കൊയ്‌പ്പുള്ളി ക്ഷേത്രം ,മലപ്പുറം ജില്ല
മലപ്പുറം ജില്ലയിലെ വന്നേരിയിൽ പെരുമ്പടപ്പ് പഞ്ചായത്തിൽ .കൊച്ചി രാജവംശമായി മാറിയ പെരുമ്പടപ്പ് രാജവംശത്തിന്റെ ആസ്ഥാനം ഈ ക്ഷേത്രത്തിനടുത്താ യിരുന്നു.രാജവംശത്തിൻറെ ക്ഷേത്രമാണ് ക്ഷേത്രത്തിന്റെ മുന്നിൽ ആറു ഏക്കർ സ്ഥലമുണ്ട്. ഗുരുവായൂരിൽ നിന്നും ആൽത്തറവഴി പൊന്നാനി റൂട്ട്.രണ്ടു പ്രധാന മൂർത്തികൾ ശിവനും വിഷ്ണുവും.പടിഞ്ഞാട്ടു ദര്ശനം. രണ്ടയു നേരം പൂജ. ഇപ്പോൾ ഉതസവമില്ല ,മകരത്തിലെ മൂന്നാമത്തെ ശനിയാഴ്ച പറയർ വേലയുണ്ട്. കൊച്ചി രാജാവിന്റെ സംരക്ഷകർ എന്ന് കരുതുന്ന തച്ചെത്തനായർ കുടുമ്പത്തിൻറെ ശാഖാ ഈ ക്ഷേത്രത്തിന്റെ അടുത്തുണ്ട്. തൃപ്പുണിത്തുറ കോവിലകചതു ഒരു ശിശു ജനിച്ചാൽ ഈ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള മണ്ണ് കൊണ്ടുപോയി ആദ്യം അതിൽ കിടത്തുകഎന്നൊരു പതിവുണ്ടായിരുന്നു. ഏതു പ്രധാനകാര്യത്തിനും കൊച്ചി രാജാക്കൻ മാർ കൊയപ്പാള്ളി തേവർക്കു കലം വഴിപാട് നടത്തിയിരുന്നു. ഈ ക്ഷേത്രത്തിനടുത്തുള്ള ചിത്രകൂടത്തിൽ (പൂകൈത്ത) വെച്ചായിരുന്നു. കൊച്ചി രാജവംശത്തിലെ അവസാന പെരുമാൾ രാമവർമ്മ കുലശേഖരന്റെ (1090 -1102 )സഹോദരിയ്ക്കു പെരുമ്പടപ്പ് നമ്പൂതിരിയുലുണ്ടായ പുത്രനാണ് സ്വരൂപത്തിന്റെ സ്ഥാപകൻ എന്നാണു നിഗമനം ഈ ഇല്ലം അന്യം നിന്നതിനാൽ പഴയന്നൂർ ക്ഷത്രിയ സ്വരൂപത്തിലുണ്ടായിരുന്ന പെരുമ്പടപ്പ് നമ്പൂതിരിയുടെ സന്താനങ്ങൾ പെരുമ്പടപ്പ്സ്വരൂപത്തിലെ സ്ഥാനങ്ങൾക്ക് ആഹാരമായി എന്ന് പുരാവൃത്തം .പന്നിയൂർ കഴകത്തിലെ വാൾ നമ്പിയായ കക്കാട്ട് ഭട്ടതിരി ഇവർക്ക് താമസിക്കാൻ വന്നേരി ഒഴിഞ്ഞു കൊടുത്തതാണെന്നും പറയുന്നുണ്ട്. കേരളത്തിലെ സകല ക്ഷേത്രിയരുടെയും മൂലം വന്നേരിയാണത്രെ. ചേരവംശത്തിന്റെ കിരീടം പള്ളി ശം ഖ് ,വീരമദ്ദളം മുത്തുമാല,ചെങ്കോൽ, ഇവ അഞ്ചും അവരുടെ സ്വരൂപ ക്ഷേത്രമായിരുന്ന തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ കോവിലധികാരസ്ഥാനം ലഭ്ച്ചതു. ഈ വംശത്തിനാണെന്നു പുരാവൃത്തമുണ്ടു.കേരളോത്പത്തിയിൽ പറയുന്ന നാടുകളിൽ ഒന്നാണ് പെരുമ്പടപ്പ് ക്ഷേത്രം ഇപ്പോൾ കൊച്ചി ദിവസം ബോർഡ്. മലപ്പുറം ജില്ലയിൽ കൊച്ചി ദിവസം ബോർഡിന്റെ കൈവശമുള്ള ഏക ക്ഷേത്രം ഇതാണ്. പെരുമ്പടപ്പിൽ പാട്ടളേശ്വരം ശിവക്ഷേത്രവുമുണ്ട്. ചെറിയ ക്ഷേത്രമാണെകിലും ഇത് പെരുമ്പടപ്പ് കാവൽ പട്ടാളത്തിന് വേണ്ടി പ്രതിഷ്ഠിച്ച ക്ഷേത്രമാണ് എന്ന് പറയപ്പെടുന്നു. ഇവിടെ കിഴക്കോട്ടു ദർശനമായി ശിവൻ. തെങ്ങിൽ നമ്പീശന്റെ ക്ഷേത്രമായിരുന്നു. ഇപ്പോൾ നാട്ടുകാർ കമ്മിറ്റി. നിത്യപൂജയുണ്ട് ഇതിനടുത്തതായിരുന്നു സോമേശ്വരം ക്ഷേത്രം. തകർന്നു പോയി. പെരുമ്പടപ്പ് പഞ്ചായത്തിൽ ചാലുകുളങ്ങര ക്ഷേത്രവുമുണ്ട് .
പെരുമ്പടപ്പ് കോടത്തൂര്‍ ചാലുകുളങ്ങര അയ്യപ്പക്ഷേത്രത്തില്‍ ചെമ്പോല പൊതിഞ്ഞ ശ്രീകോവില്‍സമര്‍പ്പണവും പുനഃപ്രതിഷ്ഠാ ചടങ്ങും നടന്നു. ശ്രീകോവില്‍ സമര്‍പ്പണം ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി മനോജ് എമ്പ്രാന്തിരിയും പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിയും നേതൃത്വംനല്‍കി.
ഉണ്ണിയാടിചരിതം, കോകിലസന്ദേശം എന്നീ ഗ്രന്ഥങ്ങളില്‍ പെരുമ്പടപ്പ് വന്നേരിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അയിരൂര്‍കോവിലകം, കൊരട്ടിക്കരമന, ചേരിയത്ത് ചേന്നമംഗലത്ത് മന, കൊച്ചിന്‍രാജാക്കന്‍മാരുടെ ആസ്ഥാന അമ്പലമായ കൊയപ്പുള്ളി ക്ഷേത്രം, ചാലുകുളങ്ങര ക്ഷേത്രം, കോടത്തൂര്‍ കൊയ്പാമഠം ക്ഷേത്രം, പട്ടാളേശ്വരംക്ഷേത്രം, മന്ത്രവാദത്തില്‍ പേരുകേട്ട കാട്ടുമാഠം മന, അവരുടെ കുലദൈവക്ഷേത്രമായ മണക്കാട്ട് മുത്തശ്ശിയമ്മക്ഷേത്രം, കോഴിക്കോട് സാമൂതിരി കോവിലകം വകയായ പാലപ്പെട്ടി ക്ഷേത്രം എന്നിവയെല്ലാം രാജഭരണകാലവുമായും, രാജപരമ്പരകളുമായും ബന്ധപ്പെട്ട ചരിത്രശേഷിപ്പുകളാണ്
പരിസരപ്രദേശങ്ങളിലെ പറമ്പുകള്‍ക്കും കുന്നുകള്‍ക്കുമുള്ള പേരുകളും പഴയ കൊട്ടാരഭരണത്തിന്റെ പ്രത്യേകതകളെ ഓര്‍മ്മിപ്പിക്കുന്നവയാണ്. തൂപ്പില്‍ പറമ്പ്, കോണിപ്പറമ്പ്, കച്ചേരിക്കാട്, അടിയാര്‍കുളം, തവളക്കുന്ന് (താവളക്കുന്ന്), പട്ടേരിക്കുന്ന് (പടയേറിക്കുന്ന്) തുടങ്ങിയവ ഉദാഹരണം. കര്‍മ്മശാസ്ത്രം, വ്യാകരണം(അറബിക്), തര്‍ക്കശാസ്ത്രം, വാനശാസ്ത്രം എന്നിവകളില്‍ അപാരപാണ്ഡിത്യമുണ്ടായിരുന്ന ഒരുപാട് പ്രഗത്ഭമതികള്‍ പെരുമ്പടപ്പ് ഗ്രാമത്തിലുണ്ടായിരുന്നു. ഇതില്‍ മണലില്‍ സൈനുദ്ദീന്‍ മുസ്ളിയാര്‍ അവര്‍കളുടെ ശിഷ്യത്വം സ്വീകരിച്ച്, പിന്നീട് പുത്തന്‍പള്ളിയില്‍ സ്ഥിരതാമസമാക്കി, ഭക്തിമാര്‍ഗ്ഗം സ്വീകരിച്ച പണ്ഡിതശ്രേഷ്ഠനായിരുന്നു പുത്തന്‍പള്ളി മൂപ്പര്‍. അദ്ദേഹം, മുസ്ളീങ്ങള്‍ക്കു കൂടി ഭൌതിക വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി, പുത്തന്‍പള്ളിയോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ അമ്മു മുസ്ള്യാര്‍ എന്നാരാളെ വെച്ച്, ആരംഭം കുറിച്ച പള്ളിക്കൂടം കാലാന്തരത്തില്‍ വികസിച്ചുവലുതായി വന്നതാണ് ഇന്നത്തെ പാറ എല്‍.പി.സ്കൂള്‍.
പുരാതനമായ മുളക്കാംപറമ്പ് കളരി, അക്കാലത്തെ ഭരണാധികാരികള്‍ക്കു വേണ്ടി മിടുമിടുക്കന്മാരായ സേനാനായകരെയും പടയാളികളേയും സൃഷ്ടിച്ചെടുത്തിരുന്നതാണ്. പ്രസ്തുത കളരിയോടൊപ്പം പരദേവതയായ ഭദ്രകാളിയുടെ ക്ഷേത്രവുമുണ്ട്. പെരുമ്പടപ്പ് സ്വരൂപത്തില്‍ നിന്ന് രാജകീയ സ്ഥാനമാനങ്ങളും സേനാനായകത്വവും മറ്റ് അതുല്യപദവികളും മുളക്കാംപറമ്പത്ത് കളരിക്ക്, കല്‍പിച്ചു കിട്ടിയിരുന്നു. സേനകളെ പരിശീലിപ്പിച്ചെടുത്തിരുന്ന കളരിയും ക്ഷേത്രവും ഇന്നും നാശനഷ്ടങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നുണ്ട്.
നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ചിറവെല്ലുന്ന ഊരായ ചെറുവല്ലൂരില്‍ മുമ്പുണ്ടായിരുന്ന അമ്പലമാണ് ചെറുവള്ളൂര്‍ നരസിംഹക്ഷേത്രം. ഇന്നുള്ള തൃക്കേക്കടവ് പാലത്തിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്നതാണ് പ്രസ്തുത ക്ഷേത്രം. അതിനു തെക്കുകിഴക്കുഭാഗത്തായുണ്ടായിരുന്ന മണലിയാര്‍കാവും കിഴക്കുഭാഗത്തെ ശിവക്ഷേത്രവും ഇന്നുമുണ്ട്. പാലപ്പെട്ടിക്ഷേത്രത്തിലെ മീനഭരണിയും അതിനോടനുബന്ധിച്ച് നടത്തിവരുന്ന പാവക്കൂത്തും സവിശഷ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. തിയ്യത്തെ കുംഭഭരണി, കാട്ടുമാഠം ഭഗവതിക്ഷേത്രത്തിലെ, മീനം 15-ാം തിയതിയിലെ ഭഗവതിപ്പാട്ട് എന്നിവ ഏറെ പ്രശസ്തിയുള്ളതാണ്.