2019, ഏപ്രിൽ 2, ചൊവ്വാഴ്ച

കിരാലൂർ ശിവക്ഷേത്രം തൃശൂർ ജില്ല




കിരാലൂർ  ശിവക്ഷേത്രം 
തൃശൂർ ജില്ലയിലെ കിരാലൂരിൽ. വടക്കാഞ്ചേരി-കേച്ചേരി റൂട്ടിലെ ചുങ്കം സ്റ്റോപ്പിൽ നിന്നും  രണ്ടു കിലോമീറ്റര്  തെക്കു ഭാഗത്തു . പ്രധാനമൂർത്തി ശിവൻ .കിരാതമൂർത്തിയാണ്  ഈ ക്ഷേത്രത്തിന്റെ പേരായ കിരാതനല്ലൂരാണ് കിനാലൂർ ആയതെന്നു പഴ്മയുണ്ട് .ശിവന്റെ ധ്യാനങ്ങളിൽ പ്രധാനം കിരാത മൂർത്തിയുടേതാണെന്നും കേരളത്തിൽ വിശ്വാസ്മുണ്ടു . മയിൽ പീലിയണിഞ്ഞ മനോഹരമായ തലമുടിയോടുകൂടിയതും ഉച്ചമലരിപ്പൂപോലെയുള്ള അധരമുള്ളതും  മഞ്ഞനിറം കലർന്ന ഉന്നത ശിരസ്സുള്ളതും മേഘം പോലെ  കറുത്ത മുഖമുള്ളതും  വില്ലും അമ്പും ധരിച്ച ശോഭിക്കുന്ന കൈകളുള്ളതും ഭയാനകമായ മുനയുള്ള ചുരിക ധരിച്ച അരക്കെട്ടിൽ  നീലാംബ രമുള്ളതും  കറുത്തതുമായ  ശിവന്റെ ഈ വേഷത്തെ രോഗശമനത്തിനായി വീണ്ടും വീണ്ടും   ധ്യാനിക്കുന്നു. . പഴയകാലത്ത് വാരം നടന്നിരുന്ന  ക്ഷേത്രമാണ്. വട്ട ശ്രീകോവിൽ  കിഴക്കോട്ടു ദര്ശനം  രണ്ടുനേരം പൂജ  ഉപദേവത  ഗണപതി  മാടമ്പ് മന  വക ക്ഷേത്രമായിരുന്നു  ഇപ്പോൾ കൊച്ചി ദേവസം ബോർഡ്