പളുങ്കിൽ ക്ഷേത്രം തൃശൂർ
നാലു പ്രധാന മൂർത്തികളുള്ള കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന് തൃശൂർ ജില്ലയിലെ കിള്ളിമംഗലത്ത്. പാഞ്ഞാൾ പഞ്ചായത്തു .നാലുപ്രധാനമൂർത്തികളിൽ മൂന്നുപേർ ശിവന്മാരാണ് .ഒന്ന് വിഷ്ണു ശിവന്മാർ കിഴക്കോട്ടും വിഷ്ണു പടിഞ്ഞാട്ടും ദര്ശനം വിഷ്ണു നരസിംഹമൂർത്തി സങ്കൽപ്പത്തിലാണ് .നടുവിലെ ശിവനും വിഷ്ണുവും വട്ട ശ്രീകോവിലാണ് . ശിവലിംഗത്തിൽ ഒന്ന് വെളുത്തതാണ് പളുങ്കു ക്ഷേത്രം എന്ന പെരുവരുവാൻ കാര ണം ഈ വെളുത്ത ശിവലിംഗമുള്ളതുകൊണ്ടാണ് .രണ്ടു നേരം പൂജയുണ്ട്. ഉപദേവത തെക്കോട്ടു ദർശനമായി ഗണപതി മൂന്നു ഭദ്രകാളി .ഗണപതിയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട് ഇടത്തെ കൊമ്പു നഷ്ടപ്പെട്ടു രൂപത്തിലാണ് ഒറ്റയപ്പവും,മലർ പറയും ഇവിടെ പ്രധാന വഴിപാട് ശുകമഹിർഷി പ്രതിഷ്ഠിച്ച് എന്ന് ഐതിഹ്യം .ക്ഷേത്രങ്ങളിൽ വടക്കേ അറ്റത്തുള്ള ശിവക്ഷേത്രം 100 കൊല്ലം മുൻപ് പ്രതിഷ്ടിച്ചതാണ് കിള്ളിമംഗലത്ത് മന എന്ന നടുവത്ത് മനയുടെ ക്ഷേത്രം കുന്നംകുളത്തിനടുത്ത് പാറേമ്പാടത്ത് അകതിയൂരിലും നടുവത്തു മനയ്ക്കു ക്ഷേത്രമുണ്ട്. അവിടെ രണ്ടു പ്രധാനമൂർത്തികൾ ശിവനും വിഷ്ണുവും