണ്യനെ പ്രതിഷ്ഠിച്ച് എന്നാണ് ഐതിഹ്യം .ചേരരാജാക്കന്മാരുടെ ചേര രാജ്യം ഇടയ്ക്കിടയ്ക്ക് ആക്രമിക്കുകയോ ബന്ധുത്വം കൊണ്ട് കേരളവുമായി ബന്ധപ്പെടുകയോ ചെയ്തിരുന്ന ചോഴ രാജാക്കന്മാരുടെ കാലത്തു കേരളത്തിൽ പലയിടത്തും സുബ്രഹ്‌മണ്യപ്രതിഷ്ടകൾ നടന്നിട്ടുണ്ട് അക്കാലത്തു പ്രതിഷ്ഠിച്ച ക്ഷേത്രമായിരിക്കാം. വൈക്കത്തപ്പന്റെ മകനാണ് ഉദയനാപുരം സുബ്രഹ്‌മണ്യൻ എന്നാണ് വിശ്വാസം ആറാട്ട് ദിവസം വൈക്കത്തും കൂടിപൂജയുണ്ട് വൈക്കം ക്ഷേത്രത്തിലെ 108 ഊരാളന്മാർ തന്നെയായിരുന്നു ഉദയനാപുരത്തും ഊരാളന്മാർ .ക്ഷേത്രം ഇപ്പോൾ തിരുവതാംകൂർ ദേവസം ബോർഡ് . മേനോട് വകശ്രീ നാരായണമംഗലം ക്ഷേത്രം ഇതിനടുത്താണ് ഇവിടെ നിന്നും എറണാകുളം റൂട്ടിൽ രണ്ടുകിലോമീറ്റർ പെരുമ്പള്ളിയാഴം മനക്കാരുടെ പിതൃകുന്നം വിഷ്ണു ക്ഷേത്രം കർക്കിടകത്തിൽ ഇവിടെ പിതൃബലി പ്രധാനം .പടിഞ്ഞാട്ടു ദര്ശനം .വൈക്കത്തുനിന്നും ഒരുകിലോമീറ്റർ കിഴക്കു പെരുമ്പള്ളിയാഴം മനയുടെ അയ്യർക്കുളങ്ങര ക്ഷേത്രവുമുണ്ട്. ഇവിടെ പ്രധാനമൂർത്തി മഹിഷാസുര മർദ്ദിനി കിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജ. ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള കുളം കുന്തിയ്ക്കു കുളി ക്കാന് വേണ്ടി കുഴിച്ചതാണെന്നു ഐതിഹ്യം .ഇവിടെ കുംഭത്തിലെ ഭരണിയ്ക്കു തീയാട്ട് ഉണ്ട്, കൂടാതെ ഈ പ്രദേശത്തു കുലശേഖരമംഗലത്തിനടുത് മറവന്തുരുത് പഞ്ചായത്തിൽ പടിഞ്ഞാട്ടു ദർശനമായി മേല്പറമ്പത് ഭദ്രകാളി ക്ഷേത്രവും ഉണ്ട് ഇവിടെ പത്തമുദായം ആറാട്ടായി ആര് ദിവസത്തെ ഉത്സവം തന്ത്രി മനയത്താറ്റ് മന .ചന്ദ്രശേഖരൻ തിരുമനസ്സ് .വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകംഭക്തന്മാരെആകർഷിക്കുന്നു.ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്.. വൈക്കത്തെ കൊടിയേറ്റ് ഉദയനാപുരത്തും, ഉദയനാപുരത്തേത് വൈക്കത്തും അറിയിക്കുന്ന ചടങ്ങും ഇതിൽപ്പെടുന്നു. 
പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങിനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.
ഉദയനാപുരത്തപ്പന്റെ വരവാണ്‌ അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്‌. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പനെ യാത്രയയപ്പ്‌ നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയ ശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്
വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങൾ എതിരേൽക്കുന്നത്.
വലിയ കാണിക്ക”
തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ “വിട പറച്ചിൽ” എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം