2019, ജനുവരി 25, വെള്ളിയാഴ്‌ച

ഹസ്രത് കമാർ അലി ദർവേഷ് ദർഗ



ഹസ്രത് കമാർ അലി ദർവേഷ് ദർഗ




വിശ്വാസത്തിന് ഒരു മലയെ മാറ്റാൻ സാധിക്കുമോ? ഭക്തിയ്ക്കും വിശ്വാസത്തിനും വലിയ പ്രാധാന്യം കല്പിക്കുന്ന ഒരു നാട്ടില്‌ ജീവിക്കുന്ന നമുക്ക് പറ്റും എന്ന് ഉത്തരം പറയുവാൻ സാധിക്കുമെങ്കിലും എങ്ങനെ എന്നതിന് ഉത്തരം ഇല്ല. എന്നാൽ ഒരിക്കലും വിശദീകരിക്കുവാനും വിശ്വസിക്കുവാനും ആകാത്ത കാര്യങ്ങള്‍ കൺമുന്നിൽ സംഭവിക്കുമ്പോൾ അറിയാതെയാണെങ്കിലും വിശ്വസിച്ചു പോകുന്ന കുറച്ച് കാര്യങ്ങളുണ്ട്. അതിലൊന്നാണ് പൂനെയിലെ ഈ ദർഗ. വിശ്വാസം കൊണ്ട് വെറും ചൂണ്ടു വിരലിന്റെ ശക്തി ഉപയോഗിച്ച് ഒരു വലിയ കല്ല് പറപ്പിക്കുന്ന ഇവിടുത്തെ കാഴച കണ്ടാൽ ആരും അറിയാതെയെങ്കിലും ഇതൊക്കെ വിശ്വസിച്ചു പോകും...മുംബൈ നഗരത്തിൽ നിന്നും 16 കിലോമീറ്റർ അകലെ പൂനെയോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദർഗയാണ് ഹസ്രത് കമാർ അലി ദർവേഷ് ദർഗ. പൂനെ സതാര ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഇതിന് പ്രത്യേകതകൾ ധാരാളമുണ്ട്. പൂനെയിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിക്കണം ഇവിടെ എത്താൻ.


ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അത്ഭുതം വിശ്വാസം കൊണ്ട് ഒരു മലയെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് മതഗ്രന്ഥങ്ങൾ പറയുന്നുണ്ട്. എന്നാൽ അതു വിശ്വസിക്കുവാൻ പലർക്കും സാധിച്ചിട്ടില്ലെങ്കിലും ഇവിടെ അതിനു ചേർന്ന ഒരത്ഭുതമാണ് നടക്കുന്നത്. ശാസ്ത്രത്തിനു പോലും ഇതുവരെയും വിശദീകരിക്കുവാൻ സാധിക്കാത്ത ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഒരു കല്ല്
പൂനെയിലെ ശിവാനിപൂർ എന്നുപേരായ ഗ്രാമത്തിലാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരു കല്ലുള്ളത്. ഹസ്രത് കമാർ അലി ദർവേഷ് ദർഗയിലാണ് ഇതുള്ളത്. ഒട്ടേറെ കഥകളും മിത്തുകളും ഒക്കെയുള്ള ഈ കല്ലിന് അത്ഭുത ശക്തികൾ ഉണ്ട് എന്നാണ് ഇവിടെ എത്തുന്നവർ വിശ്വസിച്ചു പോരുന്നത്. വെറും ചൂണ്ടു വിരലിന്റെ ശക്തി മാത്രം ഉപയോഗിച്ച് ഇത് ഉയർത്തുവാൻ സാധിക്കുമത്രെ. അതും 11 പേരുള്ള ഒരു സംഘത്തിനു മാത്രം.
മറ്റൊരു വഴിയുമില്ല
മറ്റെന്തൊക്കെ തരത്തിൽ കായികമായി ശ്രമിച്ചാലും അധ്വാനിച്ചാലും ദർഗയുടെ മുന്നിൽ കിടത്തുന്ന ഈ കല്ല് ഒന്ന് അനക്കുവാൻ പോലും സാധിക്കില്ല. 700 ൽ അധികം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പീർ കമറലി ദർവേഷ് എന്ന സൂഫി വര്യനായി നിർമ്മിക്കപ്പെട്ടതാണ് ഇവിടുത്തെ ഈ ദിർഗ. ഈ കല്ല് ഉയർത്താനെത്തുന്ന 11 പേരും ഏകസ്വരത്തിൽ അദ്ദേഹത്തിന്റെ പേര് വിളിച്ചാൽ മാത്രമേ ഇത് ഉയരൂ എന്നാണ് വിശ്വാസം. മറ്റെന്തുക്കെ കാണിച്ചാലും കല്ല് ഇവിടെ നിന്നും അനങ്ങില്ല.
സൂഫിവര്യൻമാരിൽ പ്രധാനി യഥാർഥ ഇസ്ലാമിനെ അറിഞ്ഞു, അതിന്റെ അന്തസത്തയിൽ ജീവിക്കുന്ന പുണ്യാത്മാക്കളെയാണ് സൂഫി എന്നു പറയുന്നത്. അത്തരത്തിൽ ഒരാളായിരുന്നുവത്ര പീർ കമറലി ദർവേഷ് . വെറും 18-ാമത്തെ വയസ്സിൽ മരണം സംഭവിച്ചുവെങ്കിലും ആ കാലയളവിനുള്ളിൽ പല കാര്യങ്ങളും അദ്ദേഹം ചെയ്യുകയും വിശ്വാസികൾക്ക് ഒരു വിശുദ്ധപുരുഷനായി മാറുകയും ചെയ്തിരുന്നു. ജിംനേഷ്യം തുടങ്ങിയ കാര്യങ്ങളിലും താല്പര്യമുള്ള ആളായിരുന്നു അദ്ദേഹം
രണ്ടു കല്ലുകൾ ദര്‍ഗയിലെത്തുന്നവർക്ക് അതിൻരെ പരിസരത്തായി രണ്ടു കല്ലുകൾ കാണുവാൻ സാധിക്കും.പീർ കമറലി ദർവേഷ് ഉയർത്തുവാൻ ശ്രമിച്ചിരുന്ന കല്ലുകളാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ എത്രതവണ ശ്രമിച്ചുവോ അത്രയും തവണ അദ്ദേഹം അതിൽ പരാജയപ്പെടുകയാണുണ്ടായത്.

പരീക്ഷിക്കാം ഇവിടെ എത്തുന്നവർക്ക് വിശ്വാസത്തിന്റെയും കല്ലിന്‍റെയും ശക്തി പരീക്ഷിക്കുവാനുള്ള മാർഗ്ഗങ്ങളുണ്ട്. കായികമായി എത്ര ശ്രമിച്ചാലും സ്വല്പം പോലും ഉയർത്തുവാൻ സാധിക്കാത്ത ഈ കല്ല് പക്ഷേസ ചൂണ്ടുവിരലിന്റെ ശക്തിയിൽ ഉയർത്താനാവും. 11 പേരുള്ള ഒരു സംഘം ആളുകൾക്ക് സൂഫിവര്യന്റെ പേര് ഉച്ചരിച്ചുകൊണ്ട് ചൂണ്ടുവിരലിൽ ശക്തിയെടുത്താൽ ഈ കല്ല് പൊങ്ങുന്നത് കാണാമത്രെ.

പക്ഷേ, സ്ത്രീകൾക്ക് പ്രവേശനമില്ല എന്തൊക്കെ വിശ്വാസമാണെന്നു പറഞ്ഞാലും ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. .പീർ കമറലി ദർവേഷ് വിവാഹിതനായിരുന്നില്ലെന്നും അതുകൊണ്ട് സ്ത്രീകൾക്ക് ഇവിടെ പ്രവേശിക്കുവാൻ അനുമതി ഇല്ല എന്നുമാണ് പറയുന്നത്.

ആയിരക്കണക്കിന് വിശ്വാസികൾ പീർ കമറലി ദർവേഷിന്റെ അത്ഭുത ശക്തിയെക്കുറിച്ചും ഇവിടുത്തെ കല്ലിനെക്കുറിച്ചും കേട്ടറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ വർഷവും എത്തിച്ചേരുന്നത്.

എത്തിച്ചേരുവാൻ പൂനെയിൽ നിന്നും 25 കിലോമീറ്റർ അകലെ സഹ്യാദ്രിയോട് ചേർന്ന് പൂനെ-സത്പുര റോഡിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൂനെ എയർപോർട്ടിൽ നിന്നു ഇവിടേക്ക് 25 കിലോമീറ്റർ തന്നെയാണ് ദൂരം. അടുത്തുള്ള റെയിൽവേ സ്റ്റേഷനും പുനെ തന്നെയാണ്