2019, ഏപ്രിൽ 4, വ്യാഴാഴ്‌ച

ജന്മം എന്നത് അനുഭവങ്ങളാണ്.



ജന്മം എന്നത് അനുഭവങ്ങളാണ്.

പല ജന്മങ്ങളിലൂടെ പരമമായ ശാന്തിയെ പ്രാപിക്കും എന്ന് ഗീത പറയുന്നത് ഒരുപാട് അനുഭവങ്ങളിലൂടെ സത്യം അറിയും എന്നതിനെയാണ്. എന്തെങ്കിലും കാരണവശാല്‍ അറിയാനുള്ള ശ്രമത്തിനിടയില്‍ ഈ ദേഹം വെടിയെണ്ടിവന്നാല്‍ സൂക്ഷ്മശരീരം അടുത്ത ദേഹത്തിലൂടെ ആ അന്വേഷണം തുടരും. ഈ ജന്മത്തില്‍ അപരിചിതമായ കാര്യങ്ങള്‍ ആദ്യകാഴ്ചയില്‍ തന്നെ പരിചിതമായി തോന്നുന്നത് അതിനാലാകാം. ആത്മസാക്ഷാത്കാരത്തിനായുള്ള മാര്‍ഗത്തോട്‌ അങ്ങേയറ്റം നീതി പുലര്‍ത്തണം. യോഗ രഹസ്യം അറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും കര്‍മഫലങ്ങളെ അതിജീവിക്കുന്നു.
യോഗി തപസ്വികളെക്കാള്‍, ജ്ഞാനികളെക്കാള്‍, കര്‍മ്മങ്ങളെക്കള്‍ ശ്രേഷ്ടനാണ്. യോഗി പരമസത്യവുമായി ചേര്‍ന്നവനാണ്. താദാത്മ്യം പ്രാപിച്ചവനാണ്. ഉൾകൊണ്ടതുമായി താദാത്മ്യം പ്രാപിച്ച് സ്വജീവിതത്തെ വ്യാപാരങ്ങളില്‍ അനുഭവിക്കുന്നവനായിരിക്കണം. അറിവിലും കര്‍മ്മത്തിലും ചേര്‍ച്ചയുണ്ടാകണം.
ആശ്രമത്തില്‍ വിദ്യയഭ്യസിച്ച മഹാബ്രാഹ്മണന്‍ കൌശികന്‍ പരംപോരുളിനെ അറിഞ്ഞത് വീട്ടമ്മയില്‍ നിന്നും ഇറച്ചി വെട്ടുകാരില്‍ നിന്നുമാണ്. തന്നെ അറിയുന്നതിലൂടെ സര്‍വ്വം അറിയുകയാണ് ജ്ഞാനം. തന്നെത്തന്നെ അശ്രമമായിക്കണ്ട് അങ്ങേയറ്റം ആസക്തിയോടെ സമഗ്രമായി ജ്ഞാനത്തെ അറിയണം. ഈശ്വരനെ കുറിച്ച് "കുറച്ചറിയല്‍ അസാദ്യമാണ്.
ഏതു അറിഞ്ഞിട്ടു ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞുതരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്.(തത് ത്വം അസി). ഇത് ഉപദേശ വാക്യമാണ്. ഇത് കേട്ടവര്‍ അറിവ് ബ്രഹ്മമാണ് എന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മം ആണെന്നും (അയമാത്മാ ബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവവാക്യമായി അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാകുന്നു- പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളെ ഇതിനായി യാത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളെ താത്വികമായി ശരിയാംവണ്ണം അറിയുന്നുള്ളൂ.


ചൂഡാകർമ്മം:-


കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.
തൃതീയേ വർഷേ ചൗളം
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-
ഷതിലാനാം പൃഥക് പൂർണ്ണാശരാവാണി
നിദധാതി സാംവത്സരികസ്യ ചൂഡാകരണം
എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു.
വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്
" ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ
ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ
ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേ
തനും ദീർഘായുത്വായ വർച്ചസേ
എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,
"ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി"
ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം.
"ഓം യത്ക്ഷുരേണ മർചയതാ സുപേശസാ
വപ്താ വപസികേശാൻ ശുദ്ധി
ശിരോമാസ്യായുഃ പ്രമേഷിഃ
ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .
മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം .


കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ " ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ...