2019, ഏപ്രിൽ 1, തിങ്കളാഴ്‌ച

പോലൂർ സുബ്രമണ്യക്ഷേത്രം കോഴിക്കോട് ജില്ല




പോലൂർ സുബ്രമണ്യക്ഷേത്രം 
കോഴിക്കോട് ജില്ലയിലെ കറുവട്ടൂർ പഞ്ചായത്തിൽ .കോഴിക്കോട് -പറമ്പിൽ ബസാർ  റൂട്ടിൽ കുനി യേടത്തുതാഴം മുക്ക് സ്റ്റോപ്പിന് അടുത്ത് . പ്രധാനമൂർത്തി സുബ്രമണ്യൻ .ഇരിക്കുന്ന സുബ്രമണ്യനാണ് (തൃശൂർ അയ്യന്തോളിലെ തൃക്കുമാരം കുടത്തും ഇരിക്കുന്ന സുബ്രമണ്യനാണ് ) വിഗ്രഹത്തിന്റെ ഒരു കൈയിൽ എഴുത്താണിയും ഗ്രന്ഥവും  എന്ന് കരുതുന്നു. അപൂർവ പ്രതിഷ്ഠയാണ്  വിദ്യാഭ്യാസത്തിനു ഈ മൂർത്തിയെ ഭജിയ്ക്കും  ക്ഷേത്രത്തിൽ എഴുത്തിനിരുത്തലും ഉണ്ട്. രണ്ടുനേരം പൂജ ഉപദേവത  ഗണപതി,വേട്ടയാക്കാരൻ, അയ്യപ്പൻ  മകരത്തിലെ പൂയം ആഘോഷം   പഞ്ചാമൃതാഭിഷേകമാണ് .പ്രധാന വഴിപാടുകൾ  ഈ ക്ഷേത്രത്തിന്റെ നിർമാണം  ഒരു കാലത്തും പൂർത്തിയാകില്ലന്നു വിശ്വാസമുണ്ട് പോലൂർ ക്ഷേത്രത്തിന്റെ പണിമാതിരി എന്നൊരു ചൊല്ല് തന്നെയുണ്ട്  ഒരു വ്യാഴാഴ്ചയാണ് ക്ഷേത്രം പണി തുടങ്ങിയത്  ഇത് കണ്ടു ഒരു സന്യാസീ  ഒരു കാലത്തും ഈ ക്ഷേത്രം പണിതീരില്ലാന്നു പ്രവചിച്ചു .എന്നുമാണ് വിശ്വാസം പെർളാതിരിയുടെ പ്രധാനക്ഷേത്രങ്ങളിൽ ഒന്നായിരുന്നു.  പിന്നീട് കൈസ്ഥാനികളായി ഒരു മൂസ്സത് കുടുംബത്തിന്റെയും  അതിനു ശേഷം വാര്യരുടെയും കൈവശമായിരുന്നു   ഇപ്പോൾ കമ്മിറ്റി