ഭൂത യജ്ഞം
<><><><><><><>
മനുഷ്യരെ മാത്രമല്ല പക്ഷിമൃഗാദികളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. വിശക്കുന്ന ജീവിക്ക് അന്നം നൽകുകയും വേണം. അവരുടെ നാശത്തിനു കാരണഭൂതരാകാതെ യത്നിക്കുകയും ചെയ്യുന്നതിനെ ഭൂതയജ്ഞം എന്നും ആചാര്യന്മാർ പറയുന്നുബലിവൈശ്വദേവയജ്ഞമെന്നുകൂടി ഈ ഭൂതയജ്ഞാത്തിലും ചടങ്ങുകളുണ്ട്. ഗൃഹസ്ഥാശ്രമി ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പതിതർ രോഗാതുരർ വളർത്തുമൃഗങ്ങൾ മറ്റു പക്ഷിമൃഗാദികൾ എന്നിവയ്ക്കും തിനും ജലവും നൽകണമെന്നുണ്ട്. മംഗളകർമ്മത്തിനും ശുദ്ധാഹാരത്തിനും ചാണകം പാൽ മുതലാവ തരുന്ന പശുകുലത്തെ സംരക്ഷിക്കേണ്ടതിൽ അമാന്തം കാണിക്കരുതെന്നും പ്രത്യേകം നിർദ്ദേശിക്കുന്നു. അറിഞ്ഞും അറിയാതെയും നാം ചവുട്ടിയും മെതിച്ചും മറ്റും എത്രയോ കൊല്ലുന്നുണ്ട് , അതിന്റെ പ്രായശ്ചിത്തത്തിനും ഭക്ഷണശുദ്ധിക്കും ഭൂതയജ്ഞം ഉപകരിക്കുന്നു .
ഉപദ്രവകാരികളായ ജന്തുക്കൾപോലും മനുഷ്യരെ ഭയന്നു ജീവിക്കുന്നു. മനുഷ്യർ അവർക്കെല്ലാം ഉപദ്രവകാരികളാണ്. മനുഷ്യർക്ക് ജന്തുക്കളോടും ഋണബാദ്ധ്യതകളുണ്ടെന്ന കാര്യം മറക്കാവതല്ല. അക്കാരണത്താൽ തന്നെ ഈ ഋണബന്ധനമോചനാർത്ഥം എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ആർദ്രതയുള്ളവരുമായി വർത്തിക്കേണ്ടത് മനുഷ്യധർമ്മമാകുന്നു. ഭൂതയജ്ഞത്തിലൂടെ ഈ ബോധം വികസിക്കേണ്ടതാകുന്നു.
ബ്രഹ്മയജ്ഞം
വേദംചൊല്ലിക്കൊടുക്കുന്നത് ബ്രഹ്മയജ്ഞം. പ്രഭാതത്തിൽ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്ഗ്രന്ഥങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക, എന്നതാണ് ബ്രഹ്മയജ്ഞം.
ഇന്ന് പഠന വിഷയത്തിൽ ഇന്ന് ധാരാളം ലോപം വന്നുചേർന്നീട്ടുണ്ട്. രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക. *പഞ്ചാക്ഷര മന്ത്രം (നമശ്ശിവായ) എങ്കിലും 108 പ്രാവശ്യം രണ്ടുനേരവും ജപിക്കുന്നത് നന്നായിരിക്കും.
ഇത് ഋഷിയജ്ഞമെന്നും പറയപ്പെടുന്നു. വേദാദിധർമ്മശാസ്ത്രങ്ങൾ കൃത്യനിഷ്ഠയോടെ സ്വാദ്ധ്യായം ചെയ്തുപഠിക്കുന്നതും അതേ അടിസ്ഥാനത്തിൽ ആവിശ്യമുള്ള ലൗകിക വിജ്ഞാനങ്ങൾ അഭ്യസിക്കുന്നതും അവ മറ്റുള്ളവരു പഠിക്കുന്നതിനും പരിശീലിക്കുന്നതിനും വേണ്ട ഒത്താശകൾ ചെയ്തുകൊടുക്കുന്നതും ബ്രഹ്മയജ്ഞമാണ് . ഇതിനാൽ വിദ്യയും മേധാശക്തിയും ധർമ്മവും മനസംസ്ക്കാരവും അഭിവൃദ്ധിപ്പെടുന്നു.
അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അറിഞ്ഞ വിദ്യ അറിയാത്തവർക്കും ദാനം ചെയ്യാൻ സദാ സന്നദ്ധനായിരിക്കണം. ഉരുവിട്ട് പഠിച്ചതുകൊണ്ട് മാത്രം കാര്യമായില്ല . സൂക്ഷ്മഭാവത്തിൽ ഗ്രഹിക്കണം. വേദം, ഉപനിഷത്ത് , ഭഗവത് ഗീത, ഭഗവതം തുടങ്ങിയ ധർമ്മ ഗ്രന്ഥങ്ങളിൽ അല്പല്പമെങ്കിലും സ്വാദ്ധ്യായം ചെയ്ത് പൂർണ്ണമാവുമ്പോൾ അതിന്റെ വാച്യാർത്തവും, ഭാവാർത്ഥവും ഗ്രഹിക്കണം. ഇങ്ങനെ ഓരോ ഗ്രന്ഥവും സ്വാദ്ധ്യായം ചെയത് ഗ്രഹിക്കാവുന്നതാണ്. ഋഷി പാരമ്പര്യമനുസരിച്ച് നമ്മുക്ക് സിദ്ധിച്ചിട്ടുള്ള പൈതൃകസമ്പത്താണിത് . സ്വാദ്ധ്യായം മൂലം നാം ഋഷിമാരെ സദ്ഗുരുഭാവേന പൂജിക്കുന്നവരും ബഹുമാനിക്കുന്നവരുമാകണം. ബാഹ്യമായും നമ്മുടെ ഈ അറിവിന് പൂർവ്വികാരം മഹർഷിമാരോട് കടപ്പെട്ടിരിക്കുന്നു. ഈ കടപ്പാട് നിവർത്തിക്കുന്നത് സ്വാദ്ധ്യായം സൂക്ഷ്മഭാവത്തിലാവുമ്പോഴാണ്. ബ്രഹ്മയജ്ഞാത്തിന്റെ ആന്തരാർത്ഥം തന്നെ സകല അദ്ധ്യായനവും യജ്ഞാർത്ഥമായിരിക്കണമെന്നാണ്. അതായത് നാം പഠിക്കുന്നത് പഠിപ്പിക്കുവാനകണം . അദ്ധ്യാപനവും ധർമ്മാചരണവും മറ്റും പ്രതിഫലേച്ഛ കൂടാതെ ചെയ്താൽ അതും ബ്രഹ്മയജ്ഞത്തിലുൾപ്പെടുന്നു. ആത്മീയത